Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
നഖസംരക്ഷണം അത്ര വലിയ പണിയല്ല
പലരും മുഖം മിനുക്കുന്നതിനേക്കാള്‍ പ്രാധാന്യമാണ് നഖസംരക്ഷണത്തിന് നല്‍കുന്നത്. നഖത്തിന്റെ സൗന്ദര്യം കൈകളുടെ ഭംഗി മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത് നമ്മുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെയാണ് വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ നഖസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ഇന്നത്തെ പെണ്‍കൊടികള്‍ തയ്യാറാവില്ല.

നഖം സൗന്ദര്യത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ഉണ്ടാവുന്നതു തന്നെ കൗമാരക്കാരിലാണ്. എന്നാല്‍ പലപ്പോഴും തിരക്കുള്ള ജീവിതത്തിനിടയിലും മറ്റു പല പ്രശ്നങ്ങള്‍ക്കിടയിലും നഖസംരക്ഷണത്തിന് കാര്യമായ പ്രാധാന്യം നല്കാന് പലര്‍ക്കും കഴിയാറില്ല. നഖസംരക്ഷണത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയെന്ന് നോക്കാം.
മാനിക്യൂര്‍ ചെയ്യുന്നത്

മാനിക്യൂര്‍ ചെയ്യുക എന്നാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. മാനിക്യൂര്‍ ചെയ്യുന്നതിലൂടെ കൈപ്പത്തിയിലെ ചര്‍മ്മം വൃത്തിയാവുകയും ചര്‍മ്മത്തിലേയും നഖത്തിനിടയിലേയും മൃതകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ആഴ്ചയിലൊരിക്കല്‍ മാനിക്യൂര്‍ ചെയ്യുന്നത് നല്ലതാണ്.
എന്താണ് യുവി

കൈപ്പത്തികള്‍ ഇടയ്ക്കിടെ അള്‍ട്രാവയലറ്റ് രശ്മികളുടെ കീഴില്‍ വെച്ച് മാനിക്യൂര്‍ ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ഇതിനു മുന്‍പായി അല്പം സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുവാന്‍ ലമറക്കരുത് എന്നതാണ് ആദ്യം ചെയ്യേണ്ടത്.
കുഴിനഖമെന്ന വില്ലന്‍

പലപ്പോഴും നഖസംരക്ഷണത്തിലെ വെല്ലുവിളിയാണ് കുഴിനഖമെന്ന വില്ലന്‍. അതുകൊണ്ടു തന്നെ കുഴിനഖത്തിന്റെ ഉപദ്രവം കഠിനമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടതും അത്യാവശ്യമാണ്.
അണുബാധ ശ്രദ്ധിക്കേണ്ടവ

പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളില്‍ പോയി ചെയ്യുന്ന പല സൗന്ദര്യ സംരക്ഷണത്തിന്റേയും ഫലമായി അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ അണുബാധ ഉണ്ടാവാതെ നോക്കേണ്ട ചുമതലയും നഖസംരക്ഷണത്തില്‍ പ്രധാനമാണ്.
നെയില്‍ പോളിഷിന്റെ ഉപയോഗം

പലപ്പോഴും നെയില്‍ പോളിഷ് ഉപയോഗിക്കുമെങ്കിലും അതിന്റെ ഗുണത്തെക്കുറിച്ച് പലരും ശ്രദ്ധാലുക്കളാവില്ല. എന്നാല്‍ ഇത് പിന്നീട് നഖത്തിനുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും.



Click it and Unblock the Notifications

