Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മോണപ്രശ്നവും പല്ലിലെ കറയും നിസ്സാരമല്ല
ദന്തരോഗങ്ങളും ദന്തപ്രശ്നങ്ങളും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ആരോഗ്യപരമായും സൗന്ദര്യപ്രമായും അത് പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. ചിരിയ്ക്കുമ്പോള്‍ പോലും ഈ പ്രശ്നങ്ങള്‍ നമ്മളെ അലട്ടുന്നതിനാല്‍ ചിരിയ്ക്കാന്‍ പോലും പലരും മിനക്കെടാറില്ല.
ഇതിന് കൃത്യമായ ചികിത്സ തേടാനോ മറ്റു പരിഹാരങ്ങള്‍ ചെയ്യാമോ തുനിഞ്ഞില്ലെങ്കില്‍ ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കഷണ്ടിയില്ല ഇനി; ഷാമ്പൂവിനൊപ്പം മൂന്ന് കൂട്ടുകള്‍
പലപ്പോഴും ദന്ത രോഗങ്ങളും മോണപ്രശ്നങ്ങളും ആരോഗ്യപരമായി ഉള്ള പ്രശ്നമായാണ് കാണുന്നത്. എന്നാല്‍ ഇന്നത് സൗന്ദര്യത്തിന് തന്നെ വെല്ലുവിളായി തീര്‍ന്നിട്ടുള്ള ഒന്നാണ്. എന്തൊക്കെ പരിഹാരമാണ് മോണരോഗങ്ങള്‍ക്ക് നമ്മുടെ ചുറ്റുപാടും ഉള്ളതെന്ന് നോക്കാം. ചര്‍മ്മത്തിലെ കറുത്ത പുള്ളികള്‍ക്ക് സ്ഥിര പരിഹാരം

ബേക്കിംഗ് സോഡ
ദന്തഡോക്ടറെ സമീപിയ്ക്കുന്നതിന് മുന്‍പ് വീട്ടു ചികിത്സ കൊണ്ട് മോണരോഗങ്ങളേയും പല്ലിലെ കറയേയും മാറ്റാന്‍ പറ്റുമോ എന്ന് നോക്കാം. അതിനാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ കൊണ്ട് പല്ല് തേച്ചാല്‍ ഇത്തരം പ്രശ്നങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റാവുന്നതാണ്.

കറ്റാര്‍വാഴ
സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യ കാര്യത്തിലും കറ്റാര്‍വാഴ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കറ്റാര്‍വാഴയുടെ പോള എടുത്ത് പല്ലില്‍ ഉരസിയാല്‍ മതി ഇത് പല്ലിലെ കല കറയും നീക്കും ആരോഗ്യവും നിറവും നല്‍കുകയും ചെയ്യും.

നാരങ്ങാ നീര്
സിട്രിക് ആസിഡിന്റെ കലവറയാണ് നാരങ്ങാ നീര്. അല്പം നാരങ്ങാ നീരും ഉപ്പും ഉപയോഗിച്ച് പല്ല് തേയ്ക്കുമ്പോള്‍ ഇത് പല്ലിന് മാത്രമല്ല മോണവീക്കം പോലുള്ള പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയിലാണ് പല്ലിനെ വെളുപ്പിക്കാനും മോമയെ സംരക്ഷിക്കാനുള്ള മറ്റൊരു ഘടകം. അല്പം ടീ ട്രീ ഓയില്‍ മോണയില്‍ ഉരസിയാല്‍ മതി ഇത് തിളക്കമുള്ള പല്ലും ആരോഗ്യമുള്ള മോണയും പ്രദാനം ചെയ്യുന്നു.

ഗ്രാമ്പൂ ഓയില്‍
പല്ലിന്റെ ആരോഗ്യത്തിന് ഗ്രാമ്പൂ സഹായിക്കുന്നുണ്ട്. പേസ്റ്റിലും മറ്റും ഗ്രാമ്പൂ ഉള്ളതും അതുകൊണ്ട് തന്നെയാണ്. ഇത് മോണരോഗത്തേയും പല്ലിന്റെ കറയേയും നിശ്ശേഷം തുടച്ചു നീക്കുന്നു.

കടുകെണ്ണ
കടുകെണ്ണയും മോണരോഗം പോലുള്ള രോഗങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കടുകെണ്ണ പല്ലിലെ കറയെയും നിശ്ശേഷം തുടച്ചു മാറ്റുന്നു.

മഞ്ഞള്‍
മഞ്ഞള്‍ ശരീരത്തിലെ വിഷം കളയാന്‍ മുന്നിലാണ്. എന്നാല്‍ അതിലെല്ലാമുപരി പല്ലിന് നിറം വേണമെങ്കില്‍ മഞ്ഞള്‍ അല്പം തേനുമായി മിക്സ് ചെയ്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മോണരോഗങ്ങളേയും പ്രതിരോധിയ്ക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ പലരും കവിള് കൊള്ളുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ വെളിച്ചെണ്ണയില്‍ പല്ലിനെ വെളുപ്പിക്കാനും മോണരോഗങ്ങളെ പ്രതിരോധിയ്ക്കാനും ഉള്ള കഴിവുണ്ട്.



Click it and Unblock the Notifications
