Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
മഞ്ഞുകാലത്ത് ഉപ്പുറ്റി വിണ്ടുപൊട്ടുന്നുവോ?
ചര്‍മ്മത്തിലെ ഉണങ്ങിയ അല്ലെങ്കില്‍ നിര്‍ജ്ജീവമായ കോശങ്ങള്‍ എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ്. ശൈത്യകാലത്ത് ചര്‍മ്മത്തിലെ നനവ് നഷ്ടപ്പെടുകയും അത് നിലനിര്‍ത്തുന്നതിന് മോയ്ചറൈസറോ അല്ലെങ്കില്‍ ഫലപ്രദമായ മറ്റ് വസ്തുക്കളോ ഉപയോഗിക്കേണ്ടിയും വരും.
പാദങ്ങളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിന് ആദ്യം കടുപ്പം കുറഞ്ഞ ഷാംപൂ അല്ലെങ്കില്‍ ആന്റിസെപ്റ്റിക് സോപ്പ് ഉപയോഗിച്ച് കഴുകുക. ഉണങ്ങിയ ചര്‍മ്മം പൊളിച്ച് കളയാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും അണുബാധക്ക് കാരണമാകും എന്നതിനാല്‍ അങ്ങനെ ചെയ്യരുത്.
കഷണ്ടി പോവാനും, വരാതിരിക്കാനും
ഉണങ്ങിയ പാദം സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ഒരു മൃദുവായ കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ച് ഉണക്കുക. തുടര്‍ന്ന് വീട്ടില്‍ ലഭ്യമായ ചില വസ്തുക്കള്‍ ഉപയോഗിച്ച് മൃതകോശങ്ങള്‍ നീക്കം ചെയ്യാം.

1.കറ്റാര്‍വാഴ
ഒരു കറ്റാര്‍വാഴയില മുറിച്ച് പ്രശ്നമുള്ള ഭാഗത്ത് തേയ്ക്കുക. ജെല്‍ ചര്‍മ്മത്തില്‍ തേയ്ക്കുകയും ഇല ഉപയോഗിച്ച് ആ ഭാഗം മസാജ് ചെയ്യുകയും വേണം. ജെല്‍ ഉണങ്ങാന്‍ അനുവദിക്കുകയും അതിന് മുകളില്‍ ഒരു സോക്സ് ധരിക്കുകയും ചെയ്യുക. രാത്രി മുഴുവന്‍ ഇത്തരത്തിലിരുന്ന ശേഷം പിറ്റേന്ന് കഴുകിക്കളയാം.

2.തേന്‍
ഏത് തരത്തിലുമുള്ള ചര്‍മ്മത്തിന് ഉപയോഗിക്കാവുന്ന ഔഷധമാണ് തേന്‍. ആന്റിബാക്ടീരിയല്‍ സ്വഭാവമുള്ള തേന്‍ അണുബാധയെ തടയും. ചൂടുവെള്ളത്തില്‍ പതിനഞ്ച് മിനുട്ട് കാല് മുക്കി വെച്ച ശേഷം ഉണങ്ങിയ പാദത്തില്‍ തേന്‍ ഉപയോഗിച്ച് മസാജ് ചെയ്യുക. ഇത് ചെയ്ത് കഴിഞ്ഞ് സോക്സ് ധരിക്കുക.

3.ഗ്ലിസറിന്‍
കാല്പാദം കൂടുതലായി വീണ്ടുകീറുന്നത് തടയാന്‍ ഗ്ലിസറിന്‍ ഫലപ്രദമാണ്. ഒരു കപ്പില്‍ ഗ്ലിസറിനും നാരങ്ങ നീരും സമമായെടുത്ത് നന്നായി കൂട്ടിക്കലര്‍ത്തുക. നിങ്ങളുടെ പാദം ഇതില്‍ 20 മിനുട്ട് മുക്കിവെച്ച് തുടര്‍ന്ന് ചൂടുവെള്ളത്തില്‍ കഴുകുക.

4.ഇന്തുപ്പ്
ചര്‍മ്മത്തിന് അനുയോജ്യമായ മഗ്നീഷ്യം ധാരാളമായി അടങ്ങിയതാണ് ഇന്തുപ്പ്. ആഴ്ചയില്‍ രണ്ട് തവണ ഇന്തുപ്പ് കലക്കിയ വെള്ളത്തില്‍ കാല് മുക്കി വെയ്ക്കുക. ഇന്തുപ്പ് പാദത്തിന് മിനുസം നല്‍കുകയും മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും.

5.വെളിച്ചെണ്ണ
രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് ഉള്ളം കൈകളില്‍ വെളിച്ചെണ്ണ തേച്ച് പതിനഞ്ച് മിനുട്ട് സമയം പാദങ്ങള്‍ മസാജ് ചെയ്യുക. എണ്ണ ചര്‍മ്മത്തിലേക്ക് ആഗിരണം ചെയ്യാന്‍ സമയം നല്‍കുക. ഇത് ചെയ്ത് കഴിഞ്ഞാല്‍ സോക്സ് ധരിക്കുകയും പിറ്റേന്ന് രാവിലെ കഴുകുകയും ചെയ്യുക.

6.ഒലിവ് ഓയില്‍
മൂന്ന് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചെറുതായി ചൂടാക്കി പാദം മസാജ് ചെയ്യുക. 10 മിനുട്ടിന് ശേഷം പ്രശ്നമുള്ള ഭാഗത്ത് വാസലിന് തേയ്ക്കുക. ഒരു സോക്സ് ധരിക്കുകയും രാവിലെ പാദം കഴുകുകയും ചെയ്യുക.

7.ശൈത്യകാല പെഡിക്യൂര്‍
ശൈത്യകാലത്ത് പാദം വരണ്ടുപോകുന്നത് തടയാന്‍ ലളിതമായ മാര്‍ഗ്ഗമുണ്ട്. ഒരു മാസത്തില്‍ രണ്ട് ഹെര്‍ബല്‍ പെഡിക്യൂര്‍ എങ്കിലും ചെയ്യണം. ഇത് ചര്‍മ്മത്തിന് കരുത്ത് പകരുകയും ശൈത്യകാലത്തുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications
