Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
പുരുഷന്മാര് മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കാം
മുഖം കഴുകുന്നത് എപ്പോഴും നമുക്ക് എനര്‍ജിയും ഫ്രഷ്നസ്സും ഊര്‍ജ്ജവും എല്ലാം നല്കുന്നു. എന്നാല്‍ പലപ്പോഴും മുഖം കഴുകുമ്പോള്‍ വേണ്ടത്ര ശ്രദ്ധ നമ്മള് നല്‍കാറില്ല. അത് സ്ത്രീ ആയാലും പുരുഷനായാലും മുഖം കഴുകുമ്പോള്‍ പ്രത്യേകിച്ച് കാര്യങ്ങളൊന്നും നമ്മള് നോക്കാറില്ലെന്നത് തന്നെ കാര്യം.
എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് മുഖം കഴുകുമ്പോള്‍ പുരുഷന്മാര് അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. എങ്ങനെയൊക്കെ മുഖം കഴുകുന്ന കാര്യത്തില്‍ ശ്രദ്ധ നല്‍കണമെന്നു നോക്കാം. മുഖം വെളുപ്പിയ്ക്കാന് പഴച്ചാറുകള്‍

സോപ്പ് നിങ്ങളുടെ മുഖത്തെ കൊല്ലും
സോപ്പിട്ടാണ് പലരും മുഖം കഴുകാറ്. എന്നാല്‍ സോപ്പിട്ട് മുഖം കഴുകുമ്പോള്‍ മുഖം കൂടുതല്‍ ഡ്രൈ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ അതും പ്രശ്നമാണ് എന്നതാണ് കാര്യം.

ചര്‍മ്മത്തിന്റെ സ്വഭാവം
ആദ്യം നിങ്ങളുടെ ചര്‍മ്മം ഏത് തരത്തില്‍ പെട്ടതാണെന്ന് അറിയണം. അതനുസരിച്ചുള്ള ഫേസ്വാഷ് ആയിരിക്കണം ഉപയോഗിക്കേണ്ടത്. മാത്രമല്ല ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഫേസ് വാഷുകള്‍ ആണെങ്കില്‍ ഇത് ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് പ്രവര്‍ത്തിക്കും.

മുഖം കഴുകും പക്ഷേ കൈ
എല്ലാവരും നല്ല വൃത്തിയായി മുഖം കഴുകും എന്നാല്‍ അതിന്റെ പകുതി വൃത്തി കൈകഴുകാന്‍ കാണിയ്ക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ മുഖം വൃത്തിയാക്കിയിട്ട് വല്ല്യ കാര്യമില്ല എന്നതു തന്നെ.

ദിവസത്തില്‍ രണ്ടു തവണ
കൂടുതല്‍ വൃത്തിയായിക്കോട്ടെ എന്നു കരുതി മിനിട്ടിനു മിനിട്ടിനു മുഖം കഴുകുന്നവരുണ്ടാകും. എന്നാല്‍ ഇത് ചര്‍മ്മത്തെ കൂടുതല്‍ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ദിവസത്തില്‍ രണ്ട് തവമ മാത്രം മുഖം വൃത്തിയായി കഴുകിയാല്‍ മതി.

മുഖം കഴുകാന്‍ മടി
മുഖം കഴുകാന്‍ മടിയുള്ളവരും നമ്മുടെ കൂട്ടത്തില്‍ ഉണ്ടെന്നതാണ് സത്യം. എന്നാല്‍ എങ്ങനെയെങ്കിലും മുഖം കഴുകിയാല്‍ പോര. കൃത്യമായി വൃത്തിയാക്കി സമയമെടുത്തു വേണം മുഖം കഴുകാന്‍.

വെള്ളത്തിന്റെ ടെംമ്പറേച്ചര്‍
വെള്ളത്തിന്റെ ടെംമ്പറേച്ചര്‍ മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കണം, അധികം ചൂടുള്ള വെള്ളത്തിലോ തമുപ്പ് കൂടുതലുള്ള വെള്ളത്തിലോ മുഖം കഴുകരുത്. ഇളം ചൂടു വെള്ളത്തില്‍ മാത്രമേ മുഖം കഴുകാവൂ.

മോയ്സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍
മോയ്സ്ചുറൈസര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ നല്‍കണം. മോയ്സ്ചുറൈസര്‍ എന്നത് ചര്‍മ്മം ക്ലീനാക്കുന്നതിനുള്ള മാര്‍ഗ്ഗം മാത്രമാണ് എന്നതാണ് കാര്യം.



Click it and Unblock the Notifications
