For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നരച്ച മുടി കറുപ്പിയ്ക്കും അടുക്കളക്കൂട്ടുകള്‍

നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ വഴികള്‍ പലതുണ്ട്. ഡൈ പോലുള്ള കൃത്രിമവഴികള്‍ക്കു പുറകെ പോയി ആരോഗ്

|

നരച്ച മുടി പണ്ട് പ്രായമായവരുടെ ലക്ഷണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും ഇത് പതിവാണ്. ജീവിതശൈലികളും പോഷകക്കുറവുമെല്ലാം ഇതിന് പ്രധാന കാരണങ്ങളാണ്. സ്‌ട്രെസാണ് മറ്റൊരു പ്രധാന കാരണം.

നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ വഴികള്‍ പലതുണ്ട്. ഡൈ പോലുള്ള കൃത്രിമവഴികള്‍ക്കു പുറകെ പോയി ആരോഗ്യം കേടു വരുത്തണമെന്നില്ല

എന്തിന്, നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് ഇതിനുള്ള പ്രതിവിധികള്‍. പണച്ചിലവില്ലാത്ത, അതേ സമയം പാര്‍ശ്വഫലങ്ങളില്ലാത്ത, ഫലപ്രദമെന്നുറപ്പുള്ള ചിലത്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ചായ

ചായ

നരച്ച മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ചായയും കാപ്പിയും. രണ്ടോ മൂന്നോ ടീ ബാഗ് ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. തണുത്ത ശേഷം ഇത് മുടിയില്‍ പുരട്ടാം. ഇത് ഇടയ്ക്കിടെ ചെയ്യുന്നത് നരച്ച മുടിയ്ക്കു കറുപ്പു നല്‍കും. മുടിയ്ക്കു തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്.

കാപ്പി

കാപ്പി

കണ്ടീഷണറില്‍ കാപ്പി ചേര്‍ത്തു മുടിയില്‍ പുരട്ടുക. ഇത് മുടിയുടെ നര മാറ്റി കറുപ്പു നല്‍കാന്‍ ഏറെ ഗുണകരമാണ.്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ജ്യൂസ്, ക്യാരറ്റ് ജ്യൂസ്, ചെറുനാരങ്ങാജ്യൂസ് എന്നിവയില്‍ ഏതെങ്കിലുമോ എല്ലാം ചേര്‍ത്തോ അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം. നരച്ച മുടിയ്ക്കു മറ്റു നിറങ്ങള്‍ ലഭിയ്ക്കും.

ഉരുളക്കിഴങ്ങിന്റെ തൊലി

ഉരുളക്കിഴങ്ങിന്റെ തൊലി

ഉരുളക്കിഴങ്ങിന്റെ തൊലി നരച്ച മുടി കറുപ്പാക്കാനുള്ള മറ്റൊരു പ്രധാന വഴിയാണ്. 2 കപ്പ് വെള്ളത്തില്‍ ഒരു കപ്പ് ഉരുളക്കിഴങ്ങു തൊലിയിട്ടു തിളപ്പിയ്ക്കുക. ഇത് തണുക്കുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.

നെല്ലിക്ക, കറ്റാര്‍വാഴ

നെല്ലിക്ക, കറ്റാര്‍വാഴ

വെളിച്ചെണ്ണയില്‍ നെല്ലിക്ക, കറ്റാര്‍വാഴ എന്നിവ അരിഞ്ഞിട്ട് തിളപ്പിച്ച് വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നതും നരച്ച മുടി കറുപ്പാകാന്‍ സഹായിക്കും.

നരച്ച മുടി കറുപ്പിയ്ക്കും അടുക്കളക്കൂട്ടുകള്‍

വെളിച്ചെണ്ണ അല്‍പം ചൂടാക്കി ഇതില്‍ ചെറുനാരങ്ങാനീരു ചേര്‍ത്തു മുടിയില്‍ പുരട്ടുന്നതും നരച്ച മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ബട്ടര്‍

ബട്ടര്‍

ബട്ടര്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും മുടിയില്‍ തേച്ച് അല്‍പം കഴിയുമ്പോള്‍ ഷാംപൂവിട്ടു കഴുകാം. ശുദ്ധമായ, ഉപ്പില്ലാത്ത ബട്ടര്‍ വേണം ഉപയോഗിയ്ക്കാന്‍. ഇ്ത് മുടിയ്ക്കു നര മാറ്റി കറുപ്പു നല്‍കാന്‍ നല്ലതാണ്.

തൈരില്‍ യീസ്റ്റ്

തൈരില്‍ യീസ്റ്റ്

ഒരു ലിറ്റര്‍ തൈരില്‍ ഒരു ടേബിള്‍ സ്പൂണ്‍ യീസ്റ്റ് ചേര്‍ക്കുക. ഇത് ദിവസവും ഒരു ബൗള്‍ കുടിയ്ക്കുക. മുടിയുടെ നര ഒഴിവാക്കാം, നരച്ച മുടി കറുപ്പുമാകും.

English summary

How To Reverse Grey Hair Using Kitchen Ingredients

How To Reverse Grey Hair Using Kitchen Ingredients, Read more to know about,
X
Desktop Bottom Promotion