For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറ്റാര്‍വാഴയില്‍ നിറം കൂട്ടാന്‍ 2തുള്ളി തേന്‍

കറ്റാര്‍വാഴയില്‍ ഇതിനെല്ലാമുള്ള പരിഹാരമുണ്ട്. എങ്ങനെയെന്ന് നോക്കാം

|

കറ്റാര്‍വാഴയില്‍ ആരോഗ്യ-സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ട്. പണ്ട് കാലം തൊട്ടേ പല തരത്തിലുള്ള ചികിത്സക്കും സൗന്ദര്യസംരക്ഷണത്തിനും കറ്റാര്‍വാഴ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കറ്റാര്‍ വാഴ കേശസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കുമ്പോള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് മാത്രം പലര്‍ക്കും അറിയില്ല.

ഈ 9 അവസ്ഥകള്‍ക്ക് പരിഹാരം ഒരു കഷ്ണം നാരങ്ങഈ 9 അവസ്ഥകള്‍ക്ക് പരിഹാരം ഒരു കഷ്ണം നാരങ്ങ

ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് വേണം കറ്റാര്‍വാഴ ഉപയോഗിക്കാന്‍. എങ്ങനെയെന്ന് നോക്കാം. കറ്റാര്‍ വാഴയുടെ ഉപയോഗം മൂലം ലഭിയ്ക്കുന്ന സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രണ്ട് മിനിട്ട് കൊണ്ട് പല്ലിലെ കറ കളയും മാജിക്രണ്ട് മിനിട്ട് കൊണ്ട് പല്ലിലെ കറ കളയും മാജിക്

ഫേസ്പാക്ക് 1

ഫേസ്പാക്ക് 1

കറ്റാര്‍വാഴ, മഞ്ഞള്‍, തേന്‍, പാല്‍, റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍, അല്‍പം റോസ് വാട്ടര്‍ എന്നിവയെല്ലാം കൂടി കറ്റാര്‍വാഴ ജെല്ലില്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ഫേസ്പാക്ക് 2

ഫേസ്പാക്ക് 2

കറ്റാര്‍ വാഴ, നാരങ്ങ നീര് ഏന്നിവയാണ് ഈ ഫേസ് പാക്ക് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍. അതിനായി ചെയ്യേണ്ടത് ഇത്ര മാത്രം.

തയ്യാറാക്കേണ്ട വിധം

തയ്യാറാക്കേണ്ട വിധം

കറ്റാര്‍വാഴയും നാരങ്ങ നീരും മിക്‌സ് ചെയ്ത് സണ്‍ടാണ്‍ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് സണ്‍ടാനിനെ പ്രതിരോധിയ്ക്കും.

ഫേസ്പാക്ക് 3

ഫേസ്പാക്ക് 3

പിഗ്മെന്റേഷന്‍ മാറാനായി ഉപയോഗിക്കാവുന്ന ഫേസ്പാക്കാണ് ഇത്. അതിനായി ആകെ ആവശ്യമുള്ളത് അല്‍പം കറ്റാര്‍ വാവ നീരും റോസ് വാട്ടറും ആണ്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കറ്റാര്‍ വാഴ നീരില്‍ റോസ് വാട്ടര്‍ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

 ഫേസ്പാക്ക് 4

ഫേസ്പാക്ക് 4

കറ്റാര്‍ വാഴ, മാമ്പഴ ജ്യൂസ്, നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മാമ്പഴച്ചാറില്‍ കറ്റാര്‍ വാഴ നീരും നാരങ്ങ നീരും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ഫേസ്പാക്ക് 5

ഫേസ്പാക്ക് 5

കറ്റാര്‍ വാഴ നീരും തേനും ചേരുമ്പോള്‍ പല തരത്തിലുള്ള അത്ഭുതങ്ങളാണ് സൗന്ദര്യസംരക്ഷണത്തില്‍ നടക്കുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

കറ്റാര്‍വാഴയുടെ തണ്ട് നല്ലതു പോലെ വെള്ളത്തിലിട്ട് തിളപ്പിച്ച് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കാം. ഇതിലേക്ക് തേന്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

English summary

Aloe Vera Face Packs For Different Skin Types

Here are some of the most popular Aloe Vera face packs in this Article for Beautiful and Glowing skin
Story first published: Thursday, May 25, 2017, 10:25 [IST]
X
Desktop Bottom Promotion