Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
വിയര്‍പ്പു കുറയ്ക്കും സ്വാഭാവിക വഴികള്‍
വിയര്‍ക്കുന്നത് സ്വാഭാവികമായ ശാരീരിക പ്രക്രിയയാണ്. ശരീരം തണുപ്പിയ്ക്കാനും ശരീരത്തിലെ വിഷാംശമകറ്റാനുമുള്ള ഒരു പ്രക്രിയ.
എന്നാല്‍ അമിതമായി വിയര്‍ക്കുന്നത് ചിലരെ അലട്ടുന്ന പ്രശ്നമാണ്. ഇത് മറ്റുള്ളവരുടെ മുന്നില്‍ ഇവരുടെ ആത്മവിശ്വാസം കെടുത്തുകയും ചെയ്യും.
അമിത വിയര്‍പ്പ് സ്വാഭാവികമായി കുറയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മദ്യത്തിന്റെ ഉപയോഗം
മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക. മദ്യം ശരീരത്തില്‍ കൂടുതല്‍ അഡ്രിനാലിന്‍ ഉല്പാദിപ്പിയ്ക്കും. ഇത് കൂടുതല്‍ വിയര്പ്പിന് ഇട വരുത്തും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
കിടക്കും മുന്‍പ് അല്പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കക്ഷത്തില്‍ പുരട്ടുക. ഇത് ചര്‍മത്തിലെ പിഎച്ച് കൃത്യമായി നില നിര്‍ത്താന്‍ സഹായിക്കും. വിയര്‍ക്കുന്നത് കുറയ്ക്കും.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ കക്ഷത്തില്‍ പുരട്ടി അല്പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകുക. ഇതും നല്ലൊരു പരിഹാരമാണ്.

കാപ്പി
കാപ്പി കുടി കുറയ്ക്കുക. കാപ്പി അഡ്രിനാലിന്‍ ഉല്പാദനത്തിന് ഇടയാക്കും. ഇത് വിയര്‍പ്പ് അധികമാകാന്‍ കാരണമാകും.

ചെറുനാരങ്ങ
ചെറുനാരങ്ങ മുറിച്ചതു കൊണ്ട് കക്ഷത്തില്‍ ഉരസുന്നത് നല്ലതാണ്. ഇത് വിയര്‍പ്പധികം ഇല്ലാതിരിയ്ക്കാന്‍ സഹായിക്കും.

കോട്ടന്‍ വസ്ത്രങ്ങള്‍
ധരിയ്ക്കുന്ന തുണികള്‍ക്ക് വലിയ സ്ഥാനമുണ്ട്. കഴിവതും കോട്ടന്‍ വസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രമിയ്ക്കുക.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു കാര്യമാണ്.

കുളി
ഇരുനേരവും കുളിയ്ക്കുക. ശരീരം തണുപ്പിയ്ക്കുന്ന ഈ സ്വാഭാവിക പ്രക്രിയ വിയര്പ്പുല്പാദനം കുറയ്ക്കും.



Click it and Unblock the Notifications
