Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സ്ത്രീകളിലെ ഈ ചൊറിച്ചില്‍ നിസ്സാരമാക്കല്ലേ
യീസ്റ്റ് ഇന്ഫെക്ഷന് സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്
യീസ്റ്റ് ഇന്ഫെക്ഷന് സ്ത്രീകളെ ഏറെ വിഷമിപ്പിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. ഇതുമൂലം യോനിയില്‍ ചൊറിച്ചിലും അസ്വസ്ഥതയും അനുഭവപ്പെടുകയും യോനീസ്രവം ഉണ്ടാവുകയും ചെയ്യും. സ്ത്രീകളില്‍ നാലില്‍ മൂന്ന് പേര്‍ക്ക് ജീവിതത്തില്‍ എപ്പോഴെങ്കിലും യീസ്റ്റ് ഇന്ഫെക്ഷന് അനുഭവപ്പെടാറുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
യീസ്റ്റ് ഇന്ഫെക്ഷന് വളരെ സാധാരണമാണെങ്കിലും ഇത് കൃത്യമായി തിരിച്ചറിയുക ഏറെ പ്രയാസമാണ്. ബാക്ടീരിയ ബാധ, പുതിയ ലോഷന്‍, സോപ്പ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജി എന്നിവയ്ക്കും സമാനമായ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.

ആശയകുഴപ്പം
യോനിയില്‍ ഈസ്റ്റ് ഇന്ഫെക്ഷന് ആണോ അല്ലയോ എന്ന ആശയകുഴപ്പം പലരിലും ഉണ്ടാവാറുണ്ട്. എന്നാല്‍, ലക്ഷണങ്ങള്‍ വിലയിരുത്തി ഗൈനക്കോളജിസ്റ്റിന് യീസ്റ്റ് ഇന്ഫെക്ഷന് ആണോ ബാക്ടീരിയല്‍ വാജിനോസിസ് പോലുള്ള മറ്റ് പ്രശ്നങ്ങളാണോ എന്ന് തിരിച്ചറിയാന്‍ കഴിയും.

യോനിയില്‍ ചൊറിച്ചില്‍
യോനിയില്‍ ചൊറിച്ചില്‍,ദുര്‍ഗന്ധം, യോനീസ്രവം എന്നിവ ഉണ്ടായാലും ചിലര്‍ യീസ്റ്റ് ഇന്ഫെക്ഷന് ആണ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത് അങ്ങനെ ആയിരിക്കണം എന്നില്ല.

പ്രത്യേക തരത്തിലുള്ള യോനീസ്രവം
ചൊറിച്ചില്‍, അസ്വസ്ഥത, പ്രത്യേക തരത്തിലുള്ള യോനീസ്രവം എന്നിവയാണ് യീസ്റ്റ് വളര്‍ച്ച അമിതമാകുന്നതിന്റെ ലക്ഷണങ്ങള്‍ . വെളുത്ത് കട്ടിയുള്ള തൈരുപോലെയായിരിക്കും ഇത്.

യോനീസ്രവത്തിന് ദുര്‍ഗന്ധം
ചിലപ്പോള്‍ യോനീസ്രവം വെള്ളം പോലെയായിരിക്കും, എന്നാല്‍ ദുര്‍ഗന്ധം ഉണ്ടായിരിക്കണം എന്നില്ല. അതേസമയം ബാക്ടീരിയ വാജിനോസിസ് ആണെങ്കില്‍ യോനീസ്രവത്തിന് ദുര്‍ഗന്ധം ഉണ്ടായിരിക്കും.

ശരിയായ ചികിത്സ
യീസ്റ്റ് ഇന്ഫെക്ഷന് ശരിയായ ചികിത്സ ലഭ്യമാക്കുന്നതിലൂടെ അസ്വസ്ഥതകള്‍ ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാക്കാന്‍ കഴിയും. ചില ലക്ഷണങ്ങള്‍ സ്വയം ഭേദമാകും. എന്നാല്‍ പ്രശ്നം രൂക്ഷമാവുകയാണെങ്കില്‍ യോനിയില്‍ വീര്‍പ്പ്, ചുവപ്പ്, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും മൂത്രം ഒഴിക്കുമ്പോഴും വേദന എന്നിവ അനുഭവപ്പെട്ടേക്കാം.



Click it and Unblock the Notifications
