For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരികം കൊഴിയുന്നത് തടയാം 2 ദിവസം കൊണ്ട്‌

പുരികം കൊഴിയുന്നത് തടയാനും പുരികത്തത്തിന്റെ വളര്‍ച്ചയ്ക്കും സഹായിക്കുന്ന ചില ഒറ്റമൂലികള്‍ നോക്കാം.

|

മുടി കൊഴിച്ചില്‍ എല്ലാവര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന മന:പ്രയാസമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് പുരികം കൊഴിയുന്നത്. പുരികം നല്ല വടിവൊത്ത ആകൃതിയില്‍ ഷേപ്പ് ചെയ്ത് നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ഒരു നരച്ചമുടി പിഴുത് കളയുമ്പോള്‍ സംഭവിയ്ക്കുന്നത്

എന്നാല്‍ പുരികം കൊഴിയുന്നത് മുഖത്തിന്റെ ആകൃതി തന്നെ മാറ്റാന്‍ കാരണമാകുന്നു. പുരികം വരച്ച് ചേര്‍ത്തിട്ടും എന്തൊക്കെ ചെയ്ത് കഷ്ടപ്പെട്ടിട്ടും വളരുന്നില്ലേ, എന്നാല്‍ ഇതാ ചില ഒറ്റമൂലികള്‍. ഏതൊക്കെ എന്ന് നോക്കാം.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണയില്‍ ഉള്ള ഫോളിക്കിളുകള്‍ പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പായി അല്‍പം ആവണക്കെണ്ണ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കുക. ഇത് പുരികം കൊഴിയുന്നത് നിര്‍ത്തുകയും പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ നീര്

മുടി വളരാനും മുഖസൗന്ദര്യത്തിനും ഉത്തമമാണ് കറ്റാര്‍ വാഴ നീര്. എന്നാല്‍ ആകൃതിയൊത്ത പുരികത്തിനും കറ്റാര്‍ വാഴ നീര് വളരെയധികം സഹായകമാണ്. കറ്റാര്‍ വാഴ നീര് കൊണ്ട് എന്നും രാവിലേയും വൈകിട്ടും മസ്സാജ് ചെയ്യുക. ഇത് പുരകത്തില്‍ രണ്ട് ദിവസം കൊണ്ട് തന്നെ മാറ്റം സംഭവിപ്പിക്കും.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ കണ്ണടച്ച് ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് രോമവളര്‍ച്ചയെ സഹായിക്കുന്നു. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ പുരികത്തിനു മുകളിലായി തേച്ച് പിടിപ്പിക്കാം. ഇത് പുരികത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.

ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍

ബദാം എണ്ണ അഥവാ ആല്‍മണ്ട് ഓയില്‍ നല്ല രീതിയില്‍ പുരികത്തിന്‌റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇത് പുരികത്തിനു താഴെയുള്ള ചര്‍മ്മത്തെ ഉത്തേജിപ്പിക്കുകയും പുരികത്തെ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലിയാണ് മറ്റൊന്ന്. അല്‍പം പെട്രോളിയം ജെല്ലി എടുത്ത് പുരികത്തിനു മുകളില്‍ അഞ്ച് മിനിട്ടോളം മസ്സാജ് ചെയ്യുക. രാത്രി അത് കഴുകിക്കളയാതെ രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് രണ്ട് ദിവസം ചെയ്താല്‍ പുരികത്തിലുണ്ടാകുന്ന മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഗ്രീന്‍ ടീ ഉപയോഗിക്കാം. പുരികത്തിന്റെ വളര്‍ച്ചയെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടി. ഗ്രീന്‍ ടീ ബാഗ് പുരികത്തിനു മുകളില്‍ 15 മിനിട്ടോളം വെ്ക്കുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പുരികം വളരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

തേങ്ങാപ്പാലാണ് മറ്റൊരു ഉത്പ്പന്നം. ഇത് മുടി വളര്‍ച്ചയെ സഹായിക്കുന്നത് പോലെ തന്നെ പുരികത്തിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു. ഒരു പഞ്ഞി അല്‍പം തേങ്ങാപ്പാലില്‍ മുക്കി അത് പുരികത്തിനു മുകളിലായി വെയ്ക്കുക. 10 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം.

 മുട്ട കഴിയ്ക്കാം

മുട്ട കഴിയ്ക്കാം

മുട്ട സൗന്ദര്യസംരക്ഷണത്തിന് എന്നും മുന്നിലാണ്. എന്നാല്‍ മുട്ട കഴിയ്ക്കുന്നതാണ് പുരികത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നത്. ഇതിലടങ്ങിയിട്ടുള്ള ബയോട്ടിന്‍, വിറ്റാമിന്‍ ബി എന്നിവ പുരികം കൊഴിയുന്നത് തടയുന്നു. മുട്ടയുടെ വെള്ള പുരികത്തില്‍ പുരട്ടുന്നതും പുരികത്തിനെ വളരാന്‍ സഹായിക്കുന്നു. മുട്ടയുടെ വെള്ളയില്‍ പഞ്ഞി മുക്കി 20 മിനിട്ടോളം പുരികത്തിനു മുകളിലായി മസ്സാജ് ചെയ്യുക. ഇത് നല്ല ആകൃതിയോട് കൂടിയ പുരികം വരാന്‍ കാരണമാകുന്നു.

English summary

Home Remedies To Treat Eyelashes From Falling Out

Read to know the best home remedies to treat eyelashes falling out.
Story first published: Monday, January 30, 2017, 10:09 [IST]
X
Desktop Bottom Promotion