Latest Updates
-
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും
പെര്‍ഫ്യൂം ഇല്ലാതെ തന്നെ ശരീരദുര്ഗന്ധമകറ്റാം
ശരീരം ദുര്‍ഗന്ധം എപ്പോഴും പ്രശ്നമുണ്ടാക്കുന്നത് തന്നെയാണ്. എത്ര വട്ടം കുളിച്ചാലും പെര്‍ഫ്യൂം അടിച്ചാലും പലപ്പോഴും വിയര്‍പ്പ് ഗന്ധം വീണ്ടും വീണ്ടും പ്രശ്നമുണ്ടാക്കുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ശരീര ദുര്‍ഗന്ധം എന്ന വില്ലനില്‍ നിന്നും രക്ഷപ്പെടാം.
എന്തൊക്കെയാണ് ശരീരദുര്ഗന്ധമില്ലാതാക്കാന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം. പലപ്പോഴും നമ്മള് സ്ഥിരമായി ചെയ്യുന്ന ചില കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി. അപകടം ഒളിച്ചിരിയ്ക്കുന്ന സൗന്ദര്യസംരക്ഷണം

വെളുത്തുള്ളി അടങ്ങിയ ഭക്ഷണങ്ങള്‍
ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധ നല്കിയാല് തന്നെ ശരീരദുര്‍ഗന്ധം എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. എരിവധികമുള്ള ഭക്ഷണങ്ങളും വെളുത്തുള്ളിയും കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഹരിതകം അടങ്ങിയ പച്ചക്കറി
പച്ചക്കറികള്‍ക്ക് നിറം നല്കുന്ന വസ്തുവാമ് ഹരിതകം. ഇത് അധികം അടങ്ങിയ പച്ചക്കറികള്‍ ഒഴിവാക്കുക. പകരം ചുമന്ന ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

മഗ്നീഷ്യത്തിന്റെ അളവ്
ഭക്ഷണത്തിലെ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ശരീരദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്. തൈര്, ഏത്തപ്പഴം എന്നിവ കൂടുതലായി കഴിയ്ക്കുക.

വസ്ത്രധാരണത്തില്‍ ശ്രദ്ധ
ഇറുകിയ വസ്ത്രങ്ങളും വിയര്‍പ്പ് അധികമാകാന്‍ കാരണമാകുന്നു. അതുകൊണ്ട് കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രദ്ധിക്കുക.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രമിക്കുക. ഇതും വിയര്‍പ്പ് നാറ്റം വര്‍ദ്ധിപ്പിക്കുകയും അത് വഴി ശരീര ദുര്‍ഗന്ധത്തിന് കാരണമാവുകയും ചെയ്യുന്നു.

ആര്‍ത്തവ സമയത്ത്
സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് ശരീര ദുര്‍ഗന്ധം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അധികം വിയര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

കോളിഫഌര്‍, കാബേജ് ഒഴിവാക്കുക
കോളിഫഌര്‍, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ ഒഴിവാക്കുക. ഇത് വിയര്‍പ്പിനെ വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
