For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേനും വെളിച്ചെണ്ണയും നിറം വര്‍ദ്ധിപ്പിക്കും

തേനും വെളിച്ചെണ്ണയും ഉപയോഗിക്കുന്നതിലൂടെ എന്തൊക്കെ സൗന്ദര്യസംരക്ഷണ പ്രശ്‌നങ്ങള്‍ക്കാണ് പരിഹാരം

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും പലപ്പോഴും ഉണ്ടാവാറുണ്ട്. മുഖത്തിന് നിറം കുറയുന്നത്, മുഖത്തിന്റെ തിളക്കം നഷ്ടപ്പെടുന്നത്, മുഖത്തുണ്ടാവുന്ന കറുത്ത പുള്ളികളും പാടുകളും, മുടിയുടെ ആരോഗ്യം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ വെല്ലുവിളിയായി മാറുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ബ്യൂട്ടിപാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവര്‍ ധാരാളമാണ്.

പുരുഷയൗവ്വനം നിലനിര്‍ത്താന്‍ ബദാമില്‍ പൊടിക്കൈപുരുഷയൗവ്വനം നിലനിര്‍ത്താന്‍ ബദാമില്‍ പൊടിക്കൈ

എന്നാല്‍ ഇത് പലപ്പോഴും ചര്‍മ്മസംരക്ഷണത്തിലെ ഇത്തരം പ്രശ്‌നങ്ങളെ രൂക്ഷമാക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ ഇനി ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അല്‍പം തേനും വെളിച്ചെണ്ണയും മതി. സൗന്ദര്യസംബന്ധമായ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ചര്‍മസംരക്ഷണമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തയ്യാറാക്കേണ്ടത് എങ്ങനെ?

തയ്യാറാക്കേണ്ടത് എങ്ങനെ?

രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ രണ്ടും കൂടി ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തിടുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

നിര്‍ദ്ദേശങ്ങള്‍

നിര്‍ദ്ദേശങ്ങള്‍

മുഖം നല്ലതു പോലെ വൃത്തിയായി കഴുകണം. തേനും വെൡച്ചെണ്ണയും ചേര്‍ത്ത മിശ്രിതം മുഖത്ത് വട്ടത്തില് മസ്സാജ് ചെയ്ത് തേച്ച് പിടിപ്പിക്കണം. മൂന്ന് മിനിട്ടോളം ഇത്തരത്തില്‍ ചെയ്യണം. 20 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയേണ്ടതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം

മുഖത്തിന് തിളക്കം നല്‍കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് തേനും വെൡച്ചെണ്ണയും. ഇത് മുഖത്തെ അഴുക്കിനെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഇല്ലാതാക്കുന്നു. മുഖത്തിന് ആരോഗ്യവും നല്‍കുന്നു.

 കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍

കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍

കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ മാറ്റുന്നതിനും തേനും വെളിച്ചെണ്ണയും ചേര്‍ന്ന മിശ്രിതം സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതോടൊപ്പം വിടര്‍ന്ന സുന്ദരമായ കണ്ണുകള്‍ക്കും സഹായിക്കുന്നു.

ചര്‍മ്മത്തിലെ ഇന്‍ഫെക്ഷന്‍

ചര്‍മ്മത്തിലെ ഇന്‍ഫെക്ഷന്‍

ചര്‍മ്മത്തില്‍ പല വിധത്തില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവാം. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം. ചര്‍മ്മത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും കറുത്ത കുത്തുകള്‍ പോലുള്ള അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിസംരക്ഷണത്തിനും ഏറ്റവും മികച്ച ഒരു വഴിയാണ് ഇത്. ഇത് എല്ലാ തരത്തിലുള്ള മുടിയുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. മുടിയില്‍ തേന്‍ വെളിച്ചെണ്ണ മിശ്രിതം നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അത് ഏകദേശം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയേണ്ടത്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാം.

 താരനെ പ്രതിരോധിക്കുന്നു

താരനെ പ്രതിരോധിക്കുന്നു

താരനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഈ മിശ്രിതം. ഇത് താരനെ വെറും മിനിട്ടുകള്‍ കൊണ്ട് ഇല്ലാതാക്കുന്നു. മാത്രമല്ല താരന്റെ ശല്യം വീണ്ടും ഉണ്ടാവാത്ത രീതിയിലേക്ക് മാറുന്നു.

English summary

Honey and Coconut Oil Benefits for Hair and Skin

Coconut oil and honey also help fight and prevent skin care problems, dandruff and other scalp issues.
X
Desktop Bottom Promotion