Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വെളിച്ചെണ്ണ കൊണ്ട് യൗവ്വനം കാത്തുസൂക്ഷിക്കാം
വെളിച്ചെണ്ണയുടെ ആരോഗ്യ ഗുണങ്ങള്‍ നമുക്കെല്ലാം അറിയാം. ആരോഗ്യ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ കാര്യത്തിലും അല്പം മുന്പില് തന്നെയാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ യൗവ്വനം കാത്തു സൂക്ഷിക്കുക എന്നത് പലപ്പോഴും വെല്ലുവിളി നിറഞ്ഞ ഒന്നാണ്. താരനെന്ന വില്ലനെ അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍
എന്നാല്‍ പ്രകൃതിയുടെ വരദാനമായ വെളിച്ചെണ്ണ കൊണ്ട് യാതൊരു ചിലവുമില്ലാതെ തന്നെ നമുക്ക് അറുപതാം വയസ്സിലും യൗവ്വനം കാത്തു സൂക്ഷിക്കാം. അതെങ്ങനെയൊക്കെയെന്ന് നോക്കാം.

ഫൗണ്ടേഷനു മുന്‍പായി ഉപയോഗിക്കാം
മുഖത്ത് ഫൗണ്ടേഷന് ഇടുന്നതിനു മുന്‍പായി വെളിച്ചെണ്ണ ഉപയോഗിക്കാം. മുഖത്ത് വെളിച്ചെണ്ണ പുരട്ടിയതിനു ശേഷം ഫൗണ്ടേഷന് ഇട്ടാല്‍ അത് മേക്കപ് കൂടുതല്‍ സമയം നില്ക്കാന് സഹായിക്കും.

മുടിസൗന്ദര്യത്തിന്
മുടിയുടെ വളര്‍ച്ചയ്ക്കും സ്വാഭാവിക നിറത്തിനും വെളിച്ചെണ്ണ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുടിയ്ക്കാവശ്യമായ പ്രോട്ടീനും പരിരക്ഷയും നല്കാന് വെളിച്ചെണ്ണ സഹായിക്കുന്നു.

മോയ്സ്ചുറൈസറിനു പകരം
വെളിച്ചെണ്ണ നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കും. ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനായി ഉപയോഗിക്കാവുന്ന പ്രകൃതി ദത്തമായ മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ.

പല്ലിന്റെ ആരോഗ്യം
പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വെളിച്ചെണ്ണ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ അല്പം വെളിച്ചെണ്ണ വായിലൊഴിച്ച് ചുഴറ്റുന്നത് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

ഷേവിംഗിനു ശേഷം വെളിച്ചെണ്ണ
ഷേവ് ചെയ്തതിനു ശേഷവും മുന്‍പും വെളിച്ചെണ്ണ ഉപയോഗിക്കാം. ഷേവ് ചെയ്യുന്നതിനു മുന്‍പായി വെളിച്ചെണ്ണ പുരട്ടുന്നത് മുഖം വരണ്ടതാക്കുന്നതില്‍ മിന്നും മുറിവുണ്ടാകുന്നതില് നിന്നും സംരക്ഷിക്കും.

സ്ക്രബ്ബര്‍ ആയി ഉപയോഗിക്കാം
സ്ക്രബ്ബര്‍ ആയി ഉപയോഗിക്കാവുന്നതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ അല്പം പഞ്ചസാരയിട്ട് മിക്സ് ചെയ്യുക. ഇത് ശരീരത്തില്‍ സ്ക്രബ്ബ് ആയി ഉപയോഗിക്കാം

മേക്കപ് മായ്ക്കാന്‍
മേയ്ക്കപ്പ് മായ്ച്ചു കളയാനും വെളിച്ചെണ്ണ ഉപയോഗിക്കാം. ആദ്യം മുഖത്ത് എണ്ണ തേച്ചു പിടിപ്പിക്കുക എന്നിട്ട് മേക്ക്പ് തുടച്ചു കളയാം. മാത്രമല്ല ചര്‍മ്മത്തിലെ അഴുക്കും പൊടിയും ഇല്ലാതാക്കാനും വെളിച്ചെണ്ണ ഉപയോഗിക്കാം.

കൈകള്‍ മനോഹരമാക്കാം
ചര്‍മ്മം മിനുസമുള്ളതാക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. വെളിച്ചെണ്ണയെടുത്ത് കൈകളില്‍ തേച്ചു പിടിപ്പിക്കുക. ഇത് കൈകള്‍ക്ക് മൃദുത്വം നല്കുന്നു.

മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാം
മുഖത്തെ കറുത്ത പാടുകള്‍ കളയാനും കണ്‍തടത്തിലെ കറുപ്പകറ്റാനും വെളഇച്ചെണ്ണ ഉത്തമമാണ്.



Click it and Unblock the Notifications