Latest Updates
-
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം -
ഓണക്കാലത്തെ മഴയും ആഘോഷവും: ചർമ്മവും മുടിയും കേടാകാതെ സംരക്ഷിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ -
തിരുവോണം 2026: ഓണാഘോഷം പൊടിപൊടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രാശിഫലവും അറിയാം -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ ക്ലോക്ക് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലത്ത് വീട് വൃത്തിയാക്കാൻ മടിയാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ പോസിറ്റീവ് ഊർജ്ജം കൂടും! -
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ! -
ഓഗസ്റ്റ് 27-ലെ സൂര്യ-ബുധ സംയോഗം: ഓണത്തിരക്കിൽ യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ഓണം 2026: അവസാന നിമിഷത്തെ ഓണാഘോഷ തയാറെടുപ്പുകൾ; തിരക്കില്ലാതെ ഷോപ്പിംഗ് നടത്താൻ ഈ വഴികൾ നോക്കൂ -
ശുക്രൻ ചിത്ര നക്ഷത്രത്തിലേക്ക്: ഓണം-രാഖി ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം!
ഏത് മഞ്ഞപ്പല്ലിനേയും വെളുപ്പിക്കാന്‍ നിസ്സാരവിദ്യ
വീട്ടുവൈദ്യങ്ങളിലൂടെ പല്ലിന്റെ നിറം വര്‍ദ്ധിപ്പിക്കാം. എങ്ങനെയെന്ന് നോക്കാം
മഞ്ഞപ്പല്ല് സൗന്ദര്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എത്രയൊക്കെ പല്ല് തേച്ചാലും വൃത്തിയായി കൊണ്ട് നടന്നാലും പല്ലിന്റെ നിറം മഞ്ഞ തന്നെയാണെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ ഇനി മുത്ത് പോലെ തിളങ്ങുന്ന പല്ലിനായി ചില വഴികളുണ്ട്.
ദന്തഡോക്ടറുടെ അടുത്ത് പോകാതെ തന്നെ പല്ലിന്റെ മഞ്ഞ നിറത്തെ ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. മഞ്ഞ നിറം മാറി പല്ല് വെളുക്കാന്‍ വീട്ടില്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ മഞ്ഞപ്പല്ല് മാറ്റുന്നതിന് പരിഹാരമാണ്. സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. അല്പം ബേക്കിംഗ് സോഡ കുറച്ച് ടൂത്ത് പേസ്റ്റില്‍ മിക്സ് ചെയ്ത് അതുപയോഗിച്ച് പല്ല് തേക്കുക. ഇത് പല്ലിന്റെ മഞ്ഞ നിറം മാറ്റി പല്ലിന് വെളുപ്പ് നിറം നല്കുന്നു.

ഓറഞ്ച് തൊലി
ഓറഞ്ച് തൊലിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. എല്ലാ ദിവസവും ഉറങ്ങാന്‍ പോരുന്നതിനു മുന്‍പ് അല്പം ഓറഞ്ച് തൊലി കൊണ്ട് പല്ലില്‍ ഉരക്കുക. ഇത് പല്ലിന്റെ മഞ്ഞ നിറം നിമിഷ നേരം കൊണ്ട് മാറ്റുന്നതാണ്.

സ്ട്രോബെറി
സ്ട്രോബെറിയാണ് മറ്റൊന്ന്. ഇതിലുള്ള വിറ്റാമിന്‍ സി പല്ലിന് വെളുത്ത നിറം നല്കുന്നു. അല്പം സ്ട്രോബെറി എടുത്ത് പല്ലില്‍ ഉരസിയാല്‍ ഇത് മഞ്ഞപ്പല്ലിന് നിറം നല്കുന്നു.

ഹൈഡ്രജന്‍ പെറോക്സൈഡ്
ഹൈഡ്രജന്‍ പെറോക്സൈഡ് കൊണ്ട് പരിഹാരം കാണാവുന്നതാണ് മഞ്ഞപ്പല്ലിന്. മഞ്ഞപ്പല്ലിന് പരിഹാരം കാണാവുന്ന ഒന്നാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. വായില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഒഴിച്ച് വായ് കഴുകുക. എന്നാല്‍ ഹൈഡ്രജന്‍ പോറോക്സൈഡ് വായില്‍ ഇറങ്ങിപ്പോവാതിരിക്കാന്‍ ശ്രദ്ധിക്കണം.

നാരങ്ങ
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് നാരങ്ങ. നാരങ്ങ നീരില്‍ അല്പം ഉപ്പിട്ട് അത് കൊണ്ട് പല്ല് തേക്കുക. ഇത് മഞ്ഞപ്പല്ലിന് പരിഹാരം നല്‍കും.

ഉപ്പ്
പല്ലിന്റെ ആരോഗ്യത്തിന് ഉപ്പ് ഏറ്റവും മികച്ചതാണ്. ഏത് മഞ്ഞപ്പല്ലും വെളുപ്പിക്കാന്‍ ഉത്തമമാണ് ഉപ്പ്. ഉപ്പിന്റെ ഉപയോഗം പല്ലിന്റെ വെളുപ്പിന് വളരെയധികം സഹായിക്കുന്നു.

തുളസി
തുളസിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. പല്ലിന്റെ ആരോഗ്യത്തിനും പല്ലിന്റെ മഞ്ഞ നിറം മാറാനും വളരെയധികം സഹായിക്കുന്നു തുളസി. തുളസി ചവക്കുന്നത് പല്ലിന്റെ മഞ്ഞ നിറം ഇല്ലാതാക്കി വെളുപ്പ് നിറം നല്കുന്നു.

ആപ്പിള്‍
ആപ്പിള്‍ കൊണ്ട് ആരോഗ്യം മാത്രമല്ല പല്ലിന്റെ സൗന്ദര്യവും സംരക്ഷിക്കാന്‍ സഹായിക്കുന്നു. ആപ്പിള്‍ ദിവസവും കഴിച്ചാല്‍ പല്ലിന്റെ മഞ്ഞ നിറം മാറി മുത്ത് പോലുള്ള പല്ലായി മാറുന്നു.

ഉമിക്കരി
ഉമിക്കരി കൊണ്ട് പല്ല് വെളുപ്പിക്കുന്ന വിദ്യ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. എന്നാല്‍ ഇന്നത്തെ തലമുറയില്‍ പലര്‍ക്കും ഇതറിയില്ല. പല്ല് വെളുപ്പിക്കാന്‍ ഏറ്റവും ഉത്തമമായ പരിഹാരമാണ് ഉമിക്കരി.

ആര്യവേപ്പ്
ആര്യവേപ്പിന്റെ തണ്ട് കൊണ്ട് പല്ല് തേക്കുന്നത് എന്തുകൊണ്ടും പല്ലിന്റെ ആരോഗ്യത്തിനും മോണരോഗത്തിനും പരിഹാരമാണ് ആര്യവേപ്പിന്റെ തണ്ട്. ഇത് മഞ്ഞപ്പല്ലിന്റെ നിറം മാറ്റി വെളുപ്പിക്കാവുന്നതാണ്.



Click it and Unblock the Notifications