For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ചീര ശീലമാക്കൂ, പോയ മുടിയൊക്കെ താനേ വരും

ചീരയിലൂടെ ആരോഗ്യസംരക്ഷണം മാത്രമല്ല സൗന്ദര്യസംരക്ഷണവും സാധ്യമാക്കാം.

|

ചീര സൗന്ദര്യസംരക്ഷണത്തില്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എന്നത് പലപ്പോഴും നമുക്കറിയില്ല. ആരോഗ്യസംരക്ഷണത്തില്‍ മുന്നിലാണ് ചീര. എന്നാല്‍ ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയത് കൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

തേനും പാലും മഞ്ഞളും, നിറം ഗ്യാരണ്ടിതേനും പാലും മഞ്ഞളും, നിറം ഗ്യാരണ്ടി

അതുകൊണ്ട് തന്നെ ചീര ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ നിരവധി സൗന്ദര്യഗുണങ്ങള്‍ ഉണ്ട്. മുടി വളര്‍ച്ചയും കഷണ്ടിയും വരെ നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ചീര പരിഹാരം നല്‍കുന്നു.

 മുടി വളര്‍ച്ച വേഗത്തില്‍

മുടി വളര്‍ച്ച വേഗത്തില്‍

സ്ഥിരമായി ചീര കഴിച്ചു നോക്കൂ, ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെ മാറ്റം കണ്ടെത്താന്‍ കഴിയും. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്. ഇത് മുടി വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല കറുത്ത മുടിയിഴകള്‍ ലഭിയ്ക്കുന്നതിന് മുടിവേരുകളില്‍ ഓക്‌സിജന്‍ എത്തിയ്ക്കാനും ചീര സഹായിക്കുന്നു.

 ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിയ്ക്കാനുള്ള ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് ചീര. ചീരയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. അതിലൂടെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്ക്കുന്നു.

മുഖക്കുരുവും കറുത്ത പാടുകളും

മുഖക്കുരുവും കറുത്ത പാടുകളും

മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാക്കാനും മുഖത്തെ നിറവും മൃദുത്വവും വര്‍ദ്ധിപ്പിക്കാനും ചീര സ്ഥിരമായി കഴിയ്ക്കുന്നത് സഹായകമാകുന്നു.

പ്രായാധിക്യത്തെ ഇല്ലാതാക്കുന്നു

പ്രായാധിക്യത്തെ ഇല്ലാതാക്കുന്നു

പ്രായാധിക്യം ആദ്യം ചുളിവുകള്‍ വീഴ്ത്തുന്നത് മുഖത്താണ്. എന്നാല്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ചീര ശരീരത്തിലെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഒഴിവാക്കുകയും ചെയ്യുന്നു.

 അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികള്‍

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ ചീരയ്ക്ക് കഴിയും. ചീരയിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രകൃതി ദത്ത സണ്‌സ്‌ക്രീനായി പ്രവര്‍ത്തിയ്ക്കും.

മുഖത്തെ കുത്തുകള്‍

മുഖത്തെ കുത്തുകള്‍

മുഖത്തും ചര്‍മ്മത്തിലും ഉണ്ടാകുന്ന കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാനും ചീര ധാരാളം കഴിയ്ക്കുന്നത് സഹായകമാകും. ചീരയില്‍ അടങ്ങിയിട്ടുള്ള ഔഷധഘടകം ദഹനേന്ദ്രിയത്തില്‍ നിന്നും രക്തത്തില്‍ നിന്നുമുള്ള വിഷാംശങ്ങളെ ഇല്ലാതാക്കി മുഖത്തെ കറുത്ത കുത്തുകളില്‍ നിന്നും അലര്‍ജികളില്‍ നിന്നും സഹായിക്കും.

മുടി കൊഴിച്ചില്‍ തടയും

മുടി കൊഴിച്ചില്‍ തടയും

മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാനും ചീര സഹായിക്കുന്നു. ചീരയില്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയ്ക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

English summary

Amazing Benefits Of Spinach For Skin And hair

Loaded with most useful vitamins like Vitamin A, vitamin C, vitamin E and vitamin K as well as vital minerals, this vegetable plays an important role in skincare. Following are the benefits of spinach for skin.
X
Desktop Bottom Promotion