For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിയ്ക്കുമ്പോള്‍ ഈ തെറ്റ് തിരുത്തിയില്ലെങ്കില്‍

കുളിയ്ക്കുമ്പോള്‍ വരുത്തുന്ന തെറ്റുകള്‍ എങ്ങനെ ഇല്ലാതാക്കണം എന്ന് നോക്കാം.

|

കുളി ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്. ചര്‍മ്മസംരക്ഷണം മാത്രമല്ല ഇതിലൂടെ കാത്തു സൂക്ഷിക്കുന്നത് നമ്മുടെ വ്യക്തിശുചിത്വം കൂടിയാണ്. അതുകൊണ്ട് തന്നെ കുളിയ്ക്കുമ്പോള്‍ നമ്മള്‍ വരുത്തുന്ന തെറ്റുകള്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളും സൗന്ദര്യപരമായ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഒരു മുടിയിഴ പോലും കൊഴിയില്ല, കഷണ്ടിയുമില്ല

ഇത്തരത്തില്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഈ തെറ്റുകള്‍ എങ്ങനെയെല്ലാം കണ്ടു പിടിച്ച് ഇല്ലാതാക്കാം എന്ന് നോക്കാം. സ്ഥിരമായി ഈ തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ അത് പലപ്പോഴും ചര്‍മ്മസംരക്ഷണത്തില്‍ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിയ്ക്കുക. താരന്‍ പ്രശ്‌നമാകുംമുമ്പ്‌ നാരങ്ങയുംവെളിച്ചെണ്ണയും

ബോഡി സ്‌ക്രബ്ബര്‍

ബോഡി സ്‌ക്രബ്ബര്‍

ബോഡി സ്‌ക്രബ്ബര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ മിക്കവാറും പേരും. എന്നാല്‍ പലരും കുളിമുറിയില്‍ തന്നെ തൂക്കിയിടുന്ന ബോഡി സ്‌ക്രബ്ബറില്‍ പല വിധത്തിലുള്ള ബാക്ടീരിയകള്‍ കുടിയിരിക്കുന്നുണ്ടാവും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കുളികഴിഞ്ഞതിനു ശേഷം നന്നായി വെയിലത്ത് വെച്ച് ഉണക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

 വാക്‌സിംഗ് അല്ലെങ്കില്‍ ഷേവിംഗ്

വാക്‌സിംഗ് അല്ലെങ്കില്‍ ഷേവിംഗ്

വാക്‌സിംഗ് ഷേവിംഗ് ചെയ്യുന്നവരും കുറവല്ല. എന്നാല്‍ ഇടക്കിടയ്ക്ക് ഇത് ചെയ്യുമ്പോള്‍ ഇത് ചര്‍മ്മം വരണ്ടതാവാന്‍ കാരണമാകുന്നു.

 സ്‌ക്രബ്ബിംഗ്

സ്‌ക്രബ്ബിംഗ്

കുളിയ്ക്കുമ്പോള്‍ സ്‌ക്രബ്ബ് ചെയ്യുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതും പലപ്പോഴും ചര്‍മ്മത്തിന്റെ അലര്‍ജിയ്ക്കും മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ടവ്വല്‍

ടവ്വല്‍

കുളിയ്ക്കാനുപയോഗിക്കുന്ന ടവ്വലിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ ആവശ്യമാണ്. കാരണം ടവ്വല്‍ ഉപയോഗിച്ച് ചര്‍മ്മം കുറേ നേരം തുടയ്ക്കുന്നത് പല ചര്‍മ്മം ഡ്രൈ ആവാനും ചര്‍മ്മത്തില്‍ സ്വാഭാവികമായുള്ള എണ്ണമയം ഇല്ലാതാവാനും കാരണമാകുന്നു.

സോപ്പ്

സോപ്പ്

സോപ്പ് അമിതമായി ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരം വൃത്തിയാക്കുമെങ്കിലും ശരീരത്തിലെ ആരോഗ്യകരമായ എണ്ണമയം ഇല്ലാതാവാനും പല ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു.

മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസിംഗ്

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മൂന്ന് മിനിട്ടില്‍ കൂടുതല്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് ചര്‍മ്മത്തില്‍ പാടുകള്‍ വരാന്‍ കാരണമാകുന്നു.

കുളിച്ച ശേഷം വ്യായാമം

കുളിച്ച ശേഷം വ്യായാമം

കുളിച്ച ശേഷം പലര്‍ക്കുമുള്ള ശീലമാണ് വ്യായാമം ചെയ്യുക എന്നത്. മാത്രമല്ല കുളി കഴിഞ്ഞ ശേഷം ജിമ്മിലും മറ്റും പോകുന്നത് ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

bathing wrong your entire life find out your mistakes

You have been bathing wrong your entire life. Find out your mistake.
X
Desktop Bottom Promotion