Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
രഹസ്യഭാഗത്തെ ചൊറിച്ചിലിന് നാട്ടുവൈദ്യം
രഹസ്യഭാഗത്തുണ്ടാകുന്ന ചൊറിച്ചില്‍ സ്ത്രീയ്ക്കും പുരുഷനുമുണ്ടാകാമെങ്കിലും ശാരീരികമായ പ്രത്യേകതകള്‍ കാരണം സ്ത്രീകള്ക്കാണ്ഈ പ്രശ്നം കൂടുതലുണ്ടാകുന്നത്.
അണുബാധ മാത്രമല്ല ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ഗര്‍ഭകാലത്തും സ്ത്രീകളുടെ രഹസ്യഭാഗത്തു ചൊറിച്ചിലുണ്ടാകാറുണ്ട്.
ഇതിന് സ്വാഭാവികമായ പ്രതിരോധമാര്‍ഗങ്ങളും പലതുണ്ട്. പാര്‍ശ്വഫലങ്ങള്‍ നല്‍കാത്ത പരിഹാരങ്ങള്‍. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

ഐസ്
ഐസ് പായ്ക്കാണ് നല്ലൊരു വഴി. വൃത്തിയുള്ള തുണിയില്‍ കുറച്ച് ഐസ്ക്യൂബുകള്‍ കെട്ടി ചൊറിച്ചിലുള്ള ഭാഗത്തു മസാജ് ചെയ്യുക.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
അല്പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ബൗളിലെ ചൂടുവെള്ളത്തില്‍ കലക്കി യോനീഭാഗം വൃത്തിയാക്കുക. ഇത് ഈ ഭാഗത്തെ പിഎച്ച് സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ സഹായകമാണ്.

വെളുത്തുള്ളി ഓയില്‍
ഗാര്‍ലിക് അഥവാ വെളുത്തുള്ളി ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തി ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക. പിന്നീട് അല്പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. വെളുത്തിള്ളിയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്.

തൈര്
പ്രോബയോട്ടിക് ആയ തൈര് വജൈനല്‍ ഭാഗത്തെ നല്ല ബാക്ടീരിയകളുടെ ആരോഗ്യത്തിനു നല്ലതാണ്. ഒരു ടാമ്പൂണ് എടുത്ത് തൈരില്‍ മുക്കി ഉള്ളിലേയ്ക്കു കടത്തി വയ്ക്കുക. അല്പം കഴിഞ്ഞ് എടുത്തു മാറ്റി ഈ ഭാഗം വൃത്തിയായി കഴുകാം.

തുളസിയില
തുളസിയില തിളപ്പിച്ച വെള്ളം കൊണ്ടു വജൈനല്‍ ഭാഗം കഴുകുന്നതും ആ ഭാഗത്തെ ചൊറിച്ചില്‍ മാറ്റാന്‍ നല്ലതാണ്.

ഉപ്പു കലര്‍ത്തി
ഒരു ബക്കറ്റില്‍ അല്പം ഉപ്പു കലര്‍ത്തി അല്പനേരം ഇതില്‍ ഇരിയ്ക്കുക. ഇതും വജൈനല്‍ ഭാഗത്തെ ചൊറിച്ചിലകറ്റാന്‍ നല്ലതാണ്.

തേന്‍
മൈക്രോബിയല്‍ ഇന്ഫെക്ഷനുകള് തടയാന്‍ തേന്‍ ഏറെ ഗുണകരമാണ്. തേന്‍ ഈ ഭാഗത്തു പുരട്ടി അല്പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകാം.

ആര്യവേപ്പില
ആര്യവേപ്പില തിളപ്പിച്ച വെള്ളവും ന്ല്ലതുതന്നെ. ഇത് ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.

കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ ജെല്‍ വജൈനല്‍ ഭാഗത്തു പുരട്ടുന്നതും യോനീഭാഗത്തെ ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.



Click it and Unblock the Notifications
