For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊക്കിളിന്റെ സൗന്ദര്യം ശ്രദ്ധിക്കാറുണ്ടോ?

|

സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോള്‍ അതില്‍ ശരീരം മൊത്തം വരും. ശരീരത്തിന്റെ എല്ലാ ഭാഗവും ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നതാണ്. പൊക്കിളിന് ശരീരത്തില്‍ അത്രത്തോളം പ്രാധാന്യം ഇല്ലെങ്കിലും പെണ്‍കുട്ടികള്‍ പൊക്കിളിന്റെ സൗന്ദര്യം അല്‍പം പ്രാധാന്യത്തോടു കൂടി ശ്രദ്ധിക്കുന്നതാണ്.

ചിലരുടെ പൊക്കിളാകട്ടെ കറുത്ത് നിറം മങ്ങിയതാവും, ചിലരുടേത് ഉള്‍വശം നിറം കുറഞ്ഞതായിരിക്കും, ചിലര്‍ക്ക് അഴുക്ക് നിറഞ്ഞ പൊക്കിള്‍ ആയിരിക്കും. എന്നാല്‍ ഇനി പൊക്കിളിന്റെ സൗന്ദര്യംസംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

 ഉപ്പ് വെള്ളം

ഉപ്പ് വെള്ളം

പൊക്കിളില്‍ നിരവധി തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാവും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ഉപ്പ് വെള്ളം നല്ലതാണ്. ഒരു ടീസ്പൂണ്‍ ഉപ്പ് വെള്ളത്തില്‍ ചാലിച്ച് അല്‍പം പഞ്ഞി എടുത്ത് വെള്ള്ത്തില്‍ മുക്കി പൊക്കിളില്‍ വെയ്ക്കാം. ദിവസവും രണ്ട് നേരം ഇത്തരത്തില്‍ ചെയ്താല്‍ പൊക്കിളിലുണ്ടാകുന്ന എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഇല്ലാതാകും.

ഈര്‍പ്പം നിലനില്‍ക്കരുത്

ഈര്‍പ്പം നിലനില്‍ക്കരുത്

ഈര്‍പ്പം ഒരിക്കലും പൊക്കിളില്‍ ഉണ്ടാവരുത്. ഇത് ദുര്‍ഗന്ധത്തിന് കാരണമാകും. അതുകൊണ്ട് തന്നെ എപ്പോഴും ഡ്രൈ ആയി പൊക്കിള്‍ സൂക്ഷിക്കണം.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

പൊക്കിളിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ടീ ട്രീ ഓയില്‍ ഉപയോഗിക്കാം. അല്‍പം ടീട്രീ ഓയില്‍ പഞ്ഞിയില്‍ മുക്കി പൊക്കിളില്‍ തേക്കുക. ദിവസവും രണ്ട് മൂന്ന് പ്രാവശ്യം ചെയ്താല്‍ മതി പൊക്കിളിന് നിറം വര്‍ദ്ധിക്കും.

 ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍ അല്‍പം പഞ്ഞിയില്‍ മുക്കി പൊക്കിളില്‍ വെയ്ക്കുക. ഇത് പൊക്കിളിനു ചുറ്റുമുണ്ടാകുന്ന ചെറിയ കുരുക്കള്‍ ഇല്ലാതാക്കുന്നു.

വിനാഗിരി

വിനാഗിരി

അണുനാശക ശേഷി ഉള്ളതാണ് വിനാഗിരി. വിനാഗിരി ഒഴിച്ച വെള്ളത്തില്‍ കുളിയ്ക്കുന്നത് പൊക്കിളിനെ വൃത്തിയായി സംരക്ഷിക്കും.

English summary

How to Treat a Belly Button Infection

Here are the top ways to treat a belly button infection.
Story first published: Wednesday, October 5, 2016, 17:37 [IST]
X
Desktop Bottom Promotion