For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുന്നത് ഉപ്പിട്ട വെള്ളത്തിലെങ്കില്‍

ഉപ്പുവെള്ളത്തിലെ കുളിയിലൂടെ ലഭിക്കുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

|

ദിവസവും ഒരു നേരമെങ്കിലും കുളിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കുളി പലപ്പോഴും പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ ആയിരിക്കും. എന്നാല്‍ കുളി ഉപ്പു വെള്ളത്തിലാക്കിയാലോ? ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് സഹായിക്കുന്നു. കുളിക്കുമ്പോള്‍ സൗന്ദര്യസംരക്ഷണത്തിന് അല്‍പം പ്രാധാന്യം നല്‍കിയാല്‍ അതിനുള്ള ഏറ്റവും നല്ല വഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. കുളിക്കുന്ന വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പ് ആ വെള്ളത്തിലിട്ട് കുളിച്ചാല്‍ മതി. ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുളിച്ചാല്‍ മതി അത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു.

ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുളിച്ച് നോക്കൂ. മാറ്റം നിങ്ങള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ തന്നെ മനസ്സിലാക്കാം. ദിവസവും ഒരു നേരമെങ്കിലും ഉപ്പിട്ട വെള്ളത്തില്‍ കുളിക്കാം. പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളാണ് ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതിലൂടെ ലഭിക്കുന്നത്. ചര്‍മ്മസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പിട്ട വെള്ളത്തിലെ കുളി. ചൂടുവെള്ളത്തിലെ കുളി അനാരോഗ്യമുണ്ടാക്കുന്നു എന്നതാണ് വിശ്വാസം, എന്നാല്‍ പച്ച വെള്ളത്തിലെ കുളി ആരോഗ്യവും നല്‍കുന്നു. എന്നാല്‍ ഇളം ചൂടുവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കുളിച്ചാല്‍ അത് നല്‍കുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തുടയിടുക്കിലെ ചൊറിച്ചിലിന് നിമിഷ പരിഹാരംതുടയിടുക്കിലെ ചൊറിച്ചിലിന് നിമിഷ പരിഹാരം

ഉറക്കമില്ലായ്ക്കും ശരീരത്തിലെ ചൊറിച്ചിലിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പു വെള്ളത്തിലെ കുളി. ഇതല്ലാതെ എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ഉപ്പുവെള്ളത്തിലെ കുളിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത് എന്ന് നോക്കാം. ദിവസവും ഉപ്പുവെള്ളത്തിലെ കുളിയിലൂടെ ലഭിക്കുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന് ആരോഗ്യം

ശുദ്ധവും സ്വാഭാവികവുമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും.ഇതിലടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.

 ചെറുപ്പം തോന്നിപ്പിക്കും

ചെറുപ്പം തോന്നിപ്പിക്കും

ബാത്ത് സാള്‍ട്ട് പതിവായി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരകളും ചുളിവുകളും അപ്രത്യക്ഷമാകും. ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി തീര്‍ക്കും. ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തിയുമാണ് ബാത്ത് സാള്‍ട്ട് ഇത് സാധ്യമാക്കുന്നത്. ാത് സാള്‍ട്ട് ചര്‍മ്മത്തിന് നഷ്ടമായ സ്വാഭാവിക തിളക്കം തിരിച്ച് നല്‍കും.

നശിച്ച ചര്‍മ്മങ്ങള്‍ നീക്കം ചെയ്യും

നശിച്ച ചര്‍മ്മങ്ങള്‍ നീക്കം ചെയ്യും

ചര്‍മ്മത്തിന്റെ ആരോഗ്യം പരമാവധി നിലനിര്‍ത്തുന്നതിനുള്ള പ്രധാന വഴിയാണ് നശിച്ച ചര്‍മ്മം നീക്കം ചെയ്യുക എന്നത്. ബാത് സാള്‍ട്ട് ഇതിന് സഹായിക്കും. ഫോസ്‌ഫേറ്റ് പോലുള്ള ബാത്ത് സാള്‍ട്ടുകള്‍ ഡിറ്റര്‍ജന്റുകളെപ്പോലെയാണ് പ്രതികരിക്കും. പരുപരുത്ത ചര്‍മ്മത്തെ മൃദുലമാക്കുകയും നശിച്ച ചര്‍മ്മം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

പാദങ്ങള്‍ക്ക് ഗുണകരം

പാദങ്ങള്‍ക്ക് ഗുണകരം

ശരീരത്തില്‍ ഏറ്റവും സമ്മര്‍ദം അനുഭവിക്കുന്ന ഭാഗം പാദങ്ങളാണ്.ഇവ എപ്പോഴും ചലിക്കുകയും ശരീരത്തെ പൂര്‍ണമായി പിന്താങ്ങുകയും ചെയ്യും.പേശികള്‍ക്ക് ബലക്കുറവും പാദരക്ഷകള്‍ മൂലം പരുക്കളും പാദങ്ങളില്‍ ഉണ്ടാവാറുണ്ട്. പേശീ വേദനയും വലിച്ചിലും അകറ്റാന്‍ ബാത്ത് സാള്‍ട്ട് സഹായിക്കും. പാദങ്ങള്‍ക്ക് ഉണ്ടാകുന്ന ഗന്ധം അകറ്റാനും ഇവ സഹായിക്കും.

ചര്‍മ്മത്തിന് നനവ് നല്‍കും

ചര്‍മ്മത്തിന് നനവ് നല്‍കും

ചര്‍മ്മത്തിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് അവയ്ക്ക് നനവ് നല്‍കുക എന്നത്. ബാത്ത് സാള്‍ട്ടിലെ മഗ്‌നീഷ്യം ചര്‍മ്മത്തില്‍ ജലാംശം നിലനില്‍ക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന് നനവ് നല്‍കുകയും ചര്‍മ്മ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വിഷവിമുക്തമാക്കും

വിഷവിമുക്തമാക്കും

ചര്‍മ്മത്തെ വിഷവിമുക്തമാക്കാന്‍ ഉപ്പുവെള്ളത്തിലെ കുളി സഹായിക്കും. ചൂട് വെള്ളം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കും. ധാതുക്കള്‍ ആഴത്തില്‍ കടന്നു ചെന്ന് വൃത്തിയാക്കാന്‍ ഇത് സഹായിക്കും.കുളിക്കാനുള്ള വെള്ളത്തില്‍ ഉപയോഗിക്കുന്ന ബാത്ത് സാള്‍ട്ട് ചര്‍മ്മത്തിന്റെ സുഷിരങ്ങളിലുള്ള ബാക്ടീരികളെയും വിഷാപദാര്‍ത്ഥങ്ങളെയും പുറം തള്ളി ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്തും.

മാനസിക ആരോഗ്യം

മാനസിക ആരോഗ്യം

ഉപ്പു വെള്ളത്തിലെ കുളി ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും മെച്ചപ്പെടുത്തും. ഉപ്പു വെള്ളത്തില്‍ കുളിച്ചതിന് ശേഷം നിങ്ങള്‍ക്ക് കൂടുതല്‍ ശാന്തിയും സന്തോഷവും ആശ്വാസവും അനുഭവപ്പെടും. സമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ മികച്ചതാണ് ഉപ്പ് വെള്ളത്തിലെ കുളി. മനസ്സിന്റെ സമാധാനം ഇത് മെച്ചപ്പെടുത്തും.

വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ബാത്ത് സാള്‍ട്ട് ചര്‍മ്മത്തിന് മാത്രമല്ല ഗുണം ചെയ്യുന്നത്. അസ്ഥിക്ഷതം, ടെന്റിനിറ്റിസ് എന്നിവ ഭേദമാക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു. തരുണാസ്ഥിയ്ക്കും എല്ലുകള്‍ക്കും ഉണ്ടാകുന്ന തേയ്മാനമാണ് അസ്ഥിക്ഷതം. ഞരമ്പിനുണ്ടാകുന്ന വീക്കമാണ് ടെന്റിനിറ്റിസ്. ബാത്ത് സാള്‍ട്ട് ഉറക്കമില്ലായ്മയ്ക്കും ചൊറിച്ചിലിനും പരിഹാരം നല്‍കും.

അസിഡിറ്റി ഭേദമാക്കും

അസിഡിറ്റി ഭേദമാക്കും

ഇന്ന് ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അസിഡിറ്റി.പാര്‍ശ്വഫലം ഉള്ള വിലകൂടിയ മരുന്നുകളില്‍ രക്ഷനേടുന്നതിന് പകരം ഉപ്പു വെള്ളത്തില്‍ കുളിച്ചു നോക്കൂ. ക്ഷാരഗുണമുള്ളതിനാല്‍ അസിഡിറ്റിക്ക് പരിഹാരം നല്‍കാന്‍ ഇതിന് കഴിയും.

 പേശി വേദനയും വലിച്ചിലും

പേശി വേദനയും വലിച്ചിലും

ഉപ്പ് വെള്ളത്തിലുള്ള കുളി പേശീ വലിവ് കുറയ്ക്കും. പേശീ വേദന കുറയ്ക്കുകയും അസ്ഥിക്ഷതം, പ്രമേഹം, കളിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന ക്ഷതങ്ങള്‍ തുടങ്ങിയവ മൂലം ഉണ്ടാകുന്ന വലിച്ചിലും വേദനയും ഭേദമാക്കാനും സഹായിക്കും.സൗന്ദര്യം കൂട്ടാന്‍ കായം മതി.

English summary

Benefits Of Salt Water bath For Your Skin

Salt water bath is relaxing and healing. Here are some beauty benefits of salt water bath.
Story first published: Friday, November 24, 2017, 17:03 [IST]
X
Desktop Bottom Promotion