Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
മൈലാഞ്ചിയ്ക്ക് നിറം നല്കാന് ചില ടിപ്സ്
വിവാഹത്തിനും ആഘോഷങ്ങള്‍ക്കും മൈലാഞ്ചിയിടുന്നവരാണ് നമ്മുടെ പെണ്‍കൊടികള്‍. പണ്ട് കാലത്ത് മൈലാഞ്ചിയില അരച്ചാണ് ഇട്ടിരുന്നതെങ്കില്‍ ഇന്നത് മെഹന്ദി എന്ന ഓമനപ്പേരുള്ള ട്യൂബുകളിലേക്ക് ചേക്കേറി. എന്നാല്‍ പലര്‍ക്കുമുള്ള പരാതിയാണ് മൈലാഞ്ചിയിട്ടാല്‍ നിറം വരുന്നില്ല എന്നത്. താരന് പരിഹാരം മിനിട്ടുകള്‍ക്കുള്ളില്‍
എന്നാല്‍ ഇനി മൈലാഞ്ചിയ്ക്ക് നിറം വന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ക്ക് ചില സൂത്രപ്പണികള്‍ ഉണ്ട്. വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ ഇനി ഈ വഴികള്‍ പരീക്ഷിച്ചു നോക്കൂ. മെഹന്ദിയ്ക്ക് നിറം നല്കാന് ചെയ്യുന്ന സൂത്രപ്പണികള്‍ എന്തൊക്കെയെന്ന് നോക്കാം. ഈ മുഖക്കുരു അല്പം ഗുരുതരമാണ്

ഗ്രാമ്പൂ
ഗ്രാമ്പൂവിന് ആരോഗ്യഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യഗുണങ്ങളും കൂടുതലാണ് എന്നതാണ് സത്യം, അല്പം ഗ്രാമ്പൂ എടുത്ത് ഒരു പാനില്‍ വെച്ച് ചൂടാക്കി അതിന് മുകളില്‍ മെഹന്ദിയിട്ട കൈ വെച്ചാല്‍ മതി നല്ല നിറം വരും.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ മെഹന്ദിയിട്ട കയ്യില്‍ ഒന്നോ രണ്ടോ തുള്ളി ഇറ്റിച്ചാല്‍ മതി. ഇത് മെഹന്ദിയ്ക്ക് നല്ല നിറം നല്കാന് സഹായകമാകും.

ഹെന്ന പൗഡര്‍
മെഹന്ദിയ്ക്ക് നിറം നല്കാന് അല്പം ഹെന്ന പൗഡര്‍ മെഹന്ദി കൈയ്യിലിട്ടതിനു ശേഷം മുകളില്‍ വിതറുക. ഇത് മൈലാഞ്ചിയ്ക്ക് നിറം നല്കാന് സഹായിക്കുന്നു.

പഞ്ചസാരയും നാരങ്ങാ നീരും
പഞ്ചസാരയും നാരങങ നീരും ഉപയോഗിച്ച് മൈലാഞ്ചിയ്ക്ക് നിറം നല്‍കാം. ഇതിലെ സിട്രിക് ആസിഡാണ് മെഹന്ദിയ്ക്ക് നിറം നല്‍കുന്നത്. നാരങ്ങ നീരും പഞ്ചസാര പാനിയും മിക്സ് ചെയ്ത് തേച്ചാലും മതി.

ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയില്‍ രണ്ടോ മൂന്നോ തുള്ളി ഉപയോഗിച്ച് കൈയ്യില്‍ മൈലാഞ്ചിയിട്ട ഭാഗത്ത് ഒറ്റിയ്ക്കുക. ഇതും നിറം നല്കാന് സഹായിക്കുന്നു.

വേപ്പുറബ്ബ്
മെഹന്ദി ഇട്ടതിനു ശേഷം അല്പം വേപ്പുറൈസിംഗ് ബാം ഇതിനു മുകളില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത മെഹന്ദി നല്ല നിറം നല്‍കുകയും കൈയ്യിലെ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
