Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ചെറുപ്പം നിലനിര്‍ത്താന്‍ ദിവസവും ഗ്രീന്‍ടീ
ഗ്രീന്‍ ടീ കൊണ്ട് ഇത്തരം പ്രശ്നങ്ങളെയെല്ലാം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തുരത്താവുന്നതാണ്
പലപ്പോഴും പ്രായാധിക്യം കൂടുതല്‍ കാണപ്പെടുന്നത് മുഖത്താണ്. പ്രായമാകുന്നു എന്ന് നമ്മളെ ആദ്യം അറിയിക്കുന്നതും മുഖമാണ്. മുഖത്തുണ്ടാവുന്ന ചുളിവുകളും പാടുകളും മറ്റുമാണ് പ്രായമാകുന്നു എന്ന് നമ്മളെ അറിയിക്കുന്നത്. പലരിലും അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.
അതുകൊണ്ട് തന്നെ അകാല വാര്‍ദ്ധക്യത്തെയും അതിന് കാരണമാകുന്ന ഘടകങ്ങളേയും അകറ്റി നിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പലപ്പോഴും നമ്മുടെ ഭക്ഷണ ശീലങ്ങളും ജീവിത രീതിയും തന്നെയാണ് വാര്‍ദ്ധക്യം നേരത്തേയെത്താന്‍ കാരണവും. എന്നാല്‍ ഗ്രീന്‍ ടീ കൊണ്ട് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാം. അതിനായി ഗ്രീന്‍ ടീ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

കോശങ്ങളെ സംരക്ഷിക്കുന്നു
ഗ്രീന്‍ടീ ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ട് തന്നെ കോശങ്ങളുടെ സംരക്ഷണത്തില്‍ ഗ്രീന്‍ ടീ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഗ്രീന്‍ ടീ. ഇത് കോശങ്ങള്‍ ആരോഗ്യമുള്ളതും ചെറുപ്പത്തിലേക്ക് നയിക്കുന്നതിന് കരുത്തുള്ളതുമാക്കി മാറ്റുന്നു.

കാല്‍മുട്ടുകള്‍ സംരക്ഷിക്കുന്നു
കാല്‍മുട്ടുകള്‍ക്ക് വേദനയും കടച്ചിലും വാര്‍ദ്ധക്യ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഗ്രീന്‍ ടീ ഇതില്‍ നിന്നും നമ്മളെ സംരക്ഷിച്ച് കാല്‍മുട്ടുകള്‍ക്കും ആരോഗ്യവും കരുത്തും നല്കുന്നു.

ചര്‍മ്മത്തിന്
ആന്റി ഓക്സിഡന്റ് മോയ്സ്ചുറൈസര്‍ ആണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു. എപ്പോഴും ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

അകാല വാര്‍ദ്ധക്യം തടയുന്നു
അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ എന്നന്നേക്കുമായി തടയാന്‍ എന്നും ഗ്രീന്‍ ടീ ശീലമാക്കാം. ഇത് വയസ്സാവുന്നതില്‍ നിന്ന് ശരീരത്തെ വിലക്കുന്നു.

ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നു
ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും ഗ്രീന്‍ ടീ വളരെ സഹായിക്കുന്നു. ആരോഗ്യ- സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് ഗ്രീന്‍ ടീ എന്ന കാര്യത്തില്‍ സംശയമില്ല.

വയറു കുറക്കുന്നു
ശരീരസംരക്ഷണത്തിന്റെ ഭാഗമാണ് വയറു ചാടുന്നത്. വയറു കുറക്കുന്നതിന് ഗ്രീന്‍ ടീയിലുള്ള ആന്റി ഓക്സിഡന്റ് സഹായിക്കുന്നു. ദിവസവും വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് ഗ്രീന്‍ ടീ ശീലമാക്കാം. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

മുഖത്തെ ചുളിവിന് പരിഹാരം
മുഖത്ത് പ്രായമായി എന്നതിന്റെ ലക്ഷണങ്ങള്‍ ആദ്യം പ്രകടിപ്പിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ മുഖത്തെ ചുളിവകറ്റാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ് ഗ്രീന്‍ ടീ.



Click it and Unblock the Notifications
