Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ആരോഗ്യമുള്ള സൗന്ദര്യത്തിനായി...
സൗന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വരുന്നതോടെ പലരും ആരോഗ്യത്തെ പരിപൂര്‍ണമായി മറക്കുന്നു. എന്നാല്‍ ആരോഗ്യമുള്ള ശരീരത്തിലേ സൗന്ദര്യവും ആരോഗ്യവുമുള്ള മനസ്സുണ്ടാവൂ എന്ന കാര്യം നമ്മള് മറക്കരുത്. രോമം കളയാന്‍ ക്രീം ഉപയോഗിക്കും മുന്‍പ്
അതുകൊണ്ട് തന്നെ ആരോഗ്യ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ സുന്ദരമായ തിളങ്ങുന്ന ചര്‍മ്മം നിങ്ങള്‍ക്കും സ്വന്തമാക്കാം. എന്തൊക്കെ കാര്യങ്ങളാണ് ആരോഗ്യ കാര്യത്തില്‍ സൗന്ദര്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.

വെള്ളം കുടിയ്ക്കുക
ദിവസവും വെള്ളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള പിശുക്കും കാണിയ്ക്കരുത്. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലാവസ്ഥയില്‍.

കുളിയ്ക്കുന്നത്
ദിവസവും രണ്ട് നേരം കുളിയ്ക്കുന്നതും പ്രധാനമാണ്. എന്നാല്‍ തല കഴുകുന്നത് ദിവസത്തില്‍ ഒരു തവണയാക്കി മാറ്റാം.

ഭക്ഷണ കാര്യത്തിലെ ശ്രദ്ധ
ഭക്ഷണ കാര്യത്തിലും പ്രാധാന്യം നല്‍കുക. അമിതമായ എണ്ണ മയമുള്ളതും കൊഴുപ്പു നിറഞ്ഞതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കാതിരിയ്ക്കുക. ജങ്ക് ഫുഡെന്ന ശീലത്തോട് വിട പറയുകയും ചെയ്യുക.

ഷാമ്പൂ ഉപയോഗിക്കുന്നത്
ധാരാളം കെമിക്കല്‍ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ തകര്‍ക്കുന്നു. പഴമയിലേക്ക് മടങ്ങിപ്പോകാന്‍ കഴിവതും ശ്രമിക്കുക. ചെമ്പരത്തിയും ചെറുപയര്‍ പൊടിയും ഉപയോഗിച്ച് തല കഴുകാന്‍ ശ്രമിക്കുക.

പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ സ്ഥിരം ഉള്‍പ്പെടുത്തുക. ജ്യൂസ് സ്ഥിരമായി കുടിയ്ക്കുന്നതും ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

വ്യായാമത്തിനായി അല്പസമയം
വ്യായാമത്തിനായി അല്പസമയം മാറ്റി വെയ്ക്കുക. ഇത് സൗന്ദര്യത്തോടൊപ്പം തന്നെ ശരീരത്തേയും ഫിറ്റാവാന്‍ സഹായിക്കും.

വെയില് കൊള്ളുന്നത് കുറയ്ക്കുക
വെയില് കൊള്ളുന്നത് പരമാവധി കുറയ്ക്കുക. പുറത്ത് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഉറക്കമൊഴിക്കരുത്
ഒരിക്കലും രാത്രിയില്‍ അധികസമയം ഉറക്കമൊഴിക്കരുത്. ഇത് അനാരോഗ്യമുണ്ടാക്കുകയും കണ്ണിനു താഴെ കറുപ്പ് പടരാന്‍ കാരണമാകുകയും ചെയ്യും.

ഹോട്ട് ഓയില്‍ മസ്സാജ്
ആഴ്ചയില്‍ ഒരു തവണയെങ്കിലും ഹോട്ട് ഓയില്‍ മസ്സാജ് ചെയ്യാന്‍ ശ്രമിക്കുക. ഇത് ശരീരത്തിനും തലയ്ക്കും കുളിര്‍മ്മ നല്‍കും.

യോഗ ചെയ്യുക
ദിവസവും യോഗ പരിശീലിക്കാന്‍ ശ്രമിക്കുക. ഇത് മാനസികമായും ശാരീരികമായും നമ്മളെ ഉയര്‍ത്തുന്നു.



Click it and Unblock the Notifications
