For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിയ്ക്കുന്ന വെള്ളത്തില്‍ 2 തുള്ളി നാരങ്ങ നീര്‌

എന്തൊക്കെ വസ്തുക്കളാണ് സൗന്ദര്യസംരക്ഷണത്തിനായി കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കേണ്ടത്?

|

കുളി എന്ന് പറയുന്നത് നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. എത്രയൊക്കെ ക്ഷീണിച്ച് അവശരാണെങ്കിലും ഒന്നു കുളിച്ചാല്‍ മാറുന്ന ക്ഷീണമേ പലപ്പോഴും ഉണ്ടാവുന്നുള്ളൂ. എന്നാല്‍ കുളിയ്ക്കുന്ന കാര്യത്തിലും ചില രീതികള്‍ ഉണ്ട്. കുളി മനസ്സിനേയും ശരീരത്തിനേയും ഒരു പോലെ ഫ്രഷ് ആക്കുന്ന ഒന്നാണ്. ദേഹത്ത് എണ്ണ തേച്ച് കുളിയ്ക്കണം, കാരണം

കുളി ഒന്നു കൂടി ഉഷാറാക്കാനും സൗന്ദര്യചര്‍മ്മ സംബന്ധമായി നമ്മളെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. കുളിയ്ക്കുന്ന വെള്ളത്തില്‍ ഇവ ചേര്‍ത്താല്‍ ഇനി കുളിയുടെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. എന്തൊക്കെയാണ് അവ എന്ന് നോക്കാം. തൈര് കൊണ്ട് മുഖം വെളുപ്പിക്കാം, നാല് ദിവസം കൊണ്ട്

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പില ഉപയോഗിച്ച് കുളി ഉഷാറാക്കാം. അല്‍പം വെള്ളത്തില്‍ മൂന്നോ നാലോ ആര്യവേപ്പില ഇട്ട് തിളപ്പിക്കാം. ഇല സോഫ്റ്റാവുന്നത് വരെ തിളപ്പിക്കാം. ഈ വെള്ളം കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അലര്‍ജി ശരീരത്തിലെ ചൊറിച്ചില്‍ എന്നിവയെ എല്ലാം ഇല്ലാതാക്കുന്നു.

 ഓട്‌സ്

ഓട്‌സ്

കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഓട്‌സ് ചേര്‍ത്ത് നോക്കൂ. രണ്ടാഴ്ച ഈ രീതി തുടര്‍ന്നാല്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം മനസ്സിലാക്കാം. കുളിയ്ക്കാന്‍ പോകുന്നതിനു മുന്‍പ് വെള്ളത്തില്‍ ഓട്‌സ് ഇടുക. അല്‍പസമയത്തിനു ശേഷം ഓട്‌സ് എടുത്ത് കളയാം. ഇത് ചര്‍മ്മത്തിലെ എല്ലാം തരത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

റോസ് വാട്ടര്‍

റോസ് വാട്ടര്‍

വെള്ളത്തില്‍ അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത ശേഷം കുളിച്ച് നോക്കൂ. ഇത് വിയര്‍പ്പ് നാറ്റത്തേയും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല ബാത്ത്‌റൂമിനും നല്ല മമവും ലഭിയ്ക്കുന്നു.

ഉപ്പ്

ഉപ്പ്

ഉപ്പ് കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍ ഇത് ആരോഗ്യപരമായ പ്രതിവിധിയാണ് നല്‍കുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു.

 ചന്ദനം

ചന്ദനം

ചന്ദനവും ഇത്തരത്തില്‍ സുഗന്ധപൂരിതമായ ഒന്നാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചിലും മറ്റും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. അതുകൊണ്ട് തന്നെ കുളിയ്ക്കുന്ന വെള്ളത്തില്‍ ഇനി അല്‍പം ചന്ദനവും ചേര്‍ക്കാം.

ചന്ദനതൈലം

ചന്ദനതൈലം

ചന്ദനം മാത്രമല്ല ചന്ദന തൈലവും നല്ലതാണ്. ഇതല്‍പം കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാം. അല്ലെങ്കില്‍ കുളിയ്ക്കുന്നതിനു മുന്‍പോ കുളിച്ചതിനു ശേഷമോ ദേഹത്ത് പുരട്ടാം. ശരീരത്തിന് സുഗന്ധവും ഉണര്‍വ്വും നല്‍കുന്നു.

 നാരങ്ങ നീര്

നാരങ്ങ നീര്

അല്‍പം നാരങ്ങ നീരും കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് ഉന്‍മേഷവും തിളക്കവും നല്‍കുന്നു. മാത്രമല്ല വിയര്‍പ്പ് നാറ്റം പോലുള്ള പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു.

English summary

Healing ingredients you can put in your bath water

After a long day, there can be nothing more relaxing than a soothing soak in the tub. But before you use a chemical product in your next bath, we compiled a list of healing and rejuvenating ingredients that you can add to your bath.
Story first published: Wednesday, March 15, 2017, 10:59 [IST]
X
Desktop Bottom Promotion