Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പാല് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ, ഫലം അത്ഭുതാവഹം
സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും നമ്മള് തിരഞ്ഞു പോകുന്നത് മുത്തശ്ശിക്കൂട്ടുകള്‍ തന്നെയാണ്. ഇത്തരം മുത്തശ്ശിക്കൂട്ടില്‍ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞള്‍പ്പാല്‍. നമ്മുടെ സൗന്ദര്യ സംരക്ഷണക്കൂട്ടുകള്ക്കിടയില് ഏറ്റവും പ്രാധാന്യത്തോടെ നമ്മള് സൂക്ഷിച്ചു വെയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍.
നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരുപാട് മാറ്റാനും എന്ന് വേണ്ട എല്ലാ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് മഞ്ഞള്‍. നരച്ച മുടി കറുപ്പിയ്ക്കാന്‍ ആയുര്‍വേദ വഴികള്‍
എന്നാല്‍ മഞ്ഞളിനോടൊപ്പം അല്പം പാലു കൂടി ചേര്‍ന്നാലോ, ഗുണം ഒട്ടും ചോരാതെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് മഞ്ഞള്‍പ്പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മഞ്ഞള്‍പ്പാലിന്റെ സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
മഞ്ഞള്‍പ്പാല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ശുദ്ധമായ മഞ്ഞള്‍പ്പൊടി കാല്‍ക്കപ്പ്, അരക്കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. ഇത് കുറുകിക്കഴിഞ്ഞാല്‍ പാല് ചേര്‍ത്ത് ഇളക്കി തണുപ്പിച്ച് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ അല്പം തേനും ചേര്‍ക്കാം.

മുഖക്കുരുപ്പാട് മാറ്റുന്നു
മുഖക്കുരുവിന്റെ പാടിനെ ഇല്ലാതക്കാന്‍ മഞ്ഞള്‍പ്പാല്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ദിവസവും കിടക്കുന്നതിനു മുന്പമ മഞ്ഞള്‍പ്പാല്‍ കുടിയ്ക്കുന്നത് മുഖക്കുരുവില്‍ നിന്ന് സംരക്ഷണം നല്‍കും.

ചര്‍മ്മത്തിന്റെ അലര്‍ജി
ചര്‍മ്മത്തിന്റെ അലര്‍ജിയെ ഇല്ലാതാക്കാനും മഞ്ഞള്‍പ്പാല്‍ ഉത്തമമാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ഇത്തരത്തിലുള്ള ചൊറിച്ചിലുകളും മറ്റും മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാകുന്നു. പേസ്റ്റ് രൂപത്തിലാക്കിയ മഞ്ഞള്‍ അല്പം പാലില്‍ മിക്സ് ചെയ്ത് അലര്‍ജിയുള്ള സ്ഥലത്ത് പുരട്ടിയാല്‍ മതി.

ചര്‍മ്മത്തിലെ തടിപ്പ് മാറാന്‍
ചര്‍മ്മത്തില്‍ ചുവന്ന നിറത്തിലുണ്ടാകുന്ന തടിപ്പിനും മഞ്ഞള്‍പ്പാല്‍ ഉത്തമമാണ്. മഞ്ഞള്‍പ്പാല്‍ ദിവസവും കുടിച്ചാല്‍ ഇത്തരം ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടും.

നിറം വര്‍ദ്ധിപ്പിക്കാന്‍
നിറം വര്‍ദ്ധിപ്പിക്കാനും മഞ്ഞള്‍പ്പാല്‍ തന്നെ മുന്നില്‍. മഞ്ഞള്‍ നിറം വര്‍ദ്ധിപ്പിക്കാനായി മുഖത്ത് പുരട്ടുന്നത് സാധാരണയാണ്. എന്നാല്‍ മഞ്ഞള്‍പ്പാല്‍ കുടിയ്ക്കുന്നതും നിറം വര്‍ദ്ധിപ്പിക്കുന്നു.

രക്തശുദ്ദീകരണത്തിന്
പലപ്പോഴും രക്തത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പല ചര്‍മ്മപ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. അതുകൊണ്ട് തന്നെ രക്തം ശുദ്ധീകരിയ്ക്കുന്നതിന് മഞ്ഞള്‍പ്പാല്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും ഉത്തമമാണ്.

തടി കുറയ്ക്കുന്നു
തടി കുറയ്ക്കാനും മഞ്ഞള്‍പ്പാല്‍ തന്നെ മുന്നില്‍. ദിവസവും മഞ്ഞള്‍പ്പാല്‍ കുറയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നു.



Click it and Unblock the Notifications
