താടി വളര്‍ത്തും ആയുര്‍വ്വേദ ട്രിക്കുകള്‍

Posted By:
Subscribe to Boldsky

താടി വളര്‍ത്താന്‍ പലപ്പോഴും ശ്രമിച്ചിട്ടും യാതൊരു പ്രയോജനവും ഇല്ലാതെ പരാജയപ്പെട്ടയാളാണോ നിങ്ങള്‍. എന്നാല്‍ ഇനി താടിക്കാര്യത്തില്‍ ആകുലപ്പെടേണ്ടതില്ല. കാരണം താടി വളരുക എന്നത് ഇനി അത്ര വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യമല്ല. കാരണം ആയുര്‍വ്വേദത്തിലൂടെ വീട്ടില്‍ ചെയ്യാവുന്ന മാര്‍ഗ്ഗങ്ങളിലൂടെ ഇനി ഈ പ്രശ്‌നത്തെ വളരെ വിദഗ്ധമായി പരിഹരിക്കാം.

കഷണ്ടി മാറാന്‍ സിംപിള്‍പവ്വര്‍ഫുള്‍ ടിപ്‌സ്

താടി വളര്‍ത്തുമ്പോള്‍ അതിന് തടസ്സം നില്‍ക്കുന്ന ഘടകങ്ങളെക്കുറിച്ച് ആദ്യം അറിയണം. അതിലുപരി പാരമ്പര്യത്തിനും ഇതില്‍ വളരെ വലിയൊരു പങ്കുണ്ട്. അതുകൊണ്ട് തന്നെ താടി വളര്‍ത്തുന്നതിനായി ചില ഗൃഹവൈദ്യ ടിപ്‌സുകള്‍ നോക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് താടി വളരാന്‍ സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണയോടൊപ്പം അല്‍പം റോസ് മേരി ഓയില്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍ സംഗതി ഉഷാറാവും.

നെല്ലിക്കയെണ്ണ

നെല്ലിക്കയെണ്ണ

നെല്ലിക്കയിട്ട് എണ്ണ കാച്ചി താടിയില്‍ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇതും താടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കും. യാതൊരു വിധത്തിലും താടിയെക്കുറിച്ച് പിന്നീട് ദു:ഖിക്കേണ്ടി വരില്ല.

നാരങ്ങയും കറുവപ്പട്ടും

നാരങ്ങയും കറുവപ്പട്ടും

സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗം തന്നെയാണ് താടി. അതുകൊണ്ട് തന്നെ താടി വളരാന്‍ ഒരു സ്പൂണ്‍ നാരങ്ങ നീരും അല്‍പം കറുവപ്പട്ടയും കൂടി മസ്സാജ് ചെയ്താല്‍ മതി.

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍ ഉപയോഗിച്ച് താടിയില്‍ മസ്സാജ് ചെയ്യുക. ഇത് താടി വളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 മുഖം വൃത്തിയാക്കാം

മുഖം വൃത്തിയാക്കാം

മുഖം എപ്പോവും വൃത്തിയാക്കാം. മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും മറ്റും രോമകൂപങ്ങളെ അടക്കുന്നു. ഇത് പലപ്പോഴും രോമവളര്‍ച്ചയെ തടയുന്നു.

 ഭക്ഷണം ശ്രദ്ധിക്കാം

ഭക്ഷണം ശ്രദ്ധിക്കാം

ആരോഗ്യമുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. ഇത് രോമവളര്‍ച്ചയെ സഹായിക്കുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മുട്ടയും ഇറച്ചിയും മീനും എല്ലാം കഴിക്കുക.

English summary

Home Remedies to Grow Beard Faster

Make Your Beard Grow Faster: A lot of men like to be the proud owners of a shapely beard that grew faster than expected. Well, if you too wish that your beard grew faster, here are some tricks.
Story first published: Tuesday, June 13, 2017, 18:39 [IST]