Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പ്രായം കുറക്കും ഗ്രീന്‍ ടീ മാജിക്
സൗന്ദര്യസംരക്ഷണത്തില്‍ ഗ്രീന്‍ ടീയുടെ പങ്ക് എന്താണെന്ന് നോക്കാം
ദിവസം ചെല്ലുന്തോറും ഓരോ ദിവസവും പ്രായത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പലരിലും ഇതിന്റെ അടയാളങ്ങള്‍ മുഖത്തും മുടിയിലും ശരീരത്തിലും എല്ലാം കാണപ്പെടുന്നു. ഇതാകട്ടെ പ്രായം വര്‍ദ്ധിക്കുന്നതിന്റെ ടെന്ഷനിലേക്കാണ് നമ്മളെ എത്തിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഗ്രീന്ടീക്ക് കഴിയും.
ഗ്രീന്‍ ടീ ഉപയോഗിക്കുന്നതിലൂടെ അകാല വാര്‍ദ്ധക്യവും വാര്‍ദ്ധക്യ സംബന്ധമായ പ്രശ്നങ്ങളും ഇല്ലാതാവുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതിന് ഗ്രീന്‍ ടീ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നോക്കാം. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനുള്ള പ്രധാനപരിഹാരമാര്ഗ്ഗമാണ്.

കൂടുതല്‍ ഗ്രീന്‍ ടീ
ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ പല തരത്തിലുള്ള ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. ഇത് ദിവസവും കുടിച്ചാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു.

കൈകാല്‍ മുട്ടിന് ബലം
കൈകാല്‍ മുട്ടുകള്‍ക്ക് ബലം നല്‍കുന്നതിന് ഗ്രീന്‍ ടീ സഹായിക്കുന്നു. ഇതിലുള്ള ഫ്ളവനോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്. ഇത് ആര്‍ത്രൈറ്റിസ് സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് തിളക്കം
നല്ലൊരു ആന്റി ഓക്സിഡന്റ് മോയ്സ്ചുറൈസര്‍ ആണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ക്ലീന്‍ ചെയ്യുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

അള്‍ട്രാവയലറ്റ് രശ്മികള്‍
അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഇത് സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

കൊളാജന്‍ ഉത്പാദനം
കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു. ചര്‍മ്മത്തിന് ഉറപ്പും ഇലാസ്തികതയും നല്കി ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കൊളാജന്‍. ഇത് ഗ്രീന്‍ ടീ കഴിക്കുന്നതിലൂടെ അകാല വാര്‍ദ്ധക്യത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു.

ചര്‍മ്മ കോശങ്ങള്‍ക്ക് ആരോഗ്യം
ചര്‍മ്മ കോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കുന്നു.



Click it and Unblock the Notifications
