For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം ഒരു പ്രശ്‌നമാകുമ്പോള്‍, പരിഹാരം

എങ്ങനെയെല്ലാം വായ് നാറ്റത്തെ ഇല്ലാതാക്കാം എന്ന് നോക്കാം

|

വായ്‌നാറ്റം ഇന്നത്തെ കാലത്ത് പലപ്പോഴും പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. മറ്റുള്ളവരുടെ പരിഹാസം പോലും ഏറ്റുവാങ്ങേണ്ട അവസ്ഥ പലപ്പോഴും വായ്‌നാറ്റത്തിന് ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് നമ്മള്‍ തന്നെയാണ്. പലപ്പോഴും നമ്മള്‍ കഴിക്കുന്ന ഭക്ഷണം ചെയ്യുന്ന ജോലി എന്നിവയെല്ലാം വായ്‌നാറ്റം ഉണ്ടാവാനുള്ള കാരണങ്ങളാണ്.

മുടി വളരാനും കഷണ്ടിക്കും ഉത്തമ പരിഹാരം കരിംജീരകംമുടി വളരാനും കഷണ്ടിക്കും ഉത്തമ പരിഹാരം കരിംജീരകം

എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമുക്ക് ചെയ്യാവുന്ന ചില വഴികള്‍ ഉണ്ട്. ഇത്തരം വീട്ടുവൈദ്യത്തിലൂടെ വായ്‌നാറ്റത്തിന് പരിഹാരം നല്‍കാം. അതും ചുരുങ്ങിയ സമയം കൊണ്ട്. എങ്ങനെയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം എന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൊണ്ട് വായ്‌നാറ്റത്തെ തോല്‍പ്പിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലക്കി ഇത് കൊണ്ട് ദിവസവും നാലോ അഞ്ചോ പ്രാവശ്യം വായ് കഴുകാം. ഇത് വായ് നാറ്റത്തെ പതിയേ ഇല്ലാതാക്കും.

 വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. വെളിച്ചെണ്ണ ഉപയോഗിച്ച് എന്നും രാവിലെ എഴുന്നേറ്റ ഉടനേ കവിള്‍ കൊള്ളുക. ഇത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കുന്നു. 10 മിനിട്ടോളം വെളിച്ചെണ്ണ കവിള്‍ കൊള്ളണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

 എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് എപ്‌സം സാള്‍ട്ട്. എപ്‌സ് സാള്‍ട്ട് വെള്ളത്തില്‍ മിക്‌സ് ചെയ്ത് അത് കൊണ്ട് വായ് കഴുകാം. ഇത് വായ്‌നാറ്റം ഇല്ലാതാക്കും എന്ന് മാത്രമല്ല പല്ലുകള്‍ക്ക് ബലം നല്‍കുകയും ചെയ്യുന്നു.

 യൂക്കാലിപ്‌സ് ഓയില്‍

യൂക്കാലിപ്‌സ് ഓയില്‍

യൂക്കാലിപ്റ്റസ് കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എന്നും പരിഹാരം കാണാം. അതിനായി ഒരു കപ്പ് വെള്ളത്തില്‍ രണ്ടോ മൂന്നോ തുള്ളി യൂക്കാലിപ്റ്റസ് ഓയില്‍ ചേര്‍ക്കാം. ഇത് കൊണ്ട് ഇടക്കിടക്ക് വായ് കഴുകാം. ഇത് വായ് നാറ്റത്തെ ഇല്ലാതാക്കും.

ജീരകം

ജീരകം

ജീരകം കൊണ്ട് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായുള്ള വായ് നാറ്റത്തേയും ഇല്ലാതാക്കുന്നു. വായ്‌നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുന്നതിന് ജീരകത്തിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. ഒരു ടീസ്പൂണ്‍ ജീരകം ചവച്ച് കൊണ്ടിരിക്കുന്നതും ജീരകം വെള്ളത്തിലിട്ട് ചൂടാക്കി കഴിക്കുന്നതും കൊണ്ട് വായ് നാറ്റം എന്നന്നേക്കുമായി ഇല്ലാതാക്കാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യ- സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ, ഒരു കപ്പ് വെള്ളം, അല്‍പം തേന്‍ എന്നിവ മിക്‌സ് ചെയ്ത് ദിവസവും കുടിക്കാം. ഇത് വായ്‌നാറ്റത്തെ ഇല്ലാതാക്കാന്‍ വളരെ മികച്ചതാണ്.

 മധുരനാരങ്ങ

മധുരനാരങ്ങ

മധുരനാരങ്ങയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രണ്ട് മൂന്നോ അല്ലി മധുരനാരങ്ങ വായിലിട്ട് ചവച്ച് ഇറക്കുന്നത് പല്ലിന് നിറം വര്‍ദ്ധിപ്പിക്കാനും വായ് നാറ്റത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 പാഴ്സ്ലി

പാഴ്സ്ലി

പാഴ്സ്ലി കൊണ്ട് ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല ഇത്തരത്തിലുള്ള സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. വായ്‌നാറ്റത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പാഴ്സ്ലി. ഭക്ഷണ ശേഷം പാഴ്സ്ലിയുടെ ഇല ചവക്കുന്നത് വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

English summary

how to cure bad breath naturally forever

Let us now look at the different remedies that will help you bid goodbye to bad breath.
Story first published: Thursday, July 27, 2017, 16:15 [IST]
X
Desktop Bottom Promotion