For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റത്തിന് വായ് തുറക്കും മുന്‍പ് പരിഹാരം

എന്തൊക്കെയാണ് വായ്‌നാറ്റം മാറ്റാനുള്ള ഒറ്റമൂലി എന്ന് നോക്കാം

|

വായ് നാറ്റം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കൃത്യമായി ചികിത്സ തേടിയിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പലപ്പോഴും നമുക്ക് കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെയാണ്.

വെളുത്തുള്ളി കൊണ്ട് താരന്‍ പൂര്‍ണമായും മാറ്റുംവെളുത്തുള്ളി കൊണ്ട് താരന്‍ പൂര്‍ണമായും മാറ്റും

വായ വൃത്തിയായി സൂക്ഷിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഭക്ഷണത്തിന് ശേഷം വായും പല്ലും വൃത്തിയാക്കേണ്ടത് മടി കൂടാതെ ചെയ്യേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ വായ് നാറ്റത്തെ ഒരു പരിധി വരെ നമുക്ക് ഇല്ലാതാക്കാം. നിങ്ങള്‍ക്ക് മാത്രമല്ല ചുറ്റും നിക്കുന്നവര്‍ക്കും പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ചില പൊടിക്കൈകളിലൂടെ ഇത്തരം പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം.

ഉപ്പിലുള്ള പരിഹാരം

ഉപ്പിലുള്ള പരിഹാരം

വയമ്പ്,ഉപ്പ്, കുരുമുളക്, ചന്ദനം, രാമച്ചം, പെരുംജീരകം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വായ് നന്നായി കഴുകുക. ഇത് വായ് നാറ്റം മാറ്റി തരും.

പച്ചമല്ലി

പച്ചമല്ലി

പച്ചമല്ലി വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം മാറ്റി തരും. മാത്രമല്ല പല്ലിന് ആരോഗ്യവും നല്‍കുന്നു.

പഴുത്ത മാവില

പഴുത്ത മാവില

പഴുത്ത മാവില കൊണ്ട് വായ്‌നാറ്റത്തെ നമുക്ക് തുരത്തിയോടിക്കാം. ഇത് കൊണ്ട് പല്ല് തേക്കുന്നതും വായ് നാറ്റത്തെ ഇല്ലാതാക്കുന്നു.

 ഉമിക്കരി

ഉമിക്കരി

ഉമിക്കരിയുടെ കൂടെ കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് പല്ല് തേയ്ക്കുക. ഇത് വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ചെറുനാരങ്ങ തോല്‍

ചെറുനാരങ്ങ തോല്‍

ചെറുനാരങ്ങാ തോല്‍ ഉണക്കിപ്പൊടിച്ച് ഉപ്പും അല്‍പം നല്ലെണ്ണയും ചേര്‍ത്ത് പല്ലു തേയ്ക്കുന്നതും വായ് നാറ്റം ഇല്ലാതാക്കും.

 ത്രിഫല പൊടിച്ചത്

ത്രിഫല പൊടിച്ചത്

ത്രിഫലപൊടി മോരില്‍ കലക്കി കവിള്‍ കൊള്ളുക. അതിനുശേഷം ആ വെള്ളം കുടിക്കുക. ഇത് വായ്‌നാറ്റത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പിന്റെ തൊലി ചുട്ട ഭസ്മം കൊണ്ട് പല്ല് തേച്ചാല്‍ വായ്‌നാറ്റം മാറും. ഇത് പല തരത്തിലും ദന്തപ്രശ്‌നങ്ങളെ അകറ്റുന്നു.

കട്ടന്‍ചായ

കട്ടന്‍ചായ

വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉഗ്രന്‍ പ്രതിവിധിയാണ് കട്ടന്‍ ചായ. കട്ടന്‍ചായ കുടിക്കുന്നതും വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കും.

English summary

Ways to Fight Bad Breath Naturally

Here are some ways to fight bad breath read on.
Story first published: Wednesday, September 27, 2017, 15:52 [IST]
X
Desktop Bottom Promotion