For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈയ്യിലേയും വായിലേയും വെളുത്തുള്ളി മണം പോവാന്‍

വായിലേയും കൈയ്യിലേയും വെളുത്തുള്ളി മണം ഇല്ലാതാക്കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങള്‍ നോക്കാം

By Sajith K S
|

ഭക്ഷണത്തിലെ വെളുത്തുള്ളിയുടെ രുചി എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വെളുത്തുള്ളിയുടെ മണമോ? വെളുത്തുള്ളിക്ക് മണവും സ്വാദും നല്‍കുന്നത് സിസ്‌റ്റെന്‍ സള്‍ഫോക്‌സൈഡ് ആണ്. ഇത് പലപ്പോഴും ശ്വാസദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ ഉണ്ടാക്കുന്നു.

എന്നാല്‍ ഇതിന്റെ ഏറ്റവും മോശം കാര്യം എന്ന് പറയുന്നത് വെളുത്തുള്ളി കഴിച്ച് 24 മുതല്‍ 48 മണിക്കൂര്‍ വരെ ഈ ഗന്ധം നമ്മുടെ ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കും എന്നുള്ളതാണ്. കൈകളിലും ഇതിന്റെ മണം ഉണ്ടാവുന്നു.

മുടിക്ക് കട്ടിയും നീളവും ഇതിലൂടെമുടിക്ക് കട്ടിയും നീളവും ഇതിലൂടെ

എന്നാല്‍ ഭാഗ്യവശാല്‍ നിരവധി വഴികളുണ്ട് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍. ഇവിടെ ഏറ്റവും ഫലപ്രദമായ ചില വഴികളെക്കുറിച്ചാണ് പറയുന്നത്. നിങ്ങളുടെ നിശ്വാസവായുവിലും കൈകളിലും ഉള്ള വെളുത്തുള്ളി ഗന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നു.

ആപ്പിള്‍

ആപ്പിള്‍

ആപ്പിളില്‍ ഓക്‌സിഡൈസിങ് എന്‍സൈമുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് ആപ്പിള്‍ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞ് അതിന്റെ നിറം മാറ്റത്തിന് കാരണം. ഇതേ എന്‍സൈം തന്നെയാണ് വെളുത്തുള്ളിയുടെ മണത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതും. ആപ്പിള്‍ കഴിക്കുന്നതും ആപ്പിള്‍ ജ്യൂസ് കഴിക്കുന്നതും വെളുത്തുള്ളി മണത്തെ ഇല്ലാതാക്കുന്നു.

 പാല്‍

പാല്‍

പാല്‍ വെളുത്തുള്ളി ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്ന മറ്റൊരു വഴിയാണ്. വെളുത്തുള്ളി കഴിക്കുന്ന സമയത്ത് അല്‍പം പാല്‍ കുടിക്കുന്നത് വെളുത്തുള്ളിയുടെ മണം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം തന്നെ വെളുത്തുള്ളി കഴിച്ച് കഴിഞ്ഞ് പാല്‍ കുടിക്കുന്നതും നല്ലതാണ്.

 കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

വെളുത്തുള്ളി മണത്തെ പ്രതിരോധിക്കാനുള്ള കഴിവ് കര്‍പ്പൂര തുളസിക്കുണ്ട്. ഇതിലുള്ള ക്ലോറോഫില്‍ വെളുത്തുള്ളിയുടെ മണത്തെ ഇല്ലാതാക്കുന്നു. വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയയെ ഇല്ലാതാക്കാനും കര്‍പ്പൂര തുളസിയുടെ ഇല കഴിക്കുന്നതിലൂടെ സാധ്യമാകുന്നു. ശ്വാസം ഫ്രെഷ് ആയിട്ടിരിക്കാന്‍ അല്‍പം കര്‍പ്പൂര തുളസിയുടെ ഇല ചവക്കുന്നത് നല്ലതാണ്.

 പാഴ്സ്ലി

പാഴ്സ്ലി

കര്‍പ്പൂര തുളസി പോലെ തന്നെയാണ് പാഴ്സ്ലിയും. കൈകളിലെ വെളുത്തുള്ളി മണം മാറാന്‍ ഏറ്റവും അധികം സഹായിക്കുന്നത് പാഴ്സ്ലി തന്നെയാണ്. ഇതിലെ ക്ലോറോഫില്‍ വെളുത്തുള്ളിയുടെ മണത്തെ ആഗിരണം ചെയ്യുന്നു. നല്ലൊരളവില്‍ പാഴ്സ്ലി ചവക്കുന്നത് വെളുത്തുള്ളി മണത്തെ ഇല്ലാതാക്കുന്നു.

 സ്റ്റെയ്ന്‍ലസ് സ്റ്റീല്‍

സ്റ്റെയ്ന്‍ലസ് സ്റ്റീല്‍

ഇത് കേള്‍ക്കുമ്പോള്‍ അപരിചിതമായി തോന്നാം. എന്നാല്‍ കൈകളിലെ വെളുത്തുള്ളി മണം ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് സ്റ്റെയ്ന്‍ലസ് സ്റ്റീല്‍. ചര്‍മ്മം ഇരുമ്പുമായി ബന്ധപ്പെടുമ്പോള്‍ ചര്‍മ്മത്തിലെ വിയര്‍പ്പ് കണികകള്‍ മൂലം രണ്ട് ഇലക്ട്രോണുകള്‍ രൂപപ്പെടുന്നു. ഇത് തൊലിയില്‍ പ്രതിപ്രവര്‍ത്തിക്കുകയും ഇത് ചര്‍മ്മത്തിലുണ്ടാവുന്ന വെളുത്തുള്ളി മണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

സ്റ്റെയിന്‍ലസ് സ്റ്റീല്‍

സ്റ്റെയിന്‍ലസ് സ്റ്റീല്‍

നിങ്ങളുടെ കൈ സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തില്‍ ഇട്ട് അല്‍പസമയം ഉരച്ച് നോക്കൂ. അല്‍പം കഴിയുമ്പോള്‍ കൈകളിലെ വെളുത്തുള്ളി മണം മാറും. ഒരു സ്പൂണ്‍ എടുത്ത് വായ്ക്ക് ചുറ്റും നാവിന്റെ ഭാഗത്തും വെറുതം വെക്കൂ. ഇത് വായിലെ വെളുത്തുള്ളി മണവും മാറ്റുന്നു.

 നാരങ്ങ

നാരങ്ങ

അടുക്കള വസ്തുക്കളില്‍ പ്രധാനിയായ നാരങ്ങക്കും വെളുത്തുള്ളി മണം ഇല്ലാതാക്കാന്‍ സാധിക്കും. ഇതിലുള്ള സിട്രിക് ആസിഡ് പുറപ്പെടുവിക്കുന്ന എന്‍സൈമുകള്‍ വെളുത്തുള്ളി മണത്തെ ഇല്ലാതാക്കുന്നു. ഇത് ചര്‍മ്മത്തിന്റെ പി എച്ച് ലെവല്‍ കുറക്കുന്നു. ഇത് ദുര്‍ഗന്ധം ഉണ്ടാക്കുന്ന സംയുക്തങ്ങള്‍ ചര്‍മ്മത്തില്‍ തങ്ങുന്നതിനെ ഇല്ലാതാക്കുന്നു.

 ഏലക്കായ

ഏലക്കായ

ഏലക്കായക്കും വെളുത്തുള്ളി മണത്തെ ഇല്ലാതാക്കാന്‍ കഴിയും. ഇത് നിങ്ങളുടെ ശ്വാസത്തിന് വളരെ നല്ല ഗന്ധം നല്‍കാന്‍ സഹായിക്കും. ഭക്ഷണ ശേഷം അല്‍പം ഏലക്കായ പൊടിച്ച് അത് പാലില്‍ മിക്‌സ് ചെയ്ത് കഴിക്കാം. ഏലക്കായയോടൊപ്പം തന്നെ ജീരകം, ഗ്രാമ്പൂ, ശതകുപ്പ എന്നിവയും കഴിക്കാം.

English summary

How to Remove Garlic Smell from Your Breath and Hands

There are several easy ways to prevent or solve the problem of lingering garlic odor. Here are the top 10 ways to remove garlic smell from your breath and hands.
Story first published: Tuesday, July 11, 2017, 16:18 [IST]
X
Desktop Bottom Promotion