Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചര്‍മ്മത്തില്‍ ഗ്രീന്‍ടീയ്ക്ക് അസാധ്യമായതില്ല
ഗ്രീന്‍ ടീ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം
സൗന്ദര്യസംരക്ഷണത്തില്‍ പലപ്പോഴും പല പുതിയ പരീക്ഷണങ്ങള്‍ക്കും നമ്മള് തയ്യാറാവും. എന്നാല്‍ ഇത്തരം പരീക്ഷണങ്ങളുടെ അനന്തരഫലം പലപ്പോഴും പ്രശ്നത്തിലേക്കാണ് നമ്മളെ എത്തിയ്ക്കുന്നത്. പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളേക്കാള്‍ എളുപ്പം ഫലം ലഭിയ്ക്കുന്ന മാര്‍ഗ്ഗങ്ങളാണ് പലരും തേടുന്നത്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ഇതാകട്ടെ ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു.
എന്നാല്‍ എന്തായാലും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് വിട നല്‍കിയേ മതിയാവൂ. അല്ലാത്ത പക്ഷം അത് ചര്‍മ്മത്തെ വളരെ ദോഷകരമായി തന്നെയാണ് ബാധിയ്ക്കുന്നത്. എന്നാല്‍ ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള ദോഷവും വരാത്ത ചില മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗ്രീന്‍ ടീ കൊണ്ടുള്ള പ്രതിവിധി. എങ്ങനെയെല്ലാം ഗ്രീന്‍ ടീ സൗന്ദര്യത്തിന്റെ സ്വാഭാവികത നിലനിര്‍ത്തും എന്ന് നോക്കാം.

വായ്നാറ്റം ഇല്ലാതാക്കുന്നു
വായ്നാറ്റം ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച വഴിയാണ് ഗ്രീന്‍ ടീ. ദിവസവും ഗ്രീന്‍ ടീ ശീലമാക്കി നോക്കൂ. വായ്നാറ്റമെന്ന പ്രശ്നം ഉണ്ടാവില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആരോഗ്യമുള്ള ചര്‍മ്മം
ചര്‍മ്മത്തിന് ആവശ്യമുള്ളത്ര വായുവും വെളിച്ചവും എല്ലാം ലഭിച്ചാല്‍ മാത്രമേ അത് ആരോഗ്യമുള്ള ചര്‍മ്മം എന്ന് പറയാന്‍ കഴിയൂ. എന്നാല്‍ ഗ്രീന്‍ ടീയുടെ ഉപയോഗം ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു
സൗന്ദര്യസംരക്ഷണത്തില്‍ എന്നും എപ്പോഴും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് മുടി സംരക്ഷണം. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ ഒരു മുതല്‍ക്കൂട്ടാണ്. ഇതിലടങ്ങിയിട്ടുള്ള ഫോളിഫനോള്സ് ആണ് മുടി വളരാന്‍ സഹായിക്കുന്നത്.

അരിമ്പാറയ്ക്ക് പരിഹാരം
പലരിലും അരിമ്പാറ കാണാറുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ മികച്ചതാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ഉപയോഗിക്കുന്നത് ജനനേന്ദ്രിയത്തിലും മറ്റും കാണപ്പെടുന്ന അരിമ്പാറകള്‍ക്ക് ഫലപ്രദമായ മാറ്റം കൊണ്ടു വന്നിട്ടുണ്ട്.

അള്‍ട്രാവയലറ്റി രശ്മികള്‍
അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ഗ്രീന്‍ടീ. ഇത് സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

നഖത്തിന്റെ ആരോഗ്യം
നഖത്തിലുണ്ടാകുന്ന മഞ്ഞക്കളറും നഖം പെട്ടെന്ന് പൊട്ടിപ്പോവുന്നതും തടയാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ.

അകാല വാര്‍ദ്ധക്യം
ചിലരില്‍ അകാല വാര്‍ദ്ധക്യം എന്ന പ്രശ്നവും വളരെ പ്രധാനപ്പെട്ടതാണ്. അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച പരിഹാരമാണ് ഗ്രീന്‍ ടീയുടെ ഉപയോഗം.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യമാണ് മറ്റൊന്ന്. പല്ലിന്റെ ആരോഗ്യസംരക്ഷണത്തില്‍ വീഴ്ചകള്‍ പറ്റാതെ കാക്കാന്‍ ഗ്രീന്‍ടീ സഹായിക്കും.



Click it and Unblock the Notifications
