For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായാധിക്യം വലയ്ക്കുന്നുവോ പരിഹാരമുണ്ട് എണ്ണയില്‍

പ്രായാധിക്യം എന്നത് വയസ്സില്‍ മാത്രമാണ്, ശരീരത്തില്‍ ഒരിക്കലും അത് കാണിക്കേണ്ട ആവശ്യമില്ല

|

പ്രായം കൂടുന്നത് പലപ്പോഴും എല്ലാ സ്ത്രീകളേയും തളര്‍ത്താറുണ്ട്. അതുകൊണ്ട് തന്നെ ബ്യൂട്ടിപാര്‍ലര്‍ തോറും കയറിയിറങ്ങാന്‍ സമയം നീക്കിവെയ്‌ക്കേണ്ടി വരുന്നു. പക്ഷേ ഈ മാതൃദിനത്തില്‍ അമ്മയ്ക്കായി അല്‍പം സൗന്ദര്യസംരക്ഷണ ഉപാധികള്‍ക്ക് സമയം മാറ്റിവെയ്ക്കാം. പ്രായാധിക്യമെന്ന പ്രതിസന്ധിയെ മറികടന്ന് അമ്മമാര്‍ക്ക് സുന്ദരികളാവാന്‍ ചില മാര്‍ഗ്ഗങ്ങള്‍.

മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍മുത്തശ്ശി പറഞ്ഞു, സുന്ദരിയാക്കും ഈ വിദ്യകള്‍

അതിനായി ബ്യൂട്ടിപാര്‍ലറും ചര്‍മ്മരോഗവിദഗ്ധനും ഒന്നും വേണ്ട. ആകെക്കൂടി ചെയ്യേണ്ടത് നല്ല ഭക്ഷണവും എപ്പോഴും വെള്ളം കുടിയ്ക്കുക എന്നുള്ളതും ആണ്. ചര്‍മ്മത്തില്‍ പ്രായാധിക്യം തോന്നാതിരിയ്ക്കാന്‍ ഈ എണ്ണകള്‍ സ്ഥിരമായി ഉപയോഗിക്കാം.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും അകാല വാര്‍ദ്ധക്യവും ഒഴിവാക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇതില്‍ ധാരാളം വിറ്റാമിന്‍ ഡിയും എയും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തും കൈകാലിലും തേച്ച് പിടിപ്പിച്ച് 10 മിനിട്ട് മസ്സാജ് ചെയ്ത ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുഖത്തിന് തിളക്കവും മൃദുത്വവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ജോജോബ ഓയില്‍

ജോജോബ ഓയില്‍

ജോജോബ ഓയില്‍ ആണ് മറ്റൊന്ന്. ഇതില്‍ ആന്റി ഏജിംഗ് പ്രോപ്പര്‍ട്ടി വളരെ ശക്തമായ തോതിലാണ് ഉള്ളത്. വിറ്റാമിന്‍ സിയും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ദിവസവും മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നിങ്ങളിലെ അകാല വാര്‍ദ്ധക്യത്തെ ദൂരെക്കളയുന്നു.

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍ ആണ് മറ്റൊരു പ്രതിവിധി. ബദാം ഓയില്‍ കൊണ്ട് മസ്സാജ് ചെയ്യുന്നത് ചര്‍മ്മത്തിന്റെ പാദം മുതല്‍ മുഖം വരെ സുന്ദരമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 വേപ്പെണ്ണ

വേപ്പെണ്ണ

വേപ്പെണ്ണ എന്ന് കേള്‍ക്കുമ്പോള്‍ മുഖം ചുളിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇത് ചര്‍മ്മം ചുളുങ്ങുന്നതും ചര്‍മ്മത്തില്‍ പാടുകള്‍ വരുന്നതും തടയുന്നു.

 ലാവന്‍ഡര്‍ ഓയില്‍

ലാവന്‍ഡര്‍ ഓയില്‍

ലാവന്‍ഡര്‍ ഓയില്‍ ആണ് മറ്റൊരു പ്രതിവിധി. ഇത് പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നുണ്ട്. ഇതിലുള്ള ആന്റിഫംഗല്‍ ഗുണം തന്നെയാണ് ചര്‍മ്മത്തെ യുവത്വത്തിലേക്ക് നയിക്കുന്നത്.

 ആവക്കാഡോ ഓയില്‍

ആവക്കാഡോ ഓയില്‍

ആവക്കാഡോ പഴം മാത്രമല്ല ആവക്കാഡോ ഓയിലും ആരോഗ്യത്തേയും സൗന്ദര്യത്തേയും കാക്കുന്നതാണ്. വിറ്റാമിന്‍ ഇ, എ എന്നിവ പ്രായത്തെ താഴോട്ട് കൊണ്ടു പോവും. പ്രായാധിക്യം കൊണ്ട് ചര്‍മ്മത്തിലുണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രശ്‌നത്തേയും ഇല്ലാതാക്കാം.

 മാതളനാരങ്ങക്കുരുവിന്റെ എണ്ണ

മാതളനാരങ്ങക്കുരുവിന്റെ എണ്ണ

മാതളനാരങ്ങ കഴിയ്ക്കുന്ന കാര്യം മാത്രമേ നിങ്ങള്‍ക്കറിയുള്ളൂ? എന്നാല്‍ മാതള നാരങ്ങക്കുരു കൊണ്ട് എണ്ണയുണ്ടാക്കാം. ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. അതിലുപരി ചര്‍മ്മത്തിന് തിളക്കവും ചുളിവുണ്ടെങ്കില്‍ അതിനെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

English summary

mother's day, Best Anti-Aging Oils for Younger Looking Skin

Use these natural beneficial oils and look young and beautiful regardless of your age.
Story first published: Friday, May 12, 2017, 14:32 [IST]
X
Desktop Bottom Promotion