For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനാവശ്യ രോമത്തിന് വിട പഞ്ചസാര വാക്‌സിലൂടെ

അനാവശ്യ രോമങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പഞ്ചസാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

മധുരത്തെ മാറ്റി നിര്‍ത്തിയൊരു ജീവിതം നമുക്കില്ല. കാരണം അത്രയേറെ പ്രധാനപ്പെട്ട ഒന്നാണ് മധുരം എന്നത് തന്നെ കാര്യം. നമ്മുടെ സന്തോഷവും ജീവിതവും എല്ലാം ആഘോഷമാക്കുന്നത് മധുരത്തിലൂടെ തന്നെയാണ്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും പഞ്ചസാര തന്നെ കേമന്‍.

<strong>ആണിനും പെണ്ണിനും ഹെയര്‍റിമൂവല്‍ വാക്‌സ് വീട്ടില്‍</strong>ആണിനും പെണ്ണിനും ഹെയര്‍റിമൂവല്‍ വാക്‌സ് വീട്ടില്‍

പഞ്ചസാര കൊണ്ട് സൗന്ദര്യസംരക്ഷണം പല വിധത്തിലുണ്ട്. മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍ പഞ്ചസാര ഉപയോഗിക്കാം. എന്നാല്‍ ഇതിലെല്ലാമുപരി പഞ്ചസാര കൊണ്ട് അനാവശ്യ രോമങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കാം. അതിനായി പഞ്ചസാരയും വെള്ളവും മാത്രം മതി.

പഞ്ചസാര വാക്‌സ്

പഞ്ചസാര വാക്‌സ്

പഞ്ചസാര, അല്‍പം നാരങ്ങ നീര് വെള്ളം എന്നിവയാണ് വാക്‌സ് തയ്യാറാക്കാനായി ആവശ്യമുള്ള വസ്തുക്കള്‍. എല്ലാം നല്ലതു പോലെ മിക്‌സ് ചെയ്ത് ചൂടാക്കുക. പഞ്ചസാര ഉരുകിയ പരുവമാകുമ്പോള്‍ വാങ്ങി വെയ്ക്കാം. ശേഷം ക്രീം പോലെ ആവുമ്പോള്‍ ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

നല്ലതു പോലെ തണുക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഉപയോഗിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 വൃത്തിയാക്കുക

വൃത്തിയാക്കുക

ആദ്യം ഉപയോഗിക്കേണ്ട ഭാഗം നല്ലതു പോലെ വൃത്തിയാക്കണം. അല്‍പം ബേബി പൗഡര്‍ ഇട്ട് ചര്‍മ്മം വരണ്ടതാക്കണം.

 രോമത്തിന്റെ നീളം

രോമത്തിന്റെ നീളം

ഇത്തരത്തില്‍ വാക്‌സ് ചെയ്യുമ്പോള്‍ രോമത്തിന്റെ നീളം വളരെ പ്രധാനപ്പെട്ടതാണ്. ഒരിക്കലും 5 മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ള രോമം ഈ രീതിയില്‍ വാക്‌സ് ചെയ്യാന്‍ ശ്രമിക്കരുത്.

പുരട്ടേണ്ട വിധം

പുരട്ടേണ്ട വിധം

രോമവളര്‍ച്ചയുടെ വിപരീത ദിശയില്‍ വേണം ഇത് പുരട്ടാന്‍. മാത്രമല്ല എവിടെയാണോ രോമം കളയേണ്ടത് അവിടെ മാത്രമേ ഇത് പുരട്ടാന്‍ പാടുകയുള്ളൂ.

 അല്‍പസമയത്തിനു ശേഷം

അല്‍പസമയത്തിനു ശേഷം

വാക്‌സ് പുരട്ടി അല്‍പസമയത്തിനു ശേഷം ഇത് കട്ടിയാവുന്നു. അപ്പോള്‍ വാക്‌സ് തിരിച്ചെടുക്കാവുന്നതാണ്. സാധാരണ വാക്‌സ് ചെയ്യുന്നത് പോലെ തന്നെയാണ് ചെയ്യേണ്ടതും.

വാക്‌സ് ചെയ്ത ശേഷം

വാക്‌സ് ചെയ്ത ശേഷം

വാക്‌സ് ചെയ്ത ശേഷം വെള്ളത്തില്‍ കഴുകണം. ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. ഒരു മാസം തുടര്‍ച്ചയായി ഈ മാര്‍ഗ്ഗം പരീക്ഷിച്ച് നോക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും അനാവശ്യ രോമങ്ങളെ ഒരു മാസം കൊണ്ട് ഇല്ലാതാക്കുകയും ചെയ്യുന്നു.

 ചര്‍മ്മം സോഫ്റ്റാവുന്നു

ചര്‍മ്മം സോഫ്റ്റാവുന്നു

ചര്‍മ്മം സോഫ്റ്റും തിളക്കമുള്ളതുമാകാന്‍ ഇത് സഹായിക്കുന്നു. കുട്ടികളുടെ ചര്‍മ്മം പോലെയായി മാറും വാക്‌സിംഗിനു ശേഷം നമ്മുടെ ചര്‍മ്മം.

 പാര്‍ശ്വഫലങ്ങള്‍ ഇല്ല

പാര്‍ശ്വഫലങ്ങള്‍ ഇല്ല

പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്നതാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല ചര്‍മ്മത്തിലെ അനാവശ്യ രോമങ്ങളെ വേരോടെ പിഴുത് മാറ്റാന്‍ ഈ വാക്‌സ് സഹായിക്കുന്നു.

English summary

Remove Hair Naturally With This Simple Sugar Paste

The sugar paste is a tool for depilation, which is composed of sugar, lemon and water. You can make this mixture at home by yourself. You do not have to be afraid of ingrown hairs and skin irritation when you are using the sugar paste.
Story first published: Thursday, May 4, 2017, 17:11 [IST]
X
Desktop Bottom Promotion