For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓറഞ്ചല്ല, തൊലിയാണ് കേമന്‍

ഓറഞ്ച് തൊലിയുടെ ചില ഉപയോഗങ്ങളും ഗുണങ്ങളും സൗന്ദര്യഗുണങ്ങളും നോക്കാം.

By Super Admin
|

ഓറഞ്ച് എല്ലാവര്‍ക്കും ഇഷ്ടമുളള പഴം തന്നെ , സാധാരണ എല്ലാവരും ഓറഞ്ച് കഴിച്ച് അതിന്റെ തൊലി കളയാറാണ് പതിവ്. കാരണം എല്ലാവരും ചിന്തിക്കുന്നത് ഓറഞ്ചിന്റെ ഗുണങ്ങളെല്ലാം അടങ്ങിയിരിക്കുന്നത് അതിന്റെ മാംസള ഭഗങ്ങളിലാണെന്നാണ്. പനങ്കുല പോലെയുള്ള മുടി ഗ്യാരണ്ടി ഈ എണ്ണകൊണ്ട്

എന്നാല്‍ ഓറഞ്ചിന്റെ തൊലിയില്‍ ചില സൗന്ദര്യഗുണങ്ങളുണ്ട്. ഇത്തരത്തില്‍ ഓറഞ്ചിന്റെ തൊലിയുടെ സൗന്ദര്യ ഗുണങ്ങളറിയാന്‍ ഈ ആര്‍ട്ടിക്കിളൊന്നു വായിച്ചു നോക്കൂ.

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍

ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍

ഓറഞ്ചിന്റെ തൊലി തേനില്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

മുഖത്തെ അഴുക്കുകള്‍ നീക്കാന്‍

മുഖത്തെ അഴുക്കുകള്‍ നീക്കാന്‍

ഓറഞ്ച് തൊലിയില്‍ വിറ്റാമിന്‍ ഇ , കാല്‍സ്യം , പൊട്ടാസ്യം ഹൈഡ്രേറ്റ് , മഗ്‌നീഷ്യം എന്നിവ ഉണ്ട്. ഇവയെല്ലാം തന്നെ നിങ്ങളുടെ മുഖത്തിന് തിളക്കവും മിനുസവും നല്‍കുന്നതാണ്. ഓറഞ്ച് തൊലി പൊടിച്ച് തേനും തൈരുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടുകയാണെങ്കില്‍ മുഖത്തെ അഴുക്കുകള്‍ നീക്കാന്‍ ഇത് സഹായിക്കുന്നതാണ്. കക്ഷത്തിലെ വിയര്‍പ്പ് കൂടുതല്‍ പ്രശ്‌നമാകുമ്പോള്‍

 മുഖക്കുരു ഇല്ലാതാവാന്‍

മുഖക്കുരു ഇല്ലാതാവാന്‍

മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കില്‍ അല്‍പം ഓറഞ്ചിന്റെ പൊടി ബേക്കിംഗ് സോഡയില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക.

കറുത്ത പാടുകള്‍ മാറാന്‍

കറുത്ത പാടുകള്‍ മാറാന്‍

കറുത്ത പാടുകള്‍ മാറ്റാനും മുഖത്തിന്റെ സ്വാഭാവിക നിറം തിരിച്ച് നല്‍കാനും ഓറഞ്ച് തൊലിയ്ക്ക് കഴിയുന്നു.

 പഞ്ചസാരപാനി കട്ടിയാവാതിരിക്കാന്‍

പഞ്ചസാരപാനി കട്ടിയാവാതിരിക്കാന്‍

പഞ്ചസാരപാനി കട്ടിയാവാതെ വയ്ക്കാന്‍ പലരും അല്‍പ്പം പാടുപെടാറുണ്ട്. എങ്കില്‍ ഇനി പഞ്ചസാരപാനിയില്‍ ഒരു ചെറിയ കഷ്ണം ഓറഞ്ച് ഇട്ടു വെക്കു. പഞ്ചസാരപാനി കട്ടിയാവില്ല

കൊതുക് കടിയില്‍ നിന്നും സംരക്ഷിക്കാന്‍

കൊതുക് കടിയില്‍ നിന്നും സംരക്ഷിക്കാന്‍

വീട്ടില്‍ കൊതുക് ശല്യം ഉണ്ടങ്കില്‍ ഇതിനെ തുരത്താന്‍ ഓറഞ്ച് തൊലി ഉപയോഗിക്കാവുന്നതാണ്. ഓറഞ്ച് തൊലി എടുത്ത് കാലിലും കഴുത്തിലും , കൈയിലും തടവുക.

 ചായ ഉണ്ടാക്കാന്‍

ചായ ഉണ്ടാക്കാന്‍

ഓറഞ്ച് തൊലി ഉണക്കി എടുക്കുക , ഇത് എളുപ്പം നുറുങ്ങുന്ന പരുവും വരെ ഉണക്കി എടുക്കേണം , എങ്കില ഇത് അധികം ദിവസം സൂക്ഷിച്ചു വയ്ക്കാവുന്നതാണ് , ഇങ്ങനെ ഉണക്കി എടുക്കുന്ന ഓറഞ്ച് തൊലി ഉപയോഗിച്ച് ചായ ഉണ്ടക്കാവുന്നതാണ്. ഉത് ശരീരത്തിന് വളരെ നല്ലതാണ് , രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഓറഞ്ച് തൊലി കഴിയ്ക്കാം

ഓറഞ്ച് തൊലി കഴിയ്ക്കാം

ഓറഞ്ചില്‍ ധാരാളം ന്യൂട്രിയന്‍സ് അടങ്ങിയിട്ടുണ്ടന്ന് നിങ്ങള്‍ക്ക് അറിയാവുന്ന കാര്യം തന്നെ . അതുപോലെ തന്നെ ഓറഞ്ച് തൊലിയിലും ഉണ്ട്. അതുകൊണ്ട് തന്നെ ഓറഞ്ചിന്റെ മാംസള ഭാഗം കഴിക്കുന്നപോലെ തന്നെ ഓറഞ്ച് തൊലിയും കഴിക്കാവുന്നതാണ്. നന്നായി കഴുകിയതിനു ശേഷം എന്നുമാത്രം.

English summary

Rub an orange peel on your skin for a delightful but unexpected benefit

Rub an orange peel on you skin for a delightful but unexpected benefit, read to know more.
Story first published: Monday, October 17, 2016, 15:52 [IST]
X
Desktop Bottom Promotion