For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടയിടുക്കിലെ ചൊറിച്ചിലിന് നിമിഷ പരിഹാരം

തുടയിടുക്കിലെ ചൊറിച്ചില്‍ നമുക്ക് ഇല്ലാതാക്കാം. എന്തൊക്കെയാണ് ഈ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

|

തുടയിടുക്കിലെ ചൊറിച്ചില്‍ പലരും പുറത്ത് പറയാന്‍ മടിക്കുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇതിന് ശാശ്വത പരിഹാരം കാണുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്. പലപ്പോഴും ഇത്തരം ചൊറിച്ചില്‍ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ച് അത് ആരോഗ്യത്തിന് ഭീഷണിയാവുന്ന അവസ്ഥയുണ്ട്. ചൊറിച്ചിലും മറ്റും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പല വിധത്തിലുള്ള മരുന്നുകളും ഓയിന്‍മെന്റുകളും മാറി മാറി പരീക്ഷിച്ചും ഫലം കാണാതെ വരുന്ന അവസ്ഥയുണ്ടാവാം.

പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് നിങ്ങളെ നയിക്കാം. ഇത്തരത്തില്‍ തുടയിടുക്കിലെ ചൊറിച്ചിലിന് പല വിധത്തിലുള്ള കാരണങ്ങളും ഉണ്ടാവാം. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ജീവിത രീതിയും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നതും. ചര്‍മ്മ രോഗവിദഗ്ധനേയും മറ്റും സമീപിച്ച് പല വിധത്തില്‍ ഇതിന് പരിഹാരം കാണാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം കൃത്യമായ പരിഹാരം കാണുന്നതിന് സഹായിക്കുന്നില്ല. മാത്രമല്ല പല വിധത്തിലാണ് ഇത് പിന്നീട് ബുദ്ധിമുട്ടിലായി മാറുന്നത്.

എന്നാല്‍ ചികിത്സിക്കപ്പെടാതെ നിസ്സാരമായി കണ്ടാല്‍ അത് പല വിധത്തിലും പ്രശ്‌നമുണ്ടാവാന്‍ കാരണമാകുന്നു. എങ്ങനെ തുടയിടുക്കിലെ ചൊറിച്ചില്‍ ഉണ്ടാവുന്നു എന്നത് പലര്‍ക്കും അറിയില്ല. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഈ പ്രശ്‌നം ഏറ്റവും അധികമായി കണ്ട് വരുന്നത്. ഇതിനി പല കാരണങ്ങളും ഉണ്ടാവാം.

വരണ്ട ചര്‍മ്മത്തിന് ഒറ്റമൂലി ആയുര്‍വ്വേദത്തില്‍വരണ്ട ചര്‍മ്മത്തിന് ഒറ്റമൂലി ആയുര്‍വ്വേദത്തില്‍

1. ഇറുകിയ അടിവസ്ത്രം ധരിക്കുന്നതാണ് പ്രധാന കാരണം. ഇത് പല തരത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല കോട്ടണ്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.

2. ഫംഗസ് ബാധയും ഇത്തരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളും ചൊറിച്ചിലും ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് വട്ടച്ചൊറി പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പല തരത്തില്‍ ഇത് ബാധിക്കാനിടയുണ്ട്.

3. ചര്‍മ്മം ഉരഞ്ഞ് പൊട്ടുന്നത് പലപ്പോഴും ഇത്തരത്തില്‍ ചൊറിച്ചില്‍ ഉണ്ടാവാന്‍ കാരണമാകുന്നു. തുടകള്‍ തമ്മില്‍ ഉരഞ്ഞ് പൊട്ടുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

എന്തൊക്കെ പരിഹാരങ്ങളാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നത് എ്ന്ന് നോക്കാം. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഇതിനായി ഉപയോഗിക്കേണ്ടത്. അതെന്തൊക്കെയെന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

അരക്കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രണ്ട് കപ്പ് വെള്ളം ഒരു കോട്ടണ്‍ തുണി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വിനീഗര്‍ വെള്ളത്തില്‍ നല്ലതു പോലെ ചേര്‍ത്ത് ഇതില്‍ തുണി മുക്കി ചൊറിച്ചില്‍ ഉള്ള ഭാഗത്ത് 10 മിനിട്ടോളം വെക്കുക. ഇത്തരത്തില്‍ മൂന്ന് നാല് പ്രാവശ്യം ചെയ്യുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ വീണ്ടും ചെയ്യുക. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു മാര്‍ഗ്ഗമാണ്.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ സോഡ അല്‍പം വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ഇത് ചൊറിച്ചിലുള്ള ഭാഗത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം ചര്‍മ്മം ഡ്രൈ ആവുമ്പോള്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ട് തവണ ചെയ്യാം. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഫലപ്രദമായി ഇല്ലാതാക്കുന്നു.

 ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍ തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. അല്‍പം ആല്‍ക്കഹോള്‍ പഞ്ഞിയില്‍ എടുത്ത് അത് ചൊറിച്ചിലുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് ദിവസവും മൂന്ന് നാല് പ്രാവശ്യം ചെയ്യുക. അപ്പോള്‍ തന്നെ നിങ്ങള്‍ക്ക് കാര്യമായ മാറ്റം അറിയാന്‍ കഴിയുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇത് നല്ല മാറ്റം ഉണ്ടാക്കുന്നു.

 ചോളപ്പൊടി

ചോളപ്പൊടി

അല്‍പം ചോളത്തിന്റെ പൊടി തുടയിടുക്കില്‍ പൗഡര്‍ ഇടുന്നത് പോലെ ഇടുക. ഇത് ചൊറിച്ചിലിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നു. ബേബി പൗഡറിലെ പ്രധാന ഘടകമാണ് ചോളപ്പൊടി. അതുകൊണ്ട് തന്നെ പാര്‍ശ്വഫലത്തെ ഒരിക്കലും പേടിക്കേണ്ടതില്ല. ഇത് പെട്ടെന്ന് തന്നെ ചൊറിച്ചിലിന് ആശ്വാസം നല്‍കുന്നു.

 ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഒരു ടീസ്പൂണ്‍ വെള്ളം, പെട്രോളിയം ജെല്ലി അല്‍പം പഞ്ഞി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഹൈഡ്രജന്‍ പെറോക്‌സൈഡ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് അത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഇതിനു ശേഷം അല്‍പം പെട്രോളിയം ജെല്ലി ഉപയോഗിച്ച് ഇത് തുടയിടുക്കില്‍ തേക്കാം. രാത്രി മുഴുവന്‍ ഇത് തുടയിടുക്കില്‍ ഉണ്ടാവണം. ഇത്തരത്തില്‍ രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാക്കാം.

 വെളിച്ചെണ്ണയും വേപ്പെണ്ണയും

വെളിച്ചെണ്ണയും വേപ്പെണ്ണയും

കാല്‍ക്കപ്പ് വെളിച്ചെണ്ണ കാല്‍ക്കപ്പ് വേപ്പെണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ പത്ത് തുള്ളി ലാവെന്‍ഡര്‍ ഓയില്‍, അഞ്ച് തുള്ളി ടീ ട്രീ ഓയില്‍ എന്നിവയെല്ലാം മിക്‌സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് തുടച്ച് കളയാം. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്താല്‍ ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

 ഓട്മീലിലെ കുളി

ഓട്മീലിലെ കുളി

ഓട്‌സ് ആരോഗ്യത്തന്റെ കാര്യത്തില്‍ മാത്രമല്ല ചര്‍മ്മസംരക്ഷണത്തിനും കേമന്‍ തന്നെയാണ്. രണ്ട് കപ്പ് ഓട്‌സ്, ഒരു കപ്പ് എപ്‌സം സാള്‍ട്ട്, 12 തുള്ളി ലാവെന്‍ഡര്‍ ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. കുളിക്കുന്ന വെള്ളത്തില്‍ ഇവയെല്ലാം മിക്‌സ് ചെയ്ത് 20 മിനുട്ട് കുതിര്‍ത്ത് വെക്കുക. ശേഷം ഈ വെള്ളം കൊണ്ട് കുളിക്കാം. മാത്രമല്ല ഇത് തുടയിടുക്ക് കഴുകാനായി ഉപയോഗിക്കുകയും വേണം.

തേനും വെളുത്തുള്ളിയും

തേനും വെളുത്തുള്ളിയും

രണ്ട് വെളുത്തുള്ളി അല്ലി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളുത്തുള്ളി പൊടിച്ച് തേനില്‍ ചാലിക്കുക. ഇത് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയണം. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ഏത് സൗന്ദര്യ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീര് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞതിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചിലിന് പരിഹാരം കാണുന്ന കാര്യത്തില്‍ മുന്നിലാണ്.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീരാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. നാരങ്ങ നീരിന് പല വിധത്തിലാണ് സൗന്ദര്യ സംരക്ഷണത്തിന് കഴിയുന്നത്. ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ മിക്‌സ് ചെയ്യുക. ഒരു പഞ്ഞി കൊണ്ട് ഇത് എടുത്ത് ചൊറിച്ചിലുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചിലിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. ആഴ്ചയില്‍ നാല് ദിവസമെങ്കിലും ഇത്തരത്തില്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

English summary

Effective Home Remedies To Get Rid Of Jock Itch

How you can get rid of it with simple home remedies read on.
Story first published: Thursday, November 23, 2017, 10:41 [IST]
X
Desktop Bottom Promotion