Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
കുളിയ്ക്കുമ്പോള്‍ ആയുര്‍വ്വേദ ചിട്ടകള്‍ പ്രധാനം
ആയുര്‍വ്വേദ വിധി പ്രകാരം കുളിയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍.
കുളി നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. വ്യക്തിശുചിത്വം പാലിയ്ക്കണം എന്നത് ഓരോരുത്തരുടേയും കടമയാണ്. എന്നാല്‍ കുളിയ്ക്കുമ്പോള്‍ പല കാര്യങ്ങളിലും നമ്മള് ശ്രദ്ധ നല്‍കണം. പലരും ഇക്കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ വെറുതേയൊരു കാക്കക്കുളി കൊണ്ട് കാര്യം കഴിയ്ക്കുന്നു. മുടിയഴകിനും മുഖമഴകിനും മത്തങ്ങ മൂന്ന് ദിവസം
എന്നാല്‍ കുളിയ്ക്കുമ്പോള്‍ ആയുര്‍വ്വേദ വിധിപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം. കാരണം ഇത്തരം കാര്യങ്ങള്‍ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കും. കുളിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

എണ്ണ തേച്ച് കുളി
എണ്ണ തേച്ച് കുളിയ്ക്കുന്നതിനാണ് ആയുര്‍വ്വേദം പ്രാധാന്യം കല്‍പ്പിയ്ക്കുന്നത്. ഇത് ശരീരത്തിന് ആരോഗ്യവും മൃദുത്വവും നല്കുന്നു.

നല്ലെണ്ണ ഉപയോഗിക്കാം
തേച്ചു കുളിയ്ക്കാന്‍ ഏറ്റവും ഉത്തമം നല്ലെണ്ണയാണ്. എന്നല്‍ വെളിച്ചെണ്ണ തേച്ച് കുളിയ്ക്കുന്നതും നല്ലതാണ്.

മരുന്നിട്ട എണ്ണകള്‍
ചിലപ്പോള്‍ പലരും പല ഔഷധഗുണങ്ങള്‍ നിറഞ്ഞ എണ്ണയും കാച്ചിതേച്ച് കുളിയ്ക്കും. ഇതും കൂടുതല്‍ ഫല സിദ്ധിനല്കുന്നു. പിണ്ഡതൈലവും, നാല്‍പ്പാമരാദി തൈലവും എല്ലാം ഇത്തരത്തില്‍ ഗുണം നല്‍കുന്നതാണ്.

തൈലം തേച്ചും കുളിയ്ക്കാം
ചിലര്‍ തൈലം തേച്ച് കുളിയ്ക്കുന്നത് കേട്ടിട്ടില്ലേ. ഇതും ചര്‍മ്മത്തിലെ അഴുക്കും മറ്റും ഇല്ലാതാക്കി ആരോഗ്യം പ്രദാനം ചെയ്യുന്നു.

താളി തേച്ച് കുളി
ഇന്നത്തെ കാലത്ത് താളി തേച്ച് കുളി വെറും സ്വപ്നം മാത്രമാണ്. കാരണം താളി തേച്ച് കുളിയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് പലരേയും ഷാമ്പൂ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ താളി തേച്ച് കുളിയ്ക്കുന്നത് മുടിയ്ക്കും ആരോഗ്യം നല്കുന്നു.



Click it and Unblock the Notifications
