Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ദിവസവും വെളിച്ചെണ്ണ പുരട്ടി കുളിച്ചാല്‍ ഇതാണ് കാര്‍
വെളിച്ചെണ്ണ മലയാളികള്‍ക്ക് ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒന്നാണ്. പാചകത്തിനും സൗന്ദര്യ, മുടി സംരക്ഷണത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.
വെറുമൊരു എണ്ണ മാത്രമല്ല, വെളിച്ചെണ്ണ. പോഷകഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണിത്.
ഇതില്‍ സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ്, പോളിഫിനോളുകള്‍, വൈറ്റമിന്‍, ഇ, കെ, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശാരീരികവ്യവസ്ഥകള്‍ക്ക് ആരോഗ്യകരവുമാണ്.
ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മപ്രശ്നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്
മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. മുടിയ്ക്ക് മൃദുത്വം നല്‍കും, താരന് കളയും, പ്രോട്ടീന്‍ നഷ്ടം തടയുന്നതുകൊണ്ടുതന്നെ മുടിവളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും ലഭിയ്ക്കും.
വെളിച്ചെണ്ണ ദിവസവും തലയിലും മുഖത്തും ദേഹത്തുമെല്ലാം പുരട്ടി കുളിയ്ക്കുന്നത് ഏറെ ഗുണങ്ങള്‍ നല്‍കും.എന്നാല്‍ ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ തികച്ചും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിയ്ക്കണം. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന വെളിച്ചെണ്ണയാണ് ഏറ്റവും നല്ലത്. വിര്‍ജിന്‍ കോക്കനട്ട് ഓയിലും ഇത്തരം നല്ല ശുദ്ധമായ വെളിച്ചെണ്ണയില്‍ പെടും ഇതെക്കുറിച്ചു കൂടുതലറിയൂ

ചര്‍മത്തിന്റെ വരള്‍ച്ച
വരണ്ട ചര്‍മത്തിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് വെളിച്ചെണ്ണ പുരട്ടി കുളിയ്ക്കുന്നത്. അല്പം വെളിച്ചെണ്ണ ചൂടാക്കി ചെറുചൂടോടെ ദേഹത്തു പുരട്ടി മസാജ് ചെയ്ത് അല്പം കഴിയുമ്പോള്‍ കുളിയ്ക്കാം. ഇത് പുരട്ടി അല്പനേരം, കുറഞ്ഞത് 15 മിനിറ്റെങ്കിലും കഴിയുമ്പോള്‍ മാത്രം കുളിയ്ക്കുക. വെളിച്ചെണ്ണ ചര്‍മകോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന്റെ വരള്‍ച്ച നീക്കാന്‍ ഇത് സഹായിക്കുന്നു.

ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി
ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണ പുരട്ടിയുള്ള കുളി. ഇത് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. വരണ്ട സ്വഭാവം ഒഴിവാക്കുന്നു. ഇതുവഴി ചുളിവുകള്‍ വീഴുന്നതു തടയും. നല്ല മോയിസ്ചറൈസറുകളുടെ ഗുണം നല്കുന്ന ഒന്ന്.

ആന്റി ബാക്ടീരിയല്‍
ആന്റി ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് വെളിച്ചെണ്ണ. ഇതുകൊണ്ടുതന്നെ ഇതു പുരട്ടി കുളിയ്ക്കുന്നത് ചര്‍മത്തിലെ അലര്‍ജിയും അണുബാധയും ചൊറിച്ചിലുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്.

ചര്‍മത്തിന് മൃദുത്വം
ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റാനുള്ള നല്ലൊരു വഴിയാണ് വെളിച്ചെണ്ണ. ഇതില്‍ അല്പം പഞ്ചസാര ചേര്‍ത്തു സ്ക്രബ് ചെയ്യുന്നത് ഗുണം നല്‍കും. ഇത് മൃുതകോശങ്ങള അകറ്റി ചര്‍മത്തിന് മൃദുത്വം നല്കുന്ന ഒന്നാണ്.

നിറം വര്‍ദ്ധിപ്പിയ്ക്കാന്‍
വെളിച്ചെണ്ണയിലെ പല ഘടകങ്ങളും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇതില്‍ അല്പം ചെറുനാരങ്ങാനീര്, മഞ്ഞള്‍ എന്നിവ ചേര്‍ത്തു പുരട്ടുന്നത് ഏറെ നല്ലതാണ്.

വരണ്ട ചുണ്ട്
വരണ്ട ചുണ്ട് പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചു വരണ്ട ചര്‍മമുള്ളവരെ. അല്പം വെളിച്ചെണ്ണ ചുണ്ടില്‍ തടവുന്നത് നല്ലൊരു ലിപ്ബാം ഗുണം നല്‍കും.

ഡാര്‍ക് സര്‍കിള്‍
ഡാര്‍ക് സര്‍കിള്‍ മാറാന്‍ കണ്ണിനു ചുററും അല്പം വെളിച്ചെണ്ണ തടവുന്നത് ഏറെ നല്ലതാണ്. ഇത് അടുപ്പിച്ചു ചെയ്താല്‍ ഗുണം ലഭിയ്ക്കും.

നല്ല വെളുപ്പുള്ള പല്ലിനും
നല്ല വെളുപ്പുള്ള പല്ലിനും വെളിച്ചെണ്ണ ഏറെ നല്ലതാണ്. കോക്കനട്ട് ഓയില്‍ പുള്ളിംഗ്, അതായത് വെളിച്ചെണ്ണ വായിലൊഴിച്ചു കവിള് കൊണ്ട് അല്പം കഴിഞ്ഞു തുപ്പിക്കളയുന്നത് പല്ലിനു വെളുപ്പു നല്‍കും, മാത്രമല്ല, മോണരോഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.

ഷേവിംഗ്
ശരീരത്തിലെ രോമങ്ങള്‍ നീക്കുന്നതിനു മുമ്പായി അല്പം വെളിച്ചെണ്ണ പുരട്ടാം. ഇത് ഷേവിംഗ് വേദനയൊഴിവാക്കും. ഷേവിംഗ് ശേഷവും ഇതു പുരട്ടാം

മുഖക്കുരു
മുഖക്കുരു ഉള്ള ഭാഗത്ത് വെളിച്ചെണ്ണ തേച്ച് പതിനഞ്ച് മിനിട്ട് വെക്കാം. എന്നിട്ട് മുഖത്ത് ആവി പിടിപ്പിക്കാം. ഇത് നിങ്ങളുടെ മുഖക്കുരു ഇല്ലാതാക്കുന്നു.

മുടി
മുടിയ്ക്കു മൃദുത്വം നല്‍കാനും മുടി വളര്‍ച്ചയ്ക്കും താരനുമെല്ലാം നല്ലൊരു മരുന്നാണ് വെളിച്ചെണ്ണ



Click it and Unblock the Notifications
