For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ രോമം ഷേവ് ചെയ്യുന്ന സ്ത്രീകള്‍ക്ക് മാത്രം..

|

കാലിലെ അമിത രോമവളര്‍ച്ച കാരണം ഇഷ്ടമുള്ള പാവാടയോ ഷോര്‍ട്‌സോ ഒന്നും ഇടാന്‍ പറ്റാത്ത അവസ്ഥ പല പെണ്‍കുട്ടികളേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ അതുകൊണ്ട് വാക്‌സ് ചെയ്യാന്‍ പോകുന്നവരും ഒട്ടും കുറവല്ല. പക്ഷേ വാക്‌സ് ചെയ്യുന്നവരേക്കാള്‍ കാലിലെ രോമം ഷേവ് ചെയ്ത് കളയുന്നവരാണ് പലരും.

പക്ഷേ ഷേവ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പല തെറ്റുകളും കാലിന്റെ ചര്‍മ്മത്തേയും ഭംഗിയേയും വളരെ പ്രതികൂലമായാണ് ബാധിയ്ക്കുക. പ്രത്യേകിച്ച് വീട്ടില്‍ നിന്ന് തന്നെ ഷേവ് ചെയ്യുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒരിക്കലും ഈ കാര്യങ്ങളൊന്നും ഷേവ് ചെയ്യുമ്പോള്‍ ചെയ്യരുത്. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക എന്നത് തന്നെ കാര്യം. ഈ കരുവാളിപ്പ് മാറ്റും മണിക്കൂറുകള്‍ക്കുള്ളില്‍

പെട്ടെന്ന് ഷേവ് ചെയ്യുക

പെട്ടെന്ന് ഷേവ് ചെയ്യുക

ശ്രദ്ധയില്ലാതെ വേഗത്തില്‍ ഷേവ് ചെയ്യുന്നത് പലരുടേയും രീതിയാണ്. എന്നാല്‍ ഇത് മുറിവുണ്ടാകാനും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്നതാണ് സത്യം.

ഷേവിംഗ് ക്രീം ഉപയോഗിക്കുന്നത്

ഷേവിംഗ് ക്രീം ഉപയോഗിക്കുന്നത്

ഷേവിംഗ് ക്രീം ഉപയോഗിക്കാത്തവരാണ് പലരും. എന്നാല്‍ ഷേവിംഗ് ക്രീം ഉപയോഗിക്കുമ്പോള്‍ ഇത് ചര്‍മ്മത്തെ സോഫ്റ്റാക്കുകയും രോമം എളുപ്പം പിഴുതു പോരാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ പലരും നേരെ തിരിച്ചാണ് ചെയ്യാറുള്ളത്.

നനഞ്ഞ കാല്‍ ഷേവ് ചെയ്യുന്നത്

നനഞ്ഞ കാല്‍ ഷേവ് ചെയ്യുന്നത്

കാല്‍ നനഞ്ഞാല്‍ പിന്നെ ഷേവ് ചെയ്യാന്‍ മടിയ്ക്കുന്നവരാണ് പലരും. എന്നാല്‍ ഇത് തെറ്റാണ്. കാരണം കാല്‍ നനയുമ്പോള്‍ രോമം പെട്ടെന്ന് അടര്‍ന്നു പോരാന്‍ കാരണമാകും. ഇത് ഷേവ് ചെയ്യുമ്പോള്‍ വേദന ഇല്ലാതാവാന്‍ സഹായിക്കും.

സിംഗിള്‍ ബ്ലേഡ് റേസര്‍

സിംഗിള്‍ ബ്ലേഡ് റേസര്‍

പലരും സിംഗിള്‍ ബ്ലേഡ് റേസര്‍ ആണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇത് പലപ്പോഴും തെറ്റായ ഒരു കീഴ് വഴക്കമാണ്‌. കാരണം മള്‍ട്ടിപ്പിള്‍ ബ്ലേഡ് റേസര്‍ ഉപയോഗിച്ചാല്‍ അത് രോമം വേഗം പോരാനും മാത്രമല്ല ചര്‍മ്മത്തിന് മൃദുത്വവും നല്‍കുന്നു.

 എണ്ണമയം ഇല്ലാത്തത്

എണ്ണമയം ഇല്ലാത്തത്

പലരുടേയും വിചാരം എണ്ണമയം കാലിന് ആവശ്യമില്ലെന്നാണ്. എന്നാല്‍ അത് തിരുത്തേണ്ട ഒരു ധാരണയാണ്. കാരണം എണ്ണമയമുള്ള കാല്‍ പലപ്പോഴും രോമത്തിന്റെ വളര്‍ച്ചയെ പ്രതിരോധിയ്ക്കും.

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കേണ്ട

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കേണ്ട

മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാതിരിക്കുന്നതും പലരുടേയും ശീലമാണ്. എന്നാല്‍ ശരീരത്തിന്റെ ഏത് ഭാഗത്തേയും പോലെ തന്നെയാണ് കാലും. അതുകൊണ്ട് തന്നെ ഷേവ് ചെയ്ത് കഴിഞ്ഞതിനു ശേഷം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

 റേസര്‍ കൈമാറുന്നത്

റേസര്‍ കൈമാറുന്നത്

പലരും ചെയ്യുന്ന ഒരു തെറ്റാണ് ഇത്. ഒരാള്‍ ഷേവ് ചെയ്ത റേസര്‍ ഉപയോഗിച്ച് മറ്റൊരാള്‍ ചെയ്യുന്നത്. എന്നാല്‍ ഇത് പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ഉണ്ടാക്കും എന്നതാണ് സത്യം.

English summary

Ladies, Never Do This While Shaving Your Legs

Did you know that most women make a few common mistakes when they are trying to shave off the hair on their legs?
Story first published: Monday, August 1, 2016, 17:58 [IST]
X
Desktop Bottom Promotion