Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
താടിയും മീശയും വളരാന്‍ ആവണക്കെണ്ണ മതി...
താടിയും മീശയും വളരാന്‍ വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ആവണക്കെണ്ണ മതി ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍. എന്നാല്‍ ആവണക്കെണ്ണ വെറുതേ അങ്ങ് മുഖത്ത് തേച്ചാല്‍ താടി വളരില്ല. അതിനും അതിന്റേതായ ചില മാര്‍ഗ്ഗങ്ങളുണ്ട്.
ഇന്നത്തെ കാലത്താകട്ടെ സിനിമയിലെ നായകന്മാരെല്ലാം താടിയിലാണ് അവരുടെ കഴിവും ഹീറോയിസവും കാണിയ്ക്കുന്നത്. അതുകൊണ്ട് തന്നെ താടി ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ഇനി താടിയില്ലാത്തവര്‍ വിഷമിക്കേണ്ട. ആവണക്കെണ്ണയില്‍ ഒരു പിടി പിടിച്ചാല്‍ താടിയും മീശയും വളരും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആവണക്കെണ്ണ ഉപയോഗിക്കാം
രാത്രി മുഴുവന്‍ ആവണക്കെണ്ണ താടിയിലും മീശയിലും പുരട്ടി രാത്രി മുഴുവന്‍ വെയ്ക്കുക. അതിനു ശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

ആവണക്കെണ്ണയും ബദാം ഓയിലും
ആവണക്കെണ്ണയും ബദാം ഓയിലും മിക്സ് ചെയ്ത് താടിയില്‍ പുരട്ടുന്നതും താടിയുടേയും മീശയുടേയും കരുത്ത് വര്‍ദ്ധിപ്പിക്കും.

ഡയറ്റ് തന്നെ പ്രധാനം
ഡയറ്റ് തന്നെയാണ് മുടിയുടേയും താടിയുടേയും എല്ലാം അടിസ്ഥാന ഘടകം. പ്രോട്ടീന്‍, വിറ്റാമിന്‍സ്, ധാതുക്കള്‍, ഇരുമ്പ്, സിങ്ക്, കോപ്പര്ഡ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ നന്നായി കഴിയ്ക്കുക.

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവും പലപ്പോഴും മുടി വളര്‍ച്ചയെ സ്വാധീനിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഡോക്ടറെ സമീപിച്ച് ടെസ്റ്റോസ്റ്റിറോണ്‍ സപ്ലിമെന്റ് കഴിയ്ക്കുന്നത് നല്ലതാണ്.

വെള്ളം കുടിയ്ക്കുക
വെള്ളം കുടിയ്ക്കുന്നതും താടിയും മീശയും വളരാനുള്ള വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
മാനസിക സമ്മര്‍ദ്ദം കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. മുചി കൊഴിച്ചിലിന്റെ പ്രധാന കാരണവും മാനസിക സമ്മര്‍ദ്ദം തന്നെയാണ് പലപ്പോഴും. അതുകൊണ്ട് മുടി കൊഴിച്ചില്‍ മാറാനും താടിയും മീശയും കിളിര്‍ക്കാനും യോഗ, മെഡിറ്റേഷന്‍ പോലുള്ള ആരോഗ്യമുറകള്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും.

ഉറക്കം
ഉറക്കമില്ലായ്മയും ശ്രദ്ധിക്കേണ്ടതാണ്. ഉറക്കമില്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ റിസ്റ്റോറേഷന്‍ അഥവാ പുനര്‍നിര്‍മ്മാണം നടക്കുകയില്ല. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.



Click it and Unblock the Notifications
