Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ശരീരത്തിലെ രോമവളര്‍ച്ച നിറുത്താം
ശരീരരോമങ്ങള്‍ വളരുന്നതിനോട് പലര്‍ക്കും, പ്രത്യേകിച്ചു സ്ത്രീകള്‍ക്കു താല്പര്യം കാണില്ലെന്നു മാത്രമല്ല, പലര്‍ക്കും നാണക്കേടും ആത്മവിശ്വാസക്കുറവുമെല്ലാം വരുത്തുന്ന ഒന്നുമാണ്. പുരുഷന്മാര്ക്കാണെങ്കിലും അമിതരോമവളര്‍ച്ച പ്രശ്നം തന്നെയാണ്.
ശരീരത്തില്‍ വരുന്ന രോമങ്ങള്‍ നീക്കം ചെയ്യാന്‍ പല വഴികളുമുണ്ട്. ഇവയില്‍ വാക്സിംഗാണ് പ്രധാനം. എന്നാല്‍ ഇത് വേദനയുണ്ടാക്കുന്ന ഒന്നുമാണ്. മാത്രമല്ല, രോമം വീണ്ടും വളര്‍ന്ന വരികയും ചെയ്യും.
ശരീരത്തിലെ രോമവളര്‍ച്ച നിറുത്തുന്നതാണ് ഒരു വഴി. ഇതിന് പല വഴികളുമുണ്ട്, പ്രത്യേകിച്ചു പ്രകൃതിദത്ത വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

കടലമാവ്, മഞ്ഞള്‍പ്പൊടി, തൈര്
കടലമാവ്, മഞ്ഞള്‍പ്പൊടി, തൈര് എന്നിവ കലര്‍ന്ന മിശ്രിതം രോമവളര്‍ച്ചയുള്ളിടത്തു പുരട്ടുക. ഇത് അടുപ്പിച്ചു ചെയ്യുന്നത് സ്വാഭാവികരോമവളര്ച്ച കുറയ്ക്കുകയും ക്രമേണ നിര്‍ത്തുകയും ചെയ്യും.

പ്യൂമിക് സ്റ്റോണ്‍
പ്യൂമിക് സ്റ്റോണ്‍ രോമവളര്‍ച്ചയുള്ളിടത്തു വൃത്താകൃതിയില്‍ ഉരസുക. ഇത് രോമകൂപങ്ങളെ നശിപ്പിയ്ക്കും. രോമവളര്‍ച്ച ക്രമേണ നിലയ്ക്കും.

ചെറുനാരങ്ങാനീരില് പഞ്ചസാര
ചെറുനാരങ്ങാനീരില് പഞ്ചസാര കലര്‍ത്തിയ മിശ്രിതം രോമവളര്‍ച്ചയുള്ളിടത്തു പുരട്ടി സ്ക്രബ് ചെയ്യുക. ഇത് കടയോടെ രോമങ്ങളെ പിഴുതെടുക്കാന്‍ നല്ലതാണ്.

ചെറുനാരങ്ങാനീര്, വെള്ളം, പഞ്ചസാര
ചെറുനാരങ്ങാനീര്, വെള്ളം, പഞ്ചസാര എന്നിവ ഒരുമിച്ചു ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ രോമമുള്ളിടത്തു പുരട്ടി അള്‍പം കഴിയുമ്പോള്‍ ഉരച്ചു നീക്കുക. ഇത് ഷുഗറിംഗ് എന്നാണ് അറിയപ്പെടുന്നത്. രോമവളര്‍ച്ച നിറുത്താനുള്ള നല്ലൊരു വഴി.

സ്പിയര്‍മിന്റ് ടീ
സ്പിയര്‍മിന്റ് ടീ ദിവസവും കുടിയ്ക്കുന്നത് രോമവളര്‍ച്ചയ്ക്കു കാരണമാകുന്ന ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ ഉല്പാദനം കുറയ്ക്കും. ഇത് രോമവളര്ച്ചയേയും ബാധിയ്ക്കും.

മാവ്
കുഴച്ച മാവ്, പ്രത്യേകിച്ച് ഗോതമ്പുമാവ് പുരട്ടി രോമവളര്ച്ചയുള്ളതിന് വിപരീതദിശയില്‍ വലിയ്ക്കുക. ഇത് രോമവളര്‍ച്ച നിറുത്താന്‍ സഹായിക്കും.

മുട്ടവെള്ള
മുട്ടവെള്ള പുരട്ടി ഇത് ഉണങ്ങുമ്പോള്‍ വിപരീതദിശയിലേയ്ക്കു വലിയ്ക്കുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
