Latest Updates
-
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
സെപ്റ്റംബർ 22-28: ഈ ആഴ്ച ഭാഗ്യം തിളങ്ങാൻ പോകുന്ന 5 രാശിക്കാർ ഇവർ; കരിയറിലും സാമ്പത്തിക നേട്ടങ്ങൾ! -
തിരുവോണം നാളിൽ ഭാഗ്യം ആർക്കൊക്കെ? 2026 സെപ്റ്റംബർ 22-ലെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം -
2026 സെപ്റ്റംബർ 22 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ആരൊക്കെ? അറിയാം ഇന്നത്തെ ദിനഫലം -
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്!
തുടയിടുക്കിലെ ചൊറിച്ചിലിന് ശാശ്വത പരിഹാരം
പലര്‍ക്കും പുറത്തു പറയാന്‍ പോലും കഴിയാത്തതായിരിക്കും ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്നം. തുടയിടുക്കുകളില്‍ ചൊറിച്ചിലും അസ്വസ്ഥതയും പലരുടേയും ജീവിതം തന്നെ പ്രശ്നത്തിലാക്കും. ഡോക്ടറെ കാണിയ്ക്കാമെന്നു വച്ചാല്‍ അതിനും പലപ്പോഴും നാണക്കേട് കാരണം പലരും തയ്യാറാവില്ല.
എന്നാല്‍ ഇനി മുതല്‍ ഇത്തരം പ്രശ്നത്തിനെക്കുറിച്ചാലോചിച്ച് നിങ്ങള്‍ വിഷമിക്കേണ്ട. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പുറത്തു പറയാന്‍ മടിയ്ക്കുന്ന ഈ പ്രശ്നത്തെ ചില പൊടിക്കൈകള്‍ കൊണ്ട് തന്നെ ഇല്ലാതാക്കാം. ഇനി മുതല്‍ ഈ പ്രശ്നത്തെ നിങ്ങള്‍ക്ക് തന്നെ കൈകാര്യം ചെയ്യാം, എന്നാല്‍ അതെങ്ങനെയെന്ന് നോക്കാം. അകാല നരയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ ഏത് തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതാണ്. പഞ്ഞിയില്‍ കുറച്ച് ടീ ട്രീ ഓയില്‍ എടുത്ത് ദിവസവും ഇന്ഫെക്ഷന് ഉള്ള ഭാഗത്ത് രണ്ട് നേരം പുരട്ടുക. ഇത് ചൊറിച്ചില്‍ മൂലമുണ്ടാകുന്ന പാടുകള്‍ പോലും ദിവസങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കും.

ആപ്പിള്‍ സീഡാര്‍ വിനീഗര്‍
ആരോഗ്യപരമായ ധാരാളം ഗുണങ്ങളുള്ളതാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. തണുത്ത വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒഴിച്ച് ചൊറിച്ചില്‍ ഉള്ള സ്ഥലം കഴുകുക. ദിവസവും മൂന്ന് നേരം ഇത്തരത്തില്‍ ചെയ്താല്‍ ചൊറിച്ചില്‍ മാറും എന്നത് ഗ്യാരണ്ടി.

മദ്യം ഉപയോഗിക്കാം
അണുബാധ മൂലമുണ്ടാകുന്ന പല പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ മദ്യം ഉപയോഗിക്കാം. പഞ്ഞി മുഴുവനായും ആല്‍ക്കഹോളില്‍ മുക്കി ഫംഗസ് ബാധയുള്ള സ്ഥലത്ത് പുരട്ടുക. കഴുകിക്കളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

മൗത്ത് വാഷ്
മൗത്ത് വാഷും ഇത്തരത്തില്‍ തുടയിടുക്കിലെ ചൊറിച്ചില്‍ മാറ്റാനുള്ള ഉത്തമ ഔഷധമാണ്. ഇതുപയോഗിച്ചും തുടയിടുക്ക് വൃത്തിയാക്കിയാല്‍ ഫലം ഉടന്‍ തന്നെ ലഭിയ്ക്കും.

വിനാഗിരി
വിനാഗിരിയുടെ ഉപയോഗങ്ങള്‍ പലതാണ്. ആരോഗ്യപരമായും അല്ലാതെയും വിനാഗിരി മിടുക്കനാണ്. എന്നാല്‍ ഫംഗസ് മൂലമുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ വിനാഗിരിയ്ക്കം കഴിയും. ഒരു കപ്പ് വിനാഗിരിയ്ക്ക മൂന്ന് കപ്പ് വെള്ളം എടുത്ത് ഫംഗസ് ബാധ ഉള്ള ഭാഗം വൃത്തിയായി കഴുകുക. ദിവസവും രണ്ട് നേരം ഇത്തരത്തില്‍ ചെയ്താല്‍ ഫംഗസിന് വിട നല്‍കാം.

ഉള്ളിനീര്
ഉള്ളി പേസ്റ്റാക്കി ഇന്ഫെക്ഷന് ഉള്ള ഭാഗത്ത് പുരട്ടുക. 30 മിനിട്ടിനു ശേഷം കഴുകിക്കളയുക. ദിവസവും രണ്ട് നേരം ഇത്തരത്തില്‍ ചെയ്യുക. പ്രകടമായ മാറ്റം ഉടന്‍ തന്നെ നിങ്ങള്‍ക്ക് കാണാം.

ഉപ്പു വെള്ളത്തിലെ കുളി
കുളിയ്ക്കുന്ന വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ മതി. ഈ വെള്ളത്തില്‍ കുളിയ്ക്കുന്നത് ഇത്തരത്തിലുള്ള ഫംഗസിനെ തുരത്തും എന്നത് നിശ്ചയം.

വെളുത്തുള്ളി
വെളുത്തുള്ളി കഴിയ്ക്കാന്‍ മാത്രമല്ല. ഇത്തരത്തില്‍ ശരീരത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. വെളുത്തുള്ളി പേസ്റ്റാക്കി ഇന്ഫെക്ഷന് ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിയ്ക്കുക. അല്പ സമയത്തിനു ശേഷം കഴുകിക്കളയുന്നത് ഉത്തമ പരിഹാരമാണ്.

തേന്‍
തേന്‍ നല്ലൊരു സൗന്ദര്യ സംരക്ഷണ ഉപാധിയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും തേന്‍ ഉത്തമ പരിഹാരമാണ്. മാത്രമല്ല നഖം കൊണ്ടുണ്ടാകുന്ന എല്ലാ വിധ ക്ഷതങ്ങള്‍ക്കും അലര്‍ജിയ്ക്കും തേന്‍ ഉപയോഗിക്കാം.



Click it and Unblock the Notifications
