For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പ് കാലത്ത് ചുണ്ട് സംരക്ഷിച്ചില്ലെങ്കില്‍

ചുണ്ടിലെ ചർമ്മം വളരെ ലോലവും ,എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതുമായതിനാൽ ചുണ്ടുകൾക്ക് അധികസംരക്ഷണം ആവശ്യമാണ്

By Lekhaka
|

എല്ലാവർക്കും മിനുസമുള്ള ,തിളങ്ങുന്ന ,പിങ്ക് നിറത്തിലുള്ള ചുണ്ടുകൾ ഇഷ്ട്ടമാണ് .എന്നാൽ ശൈത്യകാലത്തെ കാലാവസ്ഥ നിങ്ങളുടെ ചുണ്ടുകളെ വരണ്ടതും മങ്ങിയതുമാക്കും . തണുത്ത കാലാവസ്ഥയും ,കുറഞ്ഞ ഈർപ്പവും ,വരണ്ട കാറ്റും നിങ്ങളുടെ ചുണ്ടിലെ നനവ് നഷ്ടമാക്കുന്നു .അകത്തെ ചൂട് ,കാറ്റ് വലിച്ചെടുക്കുമ്പോൾ പ്രശ്നം വീണ്ടും രൂക്ഷമാകുന്നു .

കൂടാതെ ചുണ്ടിലെ ചർമ്മം വളരെ ലോലവും ,എണ്ണ ഗ്രന്ഥികൾ ഇല്ലാത്തതുമായതിനാൽ ചുണ്ടുകൾക്ക് അധികസംരക്ഷണം ആവശ്യമാണ് .നിങ്ങൾ ശൈത്യകാലത്തു ചുണ്ടുകൾ സംരക്ഷിച്ചില്ലെങ്കിൽ അത് വരണ്ടു ,വിള്ളൽ വീണ് നശിക്കും .

നിങ്ങളുടെ ചുണ്ടുകൾ നനവുള്ളതാക്കുക

നിങ്ങളുടെ ചുണ്ടുകൾ നനവുള്ളതാക്കുക

ശൈത്യകാലത്തെ നിർജ്ജലീകരണം നിങ്ങളുടെ ചുണ്ടുകളെ ബാധിക്കുന്നതിനാൽ കൂടുതൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ് . നിങ്ങളുടെ ഭക്ഷണത്തിലൂടെ ഇത് നമുക്ക് ശ്രദ്ധിക്കാം .അതിനായി ആദ്യം നിങ്ങൾ 8 മുതൽ 10 വരെ ഗ്ലാസ് വെള്ളം ദിവസവും കുടിക്കണം .ഓരോരുത്തരുടെയും ശരീരത്തിന്റെ ആവശ്യകത വ്യത്യസ്തമായിരിക്കും .അതിനാൽ ഒരു ഡോക്ടറിനെ സമീപിച്ചു നിങ്ങളുടെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിൽ എത്രമാത്രം വെള്ളം കുടിക്കണം എന്ന് ചോദിച്ചു മനസിലാക്കുക .

 മാസ്‌ക്കുകൾ ദിവസവും ഉപയോഗിക്കുക

മാസ്‌ക്കുകൾ ദിവസവും ഉപയോഗിക്കുക

തണുപ്പ്കാലത്തെ ചുണ്ടുകളുടെ നിർജ്ജലീകരണം തടയാനായി വീട്ടിൽ നിർമ്മിക്കുന്ന മാസ്ക് ധരിക്കാവുന്നതാണ് . പല തരത്തിലുള്ള മാസ്‌ക്കുകൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ് .തേൻ ,ഒലിവ് എണ്ണ ,അവക്കാഡോ ,പാൽ ക്രീം തുടങ്ങിയവ

തേൻ

തേൻ

തേൻ നിങ്ങളുടെ ചുണ്ടുകൾക്ക് നല്ലൊരു മോയിസ്ചുറൈസർ ആണ് .തേൻ വെറുതെ ചുണ്ടിൽ പുരട്ടുകയോ ,തേനും ഗ്ലിസറിനും ചേർത്ത് രാത്രി ഉറങ്ങുന്നതിനു മുൻപ് പുരട്ടുകയോ ചെയ്താൽ രാവിലെ മൃദുലമായ ചുണ്ടുകൾ ലഭിക്കും .

 പാൽ ക്രീം

പാൽ ക്രീം

ദിവസവും പാൽ ക്രീം 10 മിനിറ്റ് ചുണ്ടിൽ പുരട്ടിയ ശേഷം ഒരു കോട്ടൻ തണുത്ത വെള്ളം മുക്കി തുടച്ചാൽ മൃദുലവും പിങ്ക് നിറത്തിലുള്ളതുമായ ചുണ്ടുകൾ ലഭിക്കും .

ഒലിവ് എണ്ണ

ഒലിവ് എണ്ണ

വെണ്ണപ്പഴത്തിൽ കുറച്ചു ഒലിവ് എണ്ണ ചേർത്ത് ചുണ്ടിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക .ദിവസവും ഒരു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ് .

ഒലിവ് എണ്ണ

ഒലിവ് എണ്ണ

വെണ്ണപ്പഴത്തിൽ കുറച്ചു ഒലിവ് എണ്ണ ചേർത്ത് ചുണ്ടിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക .ദിവസവും ഒരു പ്രാവശ്യം ഇത് ചെയ്യാവുന്നതാണ് .

റോസ് വാട്ടറും ഒരു തേനും

റോസ് വാട്ടറും ഒരു തേനും

ഒരു സ്പൂൺ റോസ് വാട്ടറും ഒരു സ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞു കഴുകിക്കളഞ്ഞാൽ വരൾച്ച മാറിക്കിട്ടും .

 ആഴ്ച്ചതോറും പുതുക്കൽ

ആഴ്ച്ചതോറും പുതുക്കൽ

ചർമം പോലെത്തന്നെ ചുണ്ടുകളും പഴയ തൊലി മാറ്റി പുതിയ തൊലി വരുത്താറുണ്ട് .

പഞ്ചസാരയും ഒലിവ് എണ്ണയും

പഞ്ചസാരയും ഒലിവ് എണ്ണയും

നിങ്ങളുടെ ചുണ്ടുകൾ പുതുമയുള്ളതാക്കാൻ പ്രകൃതി ദത്തമായ പഞ്ചസാരയും ഒലിവ് എണ്ണയും ചേർത്ത് ഉരസിയാൽ മതി . അര സ്പൂൺ തരിയുള്ള പഞ്ചസാരയിൽ ഒലിവ് എണ്ണ ചേർത്ത് കുഴയ്ക്കുക . ഇത് ചുണ്ടിൽ തേച്ചു വൃത്താകൃതിയിൽ തടവി പഴയ ചർമം ഉരസി മാറ്റുക.

English summary

Easy Steps to Take Care of Your Lips This Winter

If you don’t care for your lips in the winter, they may end up severely dry, chapped, raw, sore or cracked.
Story first published: Thursday, January 5, 2017, 16:42 [IST]
X
Desktop Bottom Promotion