Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മതി പ്രായം കുറയ്ക്കാന്‍
സൗന്ദര്യ സംരക്ഷണം എന്നു പറയുമ്പോള്‍ അത് മുഖത്ത് മാത്രം ഒതുങ്ങിപ്പോകുന്നതാണ് പലപ്പോഴും. എന്നാല്‍ ഒരിക്കലും അത് മുഖത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ശരീരം മൊത്തം സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ കുളി ശീലങ്ങള്‍ മുടിയ്ക്ക് അപകടം
എന്നാല്‍ അകാല വാര്‍ദ്ധക്യം എന്ന പ്രശ്നം ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് മുഖത്തെ തന്നെയാണ്. വാര്‍ദ്ധക്യ സംബന്ധമായ കുത്തുകളും പാടുകളും മുഖത്ത് തന്നെയാണ് ഏറ്റവും കൂടുതല്‍ വരുന്നതും. എന്നാല്‍ ഇതിനെയെല്ലാം പരിഹരിയ്ക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും. അതെങ്ങനെയെന്ന് നോക്കാം.

അകാല വാര്‍ദ്ധക്യം തടയുന്നു
ചെറുപ്പത്തില്‍ തന്നെ വയസ്സാവുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. എന്നാല്‍ ഇനി അതിനെപ്പറ്റി ആലോചിച്ച് വിഷമിക്കേണ്ട. കാരണം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. പഞ്ഞിയില്‍ അല്പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എടുത്ത് മുഖത്ത് തേയ്ക്കുക. ആറാഴ്ച കൊണ്ട് തന്നെ വ്യത്യാസം മനസ്സിലാകും.

മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു
പലപ്പോഴും മുഖക്കുരുവിനെ കൊണ്ട് പ്രശ്നത്തിലാവുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ മുഖക്കുരുവുള്ള സ്ഥലങ്ങളില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ചാല്‍ മുഖക്കുരുവിന്റെ പാട് പോലുമുണ്ടാവില്ല.

മുഖത്തെ ചുളിവിന്
മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തെ പുതിയതാക്കി മാറ്റുന്നു.

ടോക്സിന് ഇല്ലാതാക്കുന്നു
ടോകിസ്നുകളെ ഇല്ലാതാക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നു. ഇത് ചര്‍മ്മത്തിലെ മാത്രമല്ല ശരീരത്തിലെ മൊത്തം ടോക്സിനുകളെ ഇല്ലാതാക്കുന്നു.

എക്സിമയെ പ്രതിരോധിയ്ക്കുന്നു
എക്സിമ (വരട്ടു ചൊറി)യെ പ്രതിരോധിയ്ക്കുന്നതിനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ തന്നെ ധാരാളം. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ രോഗബാധിത സ്ഥലങ്ങളില്‍ പുരട്ടിയാല്‍ തന്നെ രോഗത്തില്‍ നിന്നും മുക്തി നേടാം.

ഉപയോഗിക്കേണ്ട വിധം
രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളം എന്നിവ നന്നായി മിക്സ് ചെയ്ത് പഞ്ഞി ഉപയോഗിച്ച് പുരട്ടുക.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുന്നിലാണ്. ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് ദിവസവും രണ്ട് മൂന്ന് സമയമായി കഴിയ്ക്കുക. ഇത് രോഗപ്രതിരേധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മരോഗങ്ങളെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
