For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാരറ്റ് പേസ്റ്റില്‍ അല്‍പം തേന്‍ ചേര്‍ത്ത് തേക്കൂ

സ്‌ട്രെച്ച് മാര്‍ക്കിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കാരറ്റ് കൊണ്ട് കഴിയും

|

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കാരറ്റിന്റെ ഉപയോഗത്തിലൂടെ നടക്കുന്നുണ്ട്. എന്നാല്‍ കാരറ്റില്‍ അല്‍പം തേന്‍ കൂടി ചേരുമ്പോള്‍ സംഗതി മാറുന്നു. ഗുണങ്ങളാകട്ടെ ഇരട്ടിയും.

മുടി പെട്ടെന്ന് വളരാന്‍ വെണ്ടക്ക മാജിക്‌മുടി പെട്ടെന്ന് വളരാന്‍ വെണ്ടക്ക മാജിക്‌

സ്‌ട്രെച്ച് മാര്‍ക്‌സ് എന്നും എപ്പോഴും വില്ലന്‍ തന്നെയാണ്. സ്‌ട്രെച്ച് മാര്‍ക്‌സ് മാറാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫലമില്ലെങ്കില്‍ ഇനി ഉറച്ച് ഫലം നല്‍കുന്ന ഒന്നാണ് കാരറ്റ്.

കറ്റാര്‍വാഴയില്‍ നിറം കൂട്ടാന്‍ 2തുള്ളി തേന്‍കറ്റാര്‍വാഴയില്‍ നിറം കൂട്ടാന്‍ 2തുള്ളി തേന്‍

കാരറ്റ് ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണത്തിന് പ്രശ്‌നമുണ്ടാക്കുന്ന സ്‌ട്രെച്ച് മാര്‍ക്കിന് പരിഹാരം നല്‍കാം.വയറിലും തുടയിലും സ്തനങ്ങളിലുമെല്ലാം സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാവുന്നു. എങ്ങനെ ഇതിനെ എന്നന്നേക്കുമായി കാരറ്റ് കൊണ്ട് ഇല്ലാതാക്കാം എന്ന് നോക്കാം.

സ്‌ട്രെച്ച് മാര്‍ക്

സ്‌ട്രെച്ച് മാര്‍ക്

ചെറിയ വരകളോട് കൂടിയാണ് തുടക്കമെങ്കിലും പിന്നീട് അത് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിക്കുകയും സ്‌ട്രെച്ച് മാര്‍ക്കിന്റേതെന്ന് കരുതുന്ന വരകള്‍ വലുതാവുകയും ചെയ്യുന്നു.

കാരറ്റും ഒലീവ് ഓയിലും

കാരറ്റും ഒലീവ് ഓയിലും

ഒരു നാരങ്ങയുടെ തോല്‍, അരക്കഷ്ണം കാരറ്റ്, നാല് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ ഉപയോഗിച്ച് സ്‌ട്രെച്ച് മാര്‍ക്കിനെ മാറ്റാം.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കാരറ്റും നാരങ്ങയുടെ തോലും നല്ലതു പോലെ അരച്ച് ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്യാം. നല്ലതു പോലെ മിക്‌സ് ചെയ്ത ശേഷം ഇത് സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ പുരട്ടാവുന്നതാണ്. ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാം.

 എപ്പോഴൊക്കെ

എപ്പോഴൊക്കെ

ദിവസത്തില്‍ ഒരു തവണ ഇത് ചെയ്യാവുന്നതാണ്. കൃത്യമായി അഞ്ച് ദിവസം ഇതേ പോലെ ചെയ്താല്‍ സ്‌ട്രെച്ച് മാര്‍ക്ക് പൂര്‍ണമായും ഇല്ലാതാവും എന്ന് നിസ്സംശയം പറയാം.

കാരറ്റും തേനും

കാരറ്റും തേനും

കാരറ്റും തേനുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. കാരറ്റ് നല്ലതു പോലെ അരച്ച് പേസ്റ്റാക്കി തേനില്‍ ചാലിച്ച് സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള സ്ഥലത്ത് നല്ലതു പോലെ മസ്സാജ് ചെയ്യാം. 15 മിനിട്ടിനു ശേഷം പഞ്ഞിയില്‍ അല്‍പം നാരങ്ങ നീര് പിഴിഞ്ഞ് തുടച്ചെടുക്കാവുന്നതാണ്. ദിവസവും ഇത് ചെയ്യുക. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഫലം ലഭിയ്ക്കും.

 കാരറ്റ് വേവിയ്ക്കാം

കാരറ്റ് വേവിയ്ക്കാം

കാരറ്റ് നല്ലതു പോലെ വേവിച്ച് സോഫ്റ്റ് ആക്കുക. അതിന് ശേഷം പേസ്റ്റ് രൂപത്തിലാക്കുക. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള സ്ഥലങ്ങളില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

സ്‌ട്രെച്ച് മാര്‍ക്കിന് പ്രതിവിധി കാണുമ്പോള്‍ ഒരിക്കലും ചൂടുവെള്ളത്തില്‍ കഴുകരുത്. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് വീണ്ടും വികസിക്കാനാണ് കാരണമാകുന്നത്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയിലില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യാം. സ്‌ട്രെച്ച് മാര്‍ക്‌സ് പൂര്‍ണമായും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

remove stretch marks with this amazing carrot paste

remove those ugly stretch marks with this amazing magical carrot paste.
Story first published: Friday, May 26, 2017, 11:45 [IST]
X
Desktop Bottom Promotion