For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാഴ്ച ബേക്കിംഗ് സോഡ കൊണ്ട് കാല്‍കഴുകൂ

പ്രധാന പ്രശ്‌നമാണ് കാല്‍ വിണ്ട് കീറുന്നത്. അതിനെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ

|

ബേക്കിംഗ് സോഡക്ക് ആരോഗ്യഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഒരുപോലെയാണ് ഉള്ളത്. പലപ്പോഴും അല്‍പം മുന്നില്‍ നില്‍ക്കുന്നത് സൗന്ദര്യ ഗുണങ്ങളാണ്. സൗന്ദര്യ സംരക്ഷണത്തിന് നമ്മളില്‍ പലരും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പാര്‍ശ്വഫലങ്ങള്‍ ഏതുമില്ലാതെ മിതമായ വിലക്ക് നല്ല രീതിയില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡക്ക് പതരം സൗന്ദര്യസംരക്ഷണത്തില്‍ മറ്റൊന്നും ഉപയോഗിക്കാന്‍ കഴിയില്ല എന്ന് തന്നെ നമുക്ക് പറയാം. ഇന്നത്തെ കാലത്ത് സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം ഏതൊക്കെ തരത്തിലാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല.

കാരണം അത്രക്കധികം രാസവസ്തുക്കള്‍ ഇതിലെല്ലാം ഉപയോഗിച്ചുണ്ടാവും. അതുകൊണ്ട് തന്നെ ഇത് മൂലം പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നു. മുഖത്തിനും ചര്‍മ്മത്തിനും മുടിക്കും എല്ലാം ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ആരോഗ്യത്തിനും വീട് വൃത്തിയാക്കാനും വരെ ബേക്കിംഗ് സോഡ ഉപയോഗിക്കാം. ശരീരസംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് കാലുകളും. ഒരാളുടെ വൃത്തി അയാളുടെ കാല്‍ നോക്കിയാല്‍ മനസ്സിലാവും.

ഒരുമാസം കൊണ്ട് നര മറയ്ക്കും അടുക്കളപ്പൊടിക്കൈകള്‍ഒരുമാസം കൊണ്ട് നര മറയ്ക്കും അടുക്കളപ്പൊടിക്കൈകള്‍

അതുകൊണ്ട് തന്നെ പാദസംരക്ഷണത്തിന്റെ പ്രാധാന്യം ചില്ലറയല്ല. ഇനി പാദസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ബേക്കിംഗ് സോഡ ഉണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മസംരക്ഷണവും പാദസംരക്ഷണവും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സഹായിക്കുന്നതിന് ബേക്കിംഗ് സോഡ ഏതൊക്കെ രീതിയില്‍ പാദസംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.

പാദം ക്ലീന്‍ ചെയ്യാന്‍

പാദം ക്ലീന്‍ ചെയ്യാന്‍

ഏറ്റവും കൂടുതല്‍ അഴുക്കും പൊടിയും പറ്റിപ്പിടിച്ചിരിക്കുന്നത് നമ്മുടെ കാലിലാണ്. അതുകൊണ്ട് തന്ന എപ്പോഴും വൃത്തിയാക്കേണ്ടതും നമ്മുടെ കാല്‍ തന്നെയാണ്. അതിനായി ബേക്കിംഗ് സോഡ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ചെയ്യേണ്ടത് വെറും സിംപിള്‍ കാര്യമാണ്. എന്താണെന്ന് നോക്കാം.

ഉപയോഗിക്കേണ്ട രീതി

ഉപയോഗിക്കേണ്ട രീതി

മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എടുത്ത് അതില്‍ വെള്ളമൊഴിച്ച് ഈ വെള്ളത്തില്‍ കാല്‍ മുക്കി വെക്കുക. പെട്ടെന്നുള്ള ഫലത്തിനായി മസ്സാജ് ചെയ്ത് കൊണ്ടിരിക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്താല്‍ നല്ല ഫലമാണ് കാലുകള്‍ക്ക് ലഭിക്കുക. ഒളിച്ചിരിക്കുന്ന അഴുക്കിനെ പോലും ഇല്ലാതാക്കാന്‍ ഇത് സഹായകമാണ്.

കാലിലെ വിയര്‍പ്പ്

കാലിലെ വിയര്‍പ്പ്

കാല്‍ വിയര്‍ക്കുന്നതാണ് മറ്റൊരു പ്രശ്‌നം. പലരിലും കാല്‍ പെട്ടെന്ന് പെട്ടെന്ന് വിയര്‍ത്ത് കൊണ്ടിരിക്കും. എന്നാല്‍ ഇതിന് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ അല്‍പം വെള്ളത്തില്‍ ഇട്ട് ഇതില്‍ അരമണിക്കൂര്‍ കാല്‍ മുക്കി വെക്കുക. ഇത് കാല്‍ പെട്ടെന്ന് വിയര്‍ക്കുന്നതില്‍ നിന്ന് പരിഹാരം കാണുന്നു.

പാദം വിണ്ടു കീറുന്നത്

പാദം വിണ്ടു കീറുന്നത്

പാദം വിണ്ട് കീറുന്നതാണ് മറ്റൊന്ന്. ഇതും പല വിധത്തിലാണ് നിങ്ങളെ വിഷമിപ്പിക്കുന്നത്. കാല്‍ വിണ്ടു കീറാന്‍ ആരംഭിച്ചാല്‍ ബേക്കിംഗ് സോഡ പേസ്റ്റ് പൂരത്തിലാക്കി കാലില്‍ ഉപ്പൂറ്റിയില്‍ തേച്ച് പിടിപ്പിക്കാം. കൂടാതെ ബ്രഷ് ഉപയോഗിച്ച് ബേക്കിംഗ് സോഡ കലക്കിയ വെള്ളത്തില്‍ കാല്‍ നല്ലതു പോലെ കഴുകിയെടുക്കാവുന്നതാണ്.

സണ്‍ബേണ്‍ പോവാന്‍

സണ്‍ബേണ്‍ പോവാന്‍

സണ്‍ബേണ്‍ ഇന്നത്തെ കാലത്ത് സ്ഥിരമായി അനുഭവിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും ഷോര്‍ട്‌സ് ധരിക്കുന്നവരില്‍ ഇത്തരം പ്രശ്‌നം കണ്ട് വരാറുണ്ട്. എന്നാല്‍ ഇനി ഇതിന് പരിഹാരമാണ് ബേക്കിംഗ് സോഡ. സണ്‍ബേണ്‍ ആയി കഴിഞ്ഞാല്‍ ആ കരുവാളിപ്പ് മാറാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ ഇനി സണ്‍ബേണിന് പരിഹാരം കാണുന്നതിനായി ബേക്കിംഗ് സോഡ നല്ലതു പോലെ മസ്സാജ് ചെയ്താല്‍ മതി കാലില്‍.

 നഖങ്ങള്‍ക്ക് വൃത്തി

നഖങ്ങള്‍ക്ക് വൃത്തി

പെഡിക്യൂറും മാനിക്യൂറും ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ കാശ് കളയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനും നഖത്തിന് വൃത്തി നല്‍കാനും ബേക്കിംഗ് സോഡയിട്ട വെള്ളത്തില്‍ നല്ലതു പോലെ ഉരച്ച് കഴുകിയാല്‍ മതി. ഇത് നഖങ്ങള്‍ക്ക് നല്ല ആരോഗ്യം നല്‍കുന്നു.

ഞെരിയാണിയിലെ കറുപ്പ്

ഞെരിയാണിയിലെ കറുപ്പ്

ഞെരിയാണി പലര്‍ക്കും കറുപ്പ് നിറത്തില്‍ കാണപ്പെടാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് ബേക്കിഗ് സോഡ. ബേക്കിംഗ് സോഡയിട്ട വെള്ളത്തില്‍ അരമണിക്കൂര്‍ കാല്‍ മുക്കി വെക്കുക. ഇത് എല്ലാ വിധത്തിലുള്ള കറുപ്പിനേയും ഇല്ലാതാക്കുന്നു.

വിരലിനിടയിലെ ചൊറിച്ചില്‍

വിരലിനിടയിലെ ചൊറിച്ചില്‍

വിരലിനിടയിലെ ചൊറിച്ചില്‍ ആണ് മറ്റൊന്ന്. ഇത് പല വിധത്തിലും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. അതിനെല്ലാം പരിഹാരമാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കൊണ്ട് നമുക്ക് ഏത് വിധത്തിലുള്ള അലര്‍ജിയും പ്രശ്‌നത്തേയും ഇല്ലാതാക്കാം. ഒരു ബ്രഷില്‍ അല്‍പം ബേക്കിംഗ് സോഡ ആക്കി അതുകൊണ്ട് വിരല്‍ നല്ലതു പോലെ ഉരച്ച് കഴുകുക. ഇത് ആഴ്ചയില്‍ രണ്ട് തവണ ശീലമാക്കുക.

കാലിന് നിറം

കാലിന് നിറം

കാലിന് നിറം നല്‍കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. ബേക്കിഗ് സോഡ കൊണ്ട് ഇരുണ്ട നിറമുള്ള കാലിന് എന്നന്നേക്കുമായി പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡയിട്ട വെള്ളത്തില്‍ ദിവസവും കാല്‍ മസ്സാജ് ചെയ്യുകയും കഴുകുകയും ചെയ്യാം. ഇത് എല്ലാ വിധത്തിലും ആരോഗ്യവും സൗന്ദര്യവും കാലിന് നല്‍കുന്നു.

ചര്‍മ്മം സോഫ്റ്റ് ആവാന്‍

ചര്‍മ്മം സോഫ്റ്റ് ആവാന്‍

പാദങ്ങളിലെ ചര്‍മ്മം പലപ്പോഴും കട്ടിയേറിയതായിരിക്കും. ചെരുപ്പ് ഉപയോഗിക്കാത്തവരിലാണ് ഇത് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. എന്നാല്‍ ഇനി പാദങ്ങളിലെ ചര്‍മ്മം സോഫ്റ്റ് ആവുന്നതിനായി ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി മസ്സാജ് ചെയ്യുക. ഇത് പാദങ്ങളിലെ ചര്‍മ്മം സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യുക.

English summary

Baking Soda as a Home Remedy for Foot Problems

Cracked, dry heels are a natural byproduct of a cold, harsh winter. Here are some remedies for this problem. Soak your feet in baking soda water and see what happens to your heels.
Story first published: Thursday, December 21, 2017, 11:06 [IST]
X
Desktop Bottom Promotion