Latest Updates
-
ഇന്ദിരാ ഏകാദശി 2026: അജാ ഏകാദശിയെന്ന് തെറ്റിദ്ധരിക്കരുത്; കേരളത്തിലെ കൃത്യമായ സമയവും വ്രതാനുഷ്ഠാനങ്ങളും അറിയാം -
കേരളത്തിൽ ഇന്നും ശക്തമായ മഴയും ഇടിമിന്നലും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കുക! -
ഒക്ടോബർ 5, 6 രാത്രികളിൽ ജാഗ്രത! ജ്വാലാമുഖി യോഗവും ഗണ്ഡമൂല ദോഷവും; ഈ തെറ്റുകൾ വരുത്തരുത് -
വായുമലിനീകരണവും മഴയും ചർമ്മത്തെ തളർത്തുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
നവരാത്രി ഘടസ്ഥാപനം 2026: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ
നെയില്‍ പോളിഷ് ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്
നഖത്തിന് ഭംഗി കൂട്ടാനും ആകര്‍ഷകമാക്കാനും നെയില്‍ പോളിഷ് ഉപയോഗിക്കാത്തവര്‍ ചുരുക്കം. എന്നാല്‍ നെയില്‍ പോളിഷ് ഉപയോഗിക്കുന്നവര്‍ അറിയാത്ത ചില കാര്യങ്ങളുണ്ട്.
നെയില്‍ പോളിഷ് ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്നം ഉണ്ടാവുമെന്ന് നമുക്കറിയാം. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തിലും അല്പം ഇടം തിരിഞ്ഞു തന്നെയാണ് നെയില്‍ പോളിഷ് നില്‍ക്കുന്നത്. മുഖത്തെ അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാം
നഖത്തിന്റെ ഭംഗി കൂട്ടാനാണ് നെയില്‍ പോളിഷ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് നഖത്തിന്റെ ഭംഗിയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നെയില്‍ പോളിഷ് ഉപയോഗിക്കാതിരിക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നഖത്തിന്റെ ബലം കുറയുന്നു
നെയില്‍ പോളിഷ് ഉപയോഗിക്കുന്നവരുടെ നഖത്തിന്റെ ബലം കുറയുന്നു. ഇത് നഖം പെട്ടെന്ന് പൊട്ടിപ്പോവാന്‍ ഇടയാക്കുന്നു. നഖത്തിലെ ക്യൂട്ടിക്കിള്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

നഖം വരണ്ടതാകുന്നു
നെയില്‍ പോളിഷ് ഇട്ടാല്‍ എത്ര ഭംഗിയുള്ള നഖമാണെങ്കിലും നെയില്‍ പോളിഷ് സ്ഥിരമായി ഇട്ടു കഴിഞ്ഞതിനു ശേഷം ശ്രദ്ധിച്ചാല്‍ വരണ്ടതായി കാണപ്പെടും. അതുകൊണ്ട് തന്നെ നഖത്തിന്റെ സ്വാഭാവിക സൗന്ദര്യം അവിടെ നഷ്ടപ്പെടുന്നു.

നഖത്തില്‍ മഞ്ഞനിറം
നഖത്തിന് മഞ്ഞ നിറം ഉണ്ടാവാന്‍ നെയില്‍ പോളിഷിന്റെ ഉപയോഗം കാരണമാകുന്നു. നിരന്തരമായ നെയില്‍ പോളിഷ് ഉപയോഗത്തിന്റെ ഫലമായാണ് നഖത്തില്‍ മഞ്ഞ നിറം ഉണ്ടാവുന്നതും. ഇത് കാണിക്കുന്നത് നഖത്തിന്റെ അനാരോഗ്യത്തേയും.

നഖത്തിലെ വെള്ളനിറം
നഖത്തില്‍ നിരവധി വെളുത്ത നിറങ്ങളും നെയില്‍ പോളിഷിന്റെ അമിത ഉപയോഗം മൂലം ഉണ്ടാവുന്നു. എന്നാല്‍ ഇത് മാറാന്‍ കാല താമസം എടുക്കുമെന്നതും യാഥാര്‍ത്ഥ്യം.

കെമിക്കല്‍ കൂടുതല്‍ കൂടുതല്‍
കെമിക്കലിനെ കൂടുതല്‍ കൂടുതല്‍ ശരീരത്തിലേക്ക് എത്തിക്കും എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ എത്രയൊക്കെ ഭംഗി വര്‍ദ്ധിപ്പിക്കും എന്നുറപ്പുണ്ടെങ്കിലും മാറ്റി നിര്‍ത്തുന്നതാണ് നഖത്തിന്റെ ഭംഗിയ്ക്കും ആരോഗ്യത്തിനും ഉത്തമം.

അഭംഗി വര്‍ദ്ധിപ്പിക്കുന്നു
നെയില്‍ പോളിഷ് ഇടുന്നത് നല്ലതാണ്. എന്നാല്‍ പലപ്പോഴും ഇത് ഇട്ട് കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ അടര്‍ന്നു പോകുന്നത് ഭംഗിയേക്കാള്‍ കൂടുതല്‍ അഭംഗി ഉണ്ടാക്കും. എന്നാല്‍ ഈ പ്രശ്നം ഒഴിവാക്കുന്നതിന് റിമൂവര്‍ ഉപയോഗിക്കും. ഇതിന്റെ ദോഷവശങ്ങളാകട്ടെ പറയാതിരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
