Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഹെന്ന കൊണ്ടു കാര്യങ്ങള്‍ പലത്
നിറവും പോഷണവും നല്കുന്നതിനപ്പുറം മൈലാഞ്ചി കൊണ്ട് മുടിക്ക് നിരവധി ഗുണങ്ങളുണ്ട്. അത്തരം ചില കാര്യങ്ങള്‍ മനസിലാക്കിയിരിക്കുന്നത് നന്നായിരിക്കും.

കഷണ്ടി തടയുന്നു
കടുകെണ്ണയില്‍ അല്പം മൈലാഞ്ചി ഇല ചേര്‍ത്ത് തിളപ്പിക്കുക. ഇത് തണുത്ത ശേഷം തലയില്‍ തേയ്ക്കാം. ഇത് ദീര്‍ഘകാലം ഉപയോഗിക്കുന്നത് കഷണ്ടി തടയാന്‍ സഹായിക്കും.

പാദത്തിലെ എരിച്ചില്‍ മാറ്റുന്നു
കുറച്ച് മൈലാഞ്ചി ഇല എടുത്ത് വിനാഗിരിയില്‍ മുക്കി വെച്ച ശേഷം തുടര്‍ന്ന് അത് സോക്സിനുള്ളില്‍ വെയ്ക്കുക. രാത്രി ഈ സോക്സ് ധരിച്ച് കിടക്കുക. ഇത് പാദത്തിലെ എരിച്ചില്‍ മാറ്റാന്‍ സഹായിക്കും.

കുരുക്കള്‍ അകറ്റാം
അല്പം മൈലാഞ്ചി ഇല വെള്ളത്തിലിട്ട് തിളപ്പിച്ച് ഇളം ചൂടാടെ കുരുക്കളുള്ള ഭാഗം കഴുകുക. ഇത് കുരുക്കള്‍ മാറാന്‍ സഹായിക്കും.

വായ്പ്പുണ്ണ് മാറ്റാം
മൈലാഞ്ചി ഉപയോഗിച്ച് ഔഷധഗുണമുള്ള മൗത്ത് വാഷ് നിങ്ങള്‍ക്ക് സ്വയം തയ്യാറാക്കാം. 50 ഗ്രാം മൈലാഞ്ചിപ്പൊടി പച്ചവെള്ളത്തില്‍ കലര്‍ത്തുക. ഈ വെള്ളം ഉപയോഗിച്ച് വായ കഴുകുക. വായ്പ്പുണ്ണ് വേഗത്തില്‍ മാറാന്‍ ഇത് സഹായിക്കും.

തലവേദന മാറ്റുന്നു
സൂര്യപ്രകാശമേറ്റുള്ള തലവേദന മാറ്റാന്‍ മൈലാഞ്ചി ഇല ഉപയോഗിക്കാം. അല്പം മൈലാഞ്ചി ഇലയും പൂവും വിനാഗിരിയില്‍ ഒരു മണിക്കൂറോളം കുതിര്‍ത്ത് വെച്ച് തുടര്‍ന്ന് അത് നെറ്റിയിലും ചെന്നിയിലും തേയ്ക്കാം. ഇത് തലവേദനയില്‍ നിന്ന് വേഗത്തില്‍ മുക്തി നല്‍കും.

അഴുക്ക് നീക്കുന്നു
അഴുക്ക് നീക്കം ചെയ്യാന്‍ മൈലാഞ്ചി ഫലപ്രദമാണെങ്കിലും മുടിക്ക് ആരോഗ്യവും തിളക്കവും ലഭിക്കാന്‍ അല്പം ഉലുവയും മൈലാഞ്ചി ഇലയും കൂട്ടിക്കലര്‍ത്തി വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. തല കഴുകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇത് തലയില്‍ തേയ്ക്കുക.

താരന് അകറ്റുന്നു
മൈലാഞ്ചി തേയ്ക്കുന്നത് താരനകറ്റാന്‍ സഹായിക്കും. എന്നാല്‍ മുടിക്ക് ആരോഗ്യവും തിളക്കവും ലഭിക്കുന്നതിന് ഉലുവ, കടുകെണ്ണ, മൈലാഞ്ചി ഇല എന്നിവ ചേര്‍ത്ത് തിളപ്പിച്ച് നീരെടുക്കുക. ഇത് കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തലയില്‍ തേയ്ക്കുന്നത് താരനകറ്റുകയും മുടിക്ക് പോഷണം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
