Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വാര്‍ദ്ധക്യം പ്രതിരോധിയ്ക്കാന്‍ ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ സൗന്ദര്യ സംരക്ഷണത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സ്വര്ണദ്രാവകം എന്നാണ് ഒലീവ് ഓയില്‍ അറിയപ്പെടുന്നത് തന്നെ. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് ഒലീവ് ഓയില്‍. മുടിയ്ക്കും ശരീരത്തിനും മുഖത്തിനും എല്ലാം സൗന്ദര്യം നല്‍കുന്നതാണ് ഒലീവ് ഓയില്‍. ചര്‍മ്മത്തിനു ദോഷം ചെയ്യുന്ന ഭക്ഷണ ശീലങ്ങള്‍
പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലാ സൗന്ദര്യപ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഒലീവ് ഓയിലിന്റെ ഉപയോഗത്തിലൂടെ കഴിയും. എന്തുകൊണ്ടാണ് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒലീവ് ഓയില്‍ പ്രധാനപ്പെട്ടതാണെന്നു പറയുന്നത് എന്ന് നോക്കാം.

പാദങ്ങളിലെ വിള്ളല്‍ തടയുന്നു
ചെറിയ പാത്രത്തില്‍ അല്പം ഒലീവ് ഓയില്‍ എടുത്ത് അല്പം ഗ്ലിസറിനും മിക്സ് ചെയ്ത് പാദങ്ങള്‍ വിണ്ടു കീറിയ സ്ഥലത്ത് പുരട്ടി നോക്കൂ. വ്യത്യാസം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അനുഭവിച്ചറിയാം.

മുടി വളര്‍ച്ചയെ സഹായിക്കുന്നു
മുടി വളര്‍ച്ചയെ സഹായിക്കുന്നതിനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഇതിലെ ആന്റി ഓക്സിഡുകള്‍ മുടി വളര്‍ച്ചയെ ത്വരിത ഗതിയിലാക്കുന്നു. നാലോ അഞ്ചോ മിനിട്ട് നേരത്തേക്ക് മുടിയില്‍ ഒലീവ് ഓയില്‍ നല്ല രീതിയില്‍ മസാജ് ചെയ്യുക.

തടി കുറയ്ക്കുന്നു
ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാുകയും ചെയ്യുന്നു.

ആരോഗ്യമുള്ള നഖങ്ങള്‍
ആരോഗ്യമുള്ള നഖങ്ങള്‍ നല്‍കുന്നതിനും ഒലീവ് ഓയില്‍ അല്പം മുന്നില്‍ തന്നെയാണ്. നഖത്തിന്റെ ക്യൂട്ടിക്കിള്‍സ് ബലമുള്ളതാക്കുന്നു ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ നഖങ്ങളില്‍ പുരട്ടിയാല്‍ മതി.

മുഖത്തെ പാടുകള്‍ മാറ്റുന്നു
മുഖത്തെ പാടുകള്‍ മാറ്റുന്നതിന് ഒലീവ് ഓയില്‍ സഹായിക്കുന്നു. മൂന്ന് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ അല്പം ചൂടാക്കി മുഖത്ത് പുരട്ടുക. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ ഇല്ലാതാക്കുന്നു.

മോയ്സ്ചുറൈസര്‍
നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കാനും ഒലീവ് ഓയിലിന് കഴിയും. ഇത് ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുകയും ചെയ്യും.

ചുവന്ന ചുണ്ടിന്
ചുണ്ടിന് നിറം നല്കാന് ലിപ്സ്റ്റിക് ഉപയോഗിക്കേണ്ട ഇനി മുതല്‍ ഒലീവ് ഓയില്‍ മാത്രം മതി. സ്ഥിരമായി ഒലീവ് ഓയില്‍ ചുണ്ടില്‍ പുരട്ടിക്കോളൂ. ഇത് ചുണ്ടിന് നിറം നല്കുന്നു.

മേക്കപ് കളയാന്‍
മേക്കപ് കളയാന്‍ ഒലീവ് ഓയില്‍ മികച്ചതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴയുടെ നീരും കൂടി മിക്സ് ചെയ്ത് മുഖത്തു പുരട്ടുക.

താരനെ പ്രതിരോധിയ്ക്കാം
മുടി സംരക്ഷണത്തിന്റെ കാര്യത്തിലും ഒലീവ് ഓയില്‍ മികച്ചു തന്നെ നില്ക്കുന്നു. ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മിക്സ് ചെയ്ത് പുരട്ടുക. നന്നായി മസ്സാജ് ചെയ്തതിനു ശേഷം മുപ്പത് മിനിട്ടിനു ശേഷം കഴുകിക്കളയുക.



Click it and Unblock the Notifications
