Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഒരാഴ്ച പീച്ചിങ്ങ തേച്ച് കുളിച്ച് നോക്കൂ, ഫലം
പീച്ചിങ്ങ ഉപയോഗിക്കുന്നതിന്റെ ഗുണം ഒരാഴ്ച കൊണ്ട് തന്നെ നിങ്ങള്‍ക്ക് മനസ്സിലാവും
കുളിയ്ക്കുമ്പോള്‍ ദേഹം വൃത്തിയായി തേച്ചുരച്ച് കുളിയ്ക്കുക എന്നത് നമ്മള് മലയാളികളുടെ ശീലമാണ്. ചകിരിയായിരുന്നു നമ്മളില്‍ പലരും ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ കാലത്താകട്ടെ പലരും പ്ലാസ്റ്റിക് കൊണ്ടുള്ള സ്ക്രബ്ബറുകളും മറ്റുമാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ ഇതിലെല്ലാമുപരി ആരോഗ്യവും സൗന്ദര്യവും ശരീരസംരക്ഷണവും പ്രദാനം ചെയ്യുന്ന ഒന്നാണ് പീച്ചിങ്ങ. പീച്ചിങ്ങ ഉപയോഗിച്ച് കുളിയ്ക്കുന്നവര്‍ ചില്ലറയല്ല. ശരീരത്തിന് പീച്ചിങ്ങ ഉപയോഗിക്കുമ്പോള്‍ നിരവധി ഗുണങ്ങളാണ ലഭിയ്ക്കുന്നത്. എന്തൊക്കെയാണവ എന്ന് നോക്കാം.

മൃതകോശങ്ങളെ നീക്കുന്നു
ശരീരത്തില്‍ മൃതകോശങ്ങള്‍ ഉണ്ടാവുന്നു. ഇവയെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ വഴിയാണ് പീച്ചിങ്ങ ഉപയോഗിക്കുന്നത്. ഇത് ശരീരത്തിലെ മൃതകോശങ്ങളെ എന്നന്നേക്കുമായി നശിപ്പിക്കുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആദ്യ ഉപയോഗത്തില്‍ അല്പം പരുക്കനാവുമെങ്കിലും പിന്നീടുള്ള ഉപയോഗത്തില്‍ പീച്ചിങ്ങ സോഫ്റ്റ് ആവുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

അമിതഎണ്ണമയം കുറയ്ക്കുന്നു
ശരീരത്തിലുണ്ടാവുന്ന അമിത എണ്ണമയാണ് പലരുടേയും പ്രശ്നം. അതിനെ ഇല്ലാതാക്കാന്‍ പീച്ചിങ്ങ കൊണ്ടുള്ള കുളി സഹായിക്കുന്നു. അമിത എണ്ണമയത്തെ ഇല്ലാതാക്കാന്‍ പീച്ചിങ്ങ ഉത്തമമാണ്.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മം കൊണ്ട് കഷ്ടപ്പെടുന്നവര്‍ പീച്ചിങ്ങ ഉപയോഗിച്ച് കുളിയ്ക്കുന്നത് നല്ലതാണ്. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വിവിധ തരത്തിലുള്ള ചൊറിച്ചിലും ചര്‍മ്മ രോഗങ്ങളേയും അകറ്റാന്‍ പീച്ചിങ്ങ കൊണ്ട് തേച്ച് കുളിയ്ക്കുന്നത് സഹായിക്കുന്നു.

ഔഷധമൂല്യങ്ങള്‍ കൂടുതല്‍
ആയുര്‍വ്വേദ വിധിപ്രകാരം എണ്ണ തേച്ച് പീച്ചിങ്ങ കൊണ്ട് കുളിയ്ക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.

ചികിത്സയ്ക്ക് ഉപയോഗിക്കുന്നു
പല വിധത്തിലുള്ള ചിക്ത്സയ്ക്കും പീച്ചിങ്ങ ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം, പാമ്പുവിഷം എന്നിവയ്ക്കെല്ലാം ഫലപ്രദമായ ഒന്നാണ് പീച്ചിങ്ങ.

ഉപയോഗിക്കുന്നത്
പീച്ചിങ്ങ തുണിയില്‍ പിഴിഞ്ഞ് കൈക്കുമ്പിളിലാക്കി മഞ്ഞപ്പിത്താമുള്ളയാളിന്റെ മൂക്കിലൂടെ അകത്തേക്കൊഴിക്കുക. ഇത് രോഗിയുടെ ഉള്ളിലുള്ള പിത്തലവണങ്ങളേയും പിത്തരസത്തേയും പുറത്തേയ്ക്ക് തള്ളുന്നു.

ചര്‍മ്മത്തിന് തിളക്കം
വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്തോറും ചര്‍മ്മത്തിന് തിളക്കം നഷ്ടപ്പെടുകയും ചുളുങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പീച്ചിങ്ങ. പീച്ചിങ്ങ ഉപയോഗിച്ച് കുളിയ്ക്കുന്നത് ഈ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
