Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
എണ്ണ തേച്ചു കുളി, ശ്രദ്ധിച്ചില്ലെങ്കില്‍
എണ്ണ തേച്ചു കുളിയ്ക്കുമ്പോള്‍ ഇതു ചെയ്യേണ്ട ചില രീതികളുണ്ട്, ചില ചിട്ടകളുണ്ട്, എങ്കില്‍ മാത്രമേ പൂര്
എണ്ണ തേച്ചുകുളി പണ്ടത്തെ തലമുറയുടെ ആരോഗ്യരഹസ്യമായിരുന്നു. എന്നാല്‍ തിരക്കേറിയ ഇന്നത്തെ ലോകത്ത് ഇതിനൊന്നും സമയമോ പ്രാധാന്യമോ ഇല്ലെന്നായിട്ടുണ്ട്.
എണ്ണ തേച്ചു കുളി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്, ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം.
എണ്ണ തേച്ചു കുളിയ്ക്കുമ്പോള്‍ ഇതു ചെയ്യേണ്ട ചില രീതികളുണ്ട്, ചില ചിട്ടകളുണ്ട്, എങ്കില്‍ മാത്രമേ പൂര്‍ണപ്രയോജനം ലഭിയ്ക്കുകയുള്ളൂ.
എണ്ണതേച്ചുകുളിയ്ക്കുമ്പോള് ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

എണ്ണ തേച്ചുകുളി, നിങ്ങളറിയേണ്ട ചിലത്
എണ്ണ തേയ്ക്കുമ്പോള്‍ നിറുകയില്‍ എണ്ണ തേയ്ക്കേണ്ടത് അത്യാവശ്യമാണ്. നിറുകയില്‍ എണ്ണ വയ്ക്കുമ്പോള്‍ ഇത് നേരെ നാഡീവ്യൂഹത്തിലേയ്ക്കിറങ്ങും. ഇതുകൊണ്ടുതന്നെ വിയര്‍പ്പും വെള്ളവുമൊന്നും എണ്ണ നിറുകയില്‍ വച്ചു കുളിയ്ക്കുമ്പോള്‍ നാഡിയിലേയ്ക്കിറങ്ങില്ല, ഇതുകൊണ്ടുതന്നെ ഇതുവഴിയുണ്ടാകുന്ന അസുഖങ്ങളുമുണ്ടാകില്ല.

എണ്ണ തേച്ചുകുളി, നിങ്ങളറിയേണ്ട ചിലത്
പച്ചവെളിച്ചെണ്ണ നിറുകയില്‍ വയ്ക്കരുത്. കാച്ചിയ വെളിച്ചെണ്ണയേ പാടൂ, കാരണം പച്ചവെളിച്ചെണ്ണയില് ജലാംശമുള്ളതുകൊണ്ടുതന്നെ നാഡിയിലേയ്ക്കിറങ്ങും.

എണ്ണ തേച്ചുകുളി, നിങ്ങളറിയേണ്ട ചിലത്
കുളിയ്ക്കാനും ആയുര്‍വേദം നല്ല സമയം നിശ്ചയിച്ചിട്ടുണ്ട്. പുലര്‍ച്ചെ കുളിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. രാവിലെ, വൈകീട്ട്, സന്ധ്യാസമയത്തു കുളിയ്ക്കാം.

എണ്ണ തേച്ചുകുളി, നിങ്ങളറിയേണ്ട ചിലത്
നട്ടുച്ചയ്ക്കും രാത്രി വൈകിയുമുള്ള കുളി ഒഴിവാക്കണം. ഇത് ആരോഗ്യപരമായ കാര്യങ്ങളാല്‍ നല്ലതുമല്ല.

എണ്ണ തേച്ചുകുളി, നിങ്ങളറിയേണ്ട ചിലത്
തല ആദ്യം കുളിയ്ക്കുകയും വേണം. ആദ്യം ശരീരം കുളിച്ചാല്‍ ശരീരത്തിലെ ചൂട് തലയിലേയ്ക്കടിയ്ക്കുമെന്നതാണ് കാര്യം. ഇത് മുടി കൊഴിയാനും തലവേദനയ്ക്കും കാരണമാകും.

എണ്ണ തേച്ചുകുളി, നിങ്ങളറിയേണ്ട ചിലത്
തലയില്‍ തണുത്ത വെള്ളമേ ഒഴിയ്ക്കാവൂ, ചൂടുവെള്ളമൊഴിച്ചാല്‍ ഇത് മുടിയ്ക്കും കണ്ണിനു ദോഷം വരുത്തും. ദേഹത്ത് ഇളം ചൂടുവെള്ളമാണ് നല്ലത്.

എണ്ണ തേച്ചുകുളി, നിങ്ങളറിയേണ്ട ചിലത്
കുളിച്ചു കഴിയുമ്പോള്‍ ഒരുവട്ടം കൂടി തലയിലും പാദങ്ങളിലും തണുത്ത വെള്ളമൊഴിച്ചു നിര്‍ത്തുക.

എണ്ണ തേച്ചുകുളി, നിങ്ങളറിയേണ്ട ചിലത്
ദേഹത്ത് നല്ലെണ്ണ തേച്ചു കുളിയ്ക്കുന്നതാണ് നല്ലത്. കാലിനടിയിലും ചെവിയ്ക്കു പുറകിലും എണ്ണ തേയ്ക്കുക. കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത് കണ്ണിന് നല്ലതാണ.്

എണ്ണ തേച്ചുകുളി, നിങ്ങളറിയേണ്ട ചിലത്
ചെവിയില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്കു തണുപ്പേകും. കണ്ണിനു ചുററും എണ്ണ തേയ്ക്കുന്നത് പല്ലിനുണ്ടാകുന്ന രോഗങ്ങളെ തടയാന്‍ നല്ലതാണ്.



Click it and Unblock the Notifications
