Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കാല് വിണ്ടു കീറുന്നതിന് 3 ദിവസം കൊണ്ട് പരിഹാരം
സൗന്ദര്യസംരക്ഷണത്തില്‍ എന്നും വെല്ലുവിളി തന്നെയാണ് കാലിലെ വിണ്ടു കീറല്‍
പാദസംരക്ഷണം എപ്പോഴും ഏത് കാലാവസ്ഥയിലും ശ്രദ്ധിക്കേണ്ട കാര്യമാണ്. പലപ്പോഴും പാദസംരക്ഷണത്തില്‍ നമ്മള് വരുത്തുന്ന വീഴ്ചയാണ് പല തരത്തിലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയായി മാറുന്നത്. കാരണം പാദം വിണ്ടു കീറുക എന്നത് പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്.
അതുകൊണ്ട് തന്നെ പാദം വിണ്ടു കീറാതെ കാക്കാന്‍ ചില എളുപ്പവഴികള്‍ ഉണ്ട്. അതിനായി ഇനി കാശ് ചിലവാക്കി പോകേണ്ട ആവശ്യമില്ല. കാരണം വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അതെന്തൊക്കെയെന്ന് നോക്കാം.

അരിപ്പൊടി
അരിപ്പൊടി കൊണ്ട് പാദസംരക്ഷണം ഉഗ്രനായി നടത്താം. അരിപ്പൊടി കാലിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. അല്പം അരിപ്പൊടിയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തേന്‍ എന്നിവ മിക്സ് ചെയ്ത് അല്പം ഒലീവ് ഓയില്‍ കൂടി ചേര്‍ത്ത് കാലില്‍ നല്ലതു പോലെ മസ്സാജ് ചെയ്യാം. 10 മിനിട്ട് മൂന്ന് ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ മതി. ഇത് കാല് വിണ്ട് കീറുന്നത് തടയുന്നു.

നാരങ്ങ
സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒന്നാണ് നാരങ്ങ. അല്പം നേരം കാല് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കാം. ശേഷം നാരങ്ങ നീര് കൂടി വെള്ളത്തില്‍ ചേര്‍ക്കാം. നല്ലതു പോലെ പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് കാല് മസ്സാജ് ചെയ്യാം. ഇത് വിണ്ട കാലുകള്‍ക്ക് പരിഹാരം നല്‍കും.

റോസ് വാട്ടറും ഗ്ലിസറിനും
റോസ് വാട്ടറും ഗ്ലിസറിനുമാണ് മറ്റൊന്ന്. ഇത് നിറയെ ആന്റി ഓക്സിഡന്റ് അടങ്ങിയതാണ്. മാത്രമല്ല ദിവസവും കാല് ഗ്ലിസറിനും റോസ് വാട്ടറും കൊണ്ട് മസ്സാജ് ചെയ്യാം.

എപ്സം സാള്‍ട്ട്
എപ്സം സാള്‍ട്ട് ആണ് മറ്റൊന്ന്. വിണ്ടു കീറിയ കാലുകളാണെങ്കില്‍ എപ്പോഴും പാദം മോയ്സ്ചുറൈസ് ആയിക്കൊണ്ടിരിക്കണം. അതുകൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. എപ്സം സാള്‍ട്ട് ഇട്ട വെള്ളം കൊണ്ട് കാല് കഴുകുന്നത് ശീലമാക്കുക.

പഴം
പഴമാണ് മറ്റൊന്ന്. നല്ലതു പോലെ പഴുത്ത പഴം പേസ്റ്റ് രൂപത്തിലാക്കി അത് കാലില്‍ വിണ്ട ഭാഗത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് ചെയ്യുക.

തേന്‍
എല്ലാ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് തേന്‍. അല്പം തേന്‍ അത്ര തന്നെ വെള്ളം ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് കാലില്‍ തേച്ച് പിടിപ്പിച്ച് 20 മിനിട്ടോളം മസ്സാജ് ചെയ്ത ശേഷം കഴുകിക്കളയാവുന്നതാണ്.

പെട്രോളിയം ജെല്ലി
പെട്രോളിയം ജെല്ലിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. പാദങ്ങള്‍ വിണ്ടു കീറിയ സ്ഥലത്ത് നല്ലതു പോലെ പെട്രോളിയം ജെല്ലി തേച്ച് പിടിപ്പിക്കാം. വെറും മൂന്ന് ദിവസം കൊണ്ട് പാദം വിണ്ടു കീറുന്നത് ഇല്ലാതാവും. പെട്രേളിയം ജെല്ലിയില്‍ അല്പം നാരങ്ങ കൂടി മിക്സ് ചെയ്യാം.



Click it and Unblock the Notifications
