Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
വെളിച്ചെണ്ണ കാണിക്കും സൂത്രങ്ങള്‍
സൗന്ദര്യത്തില്‍ അലട്ടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെളിച്ചെണ്ണ നല്ലൊരു മാര്‍ഗ്ഗമാണ്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ കാണിക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പലപ്പോഴും നമ്മളെ പ്രതിസന്ധിയിലാക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വെളിച്ചെണ്ണക്ക് കഴിയുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലാണ് വെളിച്ചെണ്ണ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നത്.
സൗന്ദര്യത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ കൊണ്ട് എന്തൊക്കെ സൂത്രങ്ങളാണ് ചെയ്യാന്‍ കഴിയുന്നത് എന്ന് നോക്കാം. വെളിച്ചെണ്ണ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലുള്ള ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ വെളിച്ചെണ്ണ സൂത്രങ്ങള്‍ സൗന്ദര്യസംരക്ഷണത്തില്‍ നമ്മളെ സഹായിക്കും എന്ന് നോക്കാം.

വരണ്ട കൈകള്‍ക്ക് പരിഹാരം
വരണ്ട കൈകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. കൈകള്‍ വരണ്ടതാവുന്നതിന് ക്രീമുകളും മറ്റും തേടിപ്പോവുന്നവര്‍ക്ക് ഇനി വെളിച്ചെണ്ണ ഒരു പരിഹാരമാര്‍ഗ്ഗം തന്നെയാണ്. വെളിച്ചെണ്ണ കൈയ്യില്‍ പുരട്ടുന്നത് കൈകളിലെ വരള്‍ച്ചക്ക് പരിഹാരം കാണുന്നു.

കവിളിലെ എല്ലിനെ ഇല്ലാതാക്കുന്നു
ചിലര്‍ക്ക് കവിളെല്ല് ഉന്തിയ രീതിയില്‍ കാണപ്പെടുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ കവിളില്‍ തേക്കുന്നത്. മേക്കപ്പിനു ശേഷം അല്പം വെളിച്ചെണ്ണ തടവിയാല്‍ മതി ഇത് കവിളെല്ലിന് പരിഹാരം നല്‍കും

കാലിലെ രോമം കളയുമ്പോള്‍
കാലിലെ രോമം ഷേവ് ചെയ്യുന്നവര്‍ക്കും നല്ലൊരു ഉപാധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ഷേവ് ചെയ്ത ശേഷം തടവിയാല്‍ മതി. ഇത് രോമവളര്‍ച്ച കുറക്കുകയും കാലിന്റെ സെന്സിറ്റീവിറ്റി കുറക്കുകയും ചെയ്യുന്നു.

നല്ലൊരു കണ്ടീഷണര്‍
ചര്‍മ്മത്തിനും മുടിക്കും നല്ലൊരു കണ്ടീഷണര്‍ ആണ് വെളിച്ചെണ്ണ. ഇത് ചര്മ്മത്തിലേക്കിറങ്ങിച്ചെന്ന് ചര്‍മ്മത്തിന് തിളക്കവും മുടിക്ക് ആരോഗ്യവും നല്കുന്നു.

ബോഡി മോയ്സ്ചുറൈസര്‍
ബോഡി മോയ്സ്ചുറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് വെളിച്ചെണ്ണ. ക്രീമും മറ്റും പുരട്ടുന്നതിനു മുന്‍പായി കുളിക്കുമ്പോള്‍ അല്പം വെളിച്ചെണ്ണ പുരട്ടി കുളിക്കൂ. ഇത് നല്ലൊരു ചര്മ്മസംരക്ഷണോപാധിയാണ് എന്നതാണ് സത്യം.

മുഖം ക്ലീന്‍ ചെയ്യാന്‍
മുഖത്ത് ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുഖത്തിന് തിളക്കവും സൗന്ദര്യവും നല്കാന് സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ക്രീം പുരട്ടുന്നതിനു പകരം ഇനി അല്പം വെളിച്ചെണ്ണ പുരട്ടി നോക്കൂ. മാറ്റം നിങ്ങള്‍ക്ക് അനുഭവിച്ചറിയാം.



Click it and Unblock the Notifications
